കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ  

454 0

കല്പറ്റ: വയനാട് പനമരം നിര്‍വാരത്ത് കടബാധ്യതമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നീര്‍വാരം സ്വദേശി ദിനേശന്‍ (52) ആണ് ആത്മഹത്യ ചെയ്തത്. നാല് ബാങ്കുകളിലായി 20 ലക്ഷത്തോളം രൂപ കടബാധ്യതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി വീട്ടില്‍ വെച്ച് വിഷം കഴിച്ച ദിനേശനെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

കൃഷി ആവശ്യാര്‍ത്ഥം വിവിധ ബാങ്കുകളില്‍നിന്ന് ദിനേശന്‍ ലോണ്‍ എടുത്തിരുന്നു. ഇതിന് റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. അതേസമയം ഇയാളുടെ വായ്പകളുടെ വിശദാംശങ്ങളെ സംബന്ധിച്ച് ബാങ്കുകളില്‍ നിന്ന് വിവരം ലഭ്യമായിട്ടില്ല.

Related Post

മുഖ്യമന്ത്രി രാജിവെക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ: പെരിയ ഇരട്ടക്കൊലപാതകം

Posted by - Oct 1, 2019, 02:29 pm IST 0
തിരുവനന്തപുരം: പെരിയ കൊലപാതകക്കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന  മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ അറിവോടെ നടന്ന കൊലപാതകക്കേസിൽ   പ്രതികളെ…

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  ശീതകാല സമയക്രമം നാളെ മുതല്‍  

Posted by - Oct 27, 2019, 12:04 am IST 0
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തണുപ്പുകാല  സമയപ്പട്ടിക ഞായറാഴ്ച നിലവില്‍വരും. നവംബര്‍ 20 മുതല്‍ മാര്‍ച്ച് 28 വരെ നിശ്ചയിച്ചിട്ടുള്ള റണ്‍വേ നവീകരണം കൂടി കണക്കിലെടുത്താണ് ശീതകാല…

നെടുങ്കണ്ഡം കസ്റ്റഡി മരണക്കേസില്‍ മുന്‍ എസ്‌ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു

Posted by - Feb 17, 2020, 01:55 pm IST 0
കൊച്ചി: നെടുങ്കണ്ഡം രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ ഒന്നാം പ്രതിയായ മുന്‍ എസ്‌ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഹൈക്കോടതി അനുവദിച്ചിരുന്ന  മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിന് പുറകേയാണ്…

കനത്ത മഴ കാരണം കേരളത്തിൽ ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്

Posted by - Oct 21, 2019, 02:29 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനത്തതിനെത്തുടർന്ന് ഏഴ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് റെഡ്…

Leave a comment