കൂത്താട്ടുകുളത്തും മലപ്പുറത്തും വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ മരിച്ചു  

165 0

കൊച്ചി: കൂത്താട്ടുകുളത്തും മലപ്പുറത്തുമുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി മൂന്നു പേര്‍ മരിച്ചു. മലപ്പുറത്ത് മണല്‍ ലോറി ഇടിച്ച് ബൈക്ക് യാത്രിക്കാരനാണ് മരിച്ചത്. എടവണ്ണയിലാണ് സംംഭവം. എടവണ്ണ പത്തപ്പിരിയം സ്വദേശി സി.എ രമേശാണ് മരിച്ചത്.

കൂത്താട്ടുകുളത്തുണ്ടായ അപകടത്തില്‍ രണ്ട് കോട്ടയം സ്വദേശികളാണ് മരിച്ചത്. കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. കോട്ടയം സ്വദേശികളായ  അലീന, എബി  എന്നിവരാണ്  മരിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണം. കൊച്ചി വിമാനത്താവളത്തില്‍ നിന്നും ബന്ധുവിനെ കൂട്ടി കോട്ടയത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

Related Post

വാവ സുരേഷിന് പാമ്പിന്റെ കടിയേറ്റു 

Posted by - Feb 13, 2020, 05:52 pm IST 0
തിരുവനന്തപുരം: വാവ സുരേഷിന്  അണലി വിഭാഗത്തില്‍പെട്ട പാമ്പിന്റെ കടിയേറ്റു. പത്താനാപുരത്ത് ഒരു വീട്ടിലെ കിണറ്റിലിറങ്ങി പാമ്പിനെ പിടികൂടുന്നതിനിടെയാണു സംഭവം.  രാവിലെ പത്തരയോടെയാണു സംഭവം. കിണറ്റില്‍ നിന്നു പാമ്പിനെ…

കടയടച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ അധികാരമില്ല: ജസ്റ്റിസ് കെമാല്‍  പാഷ

Posted by - Feb 25, 2020, 12:38 pm IST 0
ന്യൂദല്‍ഹി: ബിജെപിയുടെ സി എ എ വിശദീകരണ യോഗം നടക്കുന്ന സ്ഥലങ്ങളില്‍ കടയടച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ അധികാരമില്ലെന്ന്  ജസ്റ്റിസ് കെമാല്‍ പാഷ. കടഅടക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ പോലീസിനും…

ആശങ്കകളൊഴിഞ്ഞു; ഏഴാമത്തെയാളിനും നിപയില്ല  

Posted by - Jun 7, 2019, 07:30 pm IST 0
ഡല്‍ഹി: പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴാമത്തെ ആളിനും നിപ ഇല്ല. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.…

കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ സംസാരിച്ചെന്ന് യുവതിയുടെ മൊഴി; വിനായകനെ അറസ്റ്റ് ചെയ്‌തേക്കും  

Posted by - Jun 18, 2019, 10:07 pm IST 0
കല്‍പ്പറ്റ: ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ അന്വേഷണസംഘം അറസ്റ്റ് ചെയ്‌തേക്കും.  യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍…

സൈന്യത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് ഭരണഘടനാ മാര്‍ച്ച് നടത്താനുള്ള ശ്രമം പട്ടാളം തടഞ്ഞു

Posted by - Feb 15, 2020, 10:35 am IST 0
കണ്ണൂര്‍ : സൈന്യത്തിന്റെ അധീനതയിലുള്ള സെന്റ് മൈക്കിള്‍സ് സ്‌കൂളിന് സമീപത്തെ മൈതാനത്ത് മാര്‍ച്ച് നടത്താനുള്ള ശ്രമം പട്ടാളം തടഞ്ഞു. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ഭരണഘടനാ…

Leave a comment