ഡോളര്‍ കടത്തുകേസ്: യൂണീടാക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

1078 0

കൊച്ചി: ഡോളര്‍ കടത്തു കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ലൈഫ് മിഷന്‍ ഇടപാടിലെ കോഴപ്പണം ഡോളറാക്കി മാറ്റിയതു സന്തോഷാണെന്നാണു കണ്ടെത്തല്‍. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍വിട്ടു.
ഡോളര്‍ കടത്ത് കേസില്‍ സന്തോഷ് ഈപ്പനെ അഞ്ചാം പ്രതിയാക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണു നടപടി. ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മിഷനായി നല്‍കിയ ഇന്ത്യന്‍ കറന്‍സി കരിഞ്ചന്തയിലെത്തിച്ചു ഡോളറാക്കിയതും വിദേശത്തേക്കു കടത്താന്‍ സഹായം ചെയ്തതുമാണു സന്തോഷ് ഈപ്പനെതിരായ കുറ്റം. സ്വപ്ന, സരിത്ത്, ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ്, എം. ശിവശങ്കര്‍ എന്നിവരാണ് മറ്റു പ്രതികള്‍.
 

Related Post

മന്ത്രി സുനില്‍കുമാറിന് രണ്ടാമതും കൊവിഡ്; മകനും രോഗം  

Posted by - Apr 15, 2021, 12:44 pm IST 0
തൃശ്ശൂര്‍: കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മകന്‍ നിരഞ്ജന്‍ കൃഷ്ണയ്ക്കും രോഗം സ്ഥിരീകരിച്ചു.…

പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ ജയിലിലാകുമെന്ന അവസ്ഥ: രാഹുല്‍ഗാന്ധി

Posted by - Oct 4, 2019, 05:34 pm IST 0
കല്‍പറ്റ: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ജനങ്ങളോട് ഉത്തരം പറഞ്ഞേ മതിയാകൂ എന്ന്  കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധി. വയനാട്ടിൽ രാത്രി യാത്രയുമായി…

കൂടത്തായി കൊലപാതകക്കേസ് : ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊന്നാമറ്റം വീട് സന്ദര്‍ശിച്ചു      

Posted by - Oct 12, 2019, 12:22 pm IST 0
കോഴിക്കോട് : കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്ന് മൊഴി നൽകി.  ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ വിവാഹം കഴിക്കുന്നതിനായാണ് ഇവര്‍ ഷാജുവിനെ…

പാർട്ടി നിർദ്ദേശിച്ചാൽ  മത്സരിക്കും:കുമ്മനം രാജശേഖരൻ

Posted by - Sep 29, 2019, 10:11 am IST 0
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. സംസ്ഥാന സമിതി തന്റെ പേര് നിർദേശിച്ചതായി അറി കഴിഞ്ഞെന്നും  എന്നാൽ അവസാന തീരുമാനമെടുക്കേണ്ടത്…

ആധാർ കാർഡും  റേഷൻ കാർഡും ബന്ധിപ്പിക്കാനുള്ള അവസാന തിയതി  ഒക്ടോബർ 31 വരെ നീട്ടി.

Posted by - Oct 1, 2019, 09:49 am IST 0
ആലപ്പുഴ : ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള  അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി.  സെപ്റ്റംബർ 30 വരെയാണ് കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി…

Leave a comment