ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയുടെ പിന്നില്‍ കൊണ്ട് വിദ്യാര്‍ഥി മരിച്ചു

401 0

മാവേലിക്കര: ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയിൽ  കൊണ്ട് വിദ്യാര്‍ഥി മരിച്ചു. ചാരുമ്മൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനില്‍ നവനീത് (11) ആണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് നവനീത്. 

ഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകാന്‍ പൈപ്പിന് സമീപത്തേയ്ക്ക് നടക്കുന്നതിനിടെയാണ് നവനീതിന്റെ തലയുടെ പിന്നില്‍ തെറിച്ചുവന്ന ബാറ്റ് കൊണ്ടത്. മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മറ്റു ചില കുട്ടികളുടെ കൈയ്യില്‍നിന്ന് അബദ്ധത്തില്‍ ബാറ്റ് തെറിച്ചുപോവുകയും നവനീതിന്റെ കഴുത്തിനു പിന്നില്‍ കൊള്ളുകയുമായിരുന്നു. തുടര്‍ന്ന് കുട്ടി ബോധരഹിതനായി വീണു.

സഹപാഠികളും അധ്യാപകരും ചേര്‍ന്ന് കുട്ടിയെ ഉടന്‍തന്നെ അടുത്തുള്ള ലൂക്ക് ആശുപത്രിയിലേയ്ക്ക് എത്തിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Post

വ്യാജരേഖകേസ്: തേലക്കാട്ടിന് രേഖകള്‍ അയച്ച യുവാവ് കസ്റ്റഡിയില്‍; മാര്‍ ആലഞ്ചേരിയുടെ മുന്‍ സെക്രട്ടറിയെ ചോദ്യംചെയ്തു  

Posted by - May 18, 2019, 07:45 am IST 0
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. റവ. ഡോ. പോള്‍ തേലക്കാട്ടിന് രേഖകള്‍ ഇമെയില്‍ ചെയ്ത എറണാകുളം കോന്തുരുത്തി…

സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു, വി മിഥുൻ ക്യാപ്റ്റൻ 

Posted by - Oct 30, 2019, 03:05 pm IST 0
കൊച്ചി : സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍കീപ്പര്‍ താരം വി.മിഥുനാണ് ക്യാപ്റ്റന്‍. കൊ്ച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  ടീം അംഗങ്ങള്‍: സച്ചിന്‍…

മലയാളി ശാസ്ത്രജ്ഞൻ എസ്. സുരേഷിനെ  തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി 

Posted by - Oct 2, 2019, 10:54 am IST 0
ഹൈദരാബാദ് :ഐ സ് ർ ഓ യിലെ  മലയാളി ശാസ്ത്രജ്ഞൻ എസ്. സുരേഷിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ താമസ സ്ഥലത്താണ്  ഇദ്ദേഹത്തെ മരിച്ച നിലയിൽ…

പാലായിൽ  എന്‍.ഹരി എന്‍ഡിഎ സ്ഥാനാര്‍ഥിയാകും

Posted by - Sep 3, 2019, 02:53 pm IST 0
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു.  ബി.ജെ.പി നേതാവ് എന്‍. ഹരിയെയാണ് ബി.ജെ.പി ദേശീയ നേതൃത്വം സ്ഥാനാര്‍ഥിയായി  പ്രഖ്യാപിച്ചത്. ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റാണ് എന്‍.…

നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും 

Posted by - Oct 1, 2019, 02:11 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമായി സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. മഞ്ചേശ്വരത്ത് 13 പേരും എറണാകുളത്ത് 11 പേരും വട്ടിയൂർക്കാവിൽ 10…

Leave a comment