ജനപ്രിയ നേതാക്കളില്‍ ഫേസ്ബുക്കില്‍ മോദി ഒന്നാമത്

321 0

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയിലെ ജനപ്രിയ നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒന്നാം സ്ഥാനം. യു എസ് പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപാണ് രണ്ടാം സ്ഥാനത്ത്. 

മോദിയുടെ വ്യക്തിഗത  ഫേസ്ബുക്ക് പേജില്‍ 4കോടി 35 ലക്ഷവും  പിഎംഒ ഓഫീസ് എന്ന ഔദ്യോഗിക പേജില്‍ 1 കോടി 37 ലക്ഷം ലൈക്കുകളുമാണുള്ളത്. ഫേസ്ബുക്കിന്‍റെ ടിപ്ലോമസി പഠനത്തിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ച 2019 വേള്‍ഡ് ലീഡേര്‍സ് ഓഫ് ഫേസ്ബുക്ക് എന്ന ലിസ്റ്റിലാണ് വിവരങ്ങള്‍ ഉള്ളത്.

സമൂഹ മാധ്യമങ്ങള്‍ തെരെഞ്ഞെടുത്ത  നേതാക്കളുടെ വിവരങ്ങള്‍ വ്യാഴാഴ്ചയാണ്  പുറത്തുവിട്ടത്. 

ജനപ്രിയ നേതാക്കളില്‍ രണ്ടാമതെത്തിയ ഡൊണാള്‍ഡ് ട്രംപിന്‍റെ ഫേസ്ബുക്ക് പേജില്‍ 2കോടി 30 ലക്ഷം  ലൈക്കുകളുണ്ട്. 1 കോടി 69 ലക്ഷം ലൈക്കുകള്‍ ഉള്ള  ജോര്‍ദാന്‍ രാജ്ഞി റാണിയ ആണ് മൂന്നാം സ്ഥാനത്ത്. 

ബ്രസീലിന്‍റെ പുതിയ പ്രസിഡന്‍റ് ജെയ്ര്‍ ബൊല്‍സൊനാരോ ആണ് ഫേസ്ബുക്കില്‍ ഏറ്റവും ആക്ടീവ് ആയ നേതാവ്. കഴിഞ്ഞ ജനുവരിയില്‍ ബ്രസീലിയന്‍ പ്രസിഡന്‍റായി സ്ഥാനം ഏറ്റെടുത്ത ജെയ്ര്‍ ബൊല്‍സൊനാരോയുടെ ഫേസ്ബുക്കിലെഎന്‍ഗേജ്മെന്‍റ് 1.45 കോടിയോളം വരും. 

ട്രംപിന്‍റെ അക്കൗണ്ടില്‍ പോലും ഇത് 0.84 കോടി മാത്രമാണ്. 

Related Post

ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി

Posted by - Nov 29, 2018, 12:09 pm IST 0
ഹൈദരാബാദ്: ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് . ഇത്തരക്കാരായ 25…

ദുബായില്‍ ബസ് അപകടം; ആറു മലയാളികളുള്‍പ്പെടെ 17പേര്‍ മരിച്ചു  

Posted by - Jun 7, 2019, 07:33 pm IST 0
ദുബായ്: ഒമാനില്‍ നിന്ന് ദുബായിലേക്കു വന്ന ബസ് ട്രാഫിക് സൈന്‍ ബോര്‍ഡിലേക്കു ഇടിച്ചു കയറിയ അപകടത്തില്‍ 17 പേര്‍ മരിച്ചു. ഇവരില്‍ പിതാവും മകനും ഉള്‍പ്പടെ ആറുപേര്‍…

സി​റി​യ​യി​ല്‍ യു​എ​സ് വ്യോമാ​ക്ര​മ​ണം: മ​ര​ണം 41 ആ​യി

Posted by - Nov 11, 2018, 09:08 am IST 0
ഡ​മാ​സ്ക​സ്: കി​ഴ​ക്ക​ന്‍ സി​റി​യ​യി​ല്‍ യു​എ​സ് സ​ഖ്യ​സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 41 ആ​യി. ഐ​എ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഹാ​ജി​ന്‍ പ​ട്ട​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.…

കാമുകിയെ പീഡിപ്പിച്ച യുവാവിന് 3 വർഷം തടവ്

Posted by - May 3, 2018, 08:49 am IST 0
ദുബൈയിൽ വെച്ച് കാമുകിയെ ലൈംഗീകമായി പീഡിപ്പിച്ചതിനുശേഷം റൂമിൽ നിന്നും നഗ്‌നയാക്കി പുറത്തേക്ക് തള്ളിയ എമിറേറ്റി യുവാവിന് 3 വർഷം തടവ്. 2017 ജനുവരി 21 ന് യുവതിയെ…

യുദ്ധവിമാനം കടലില്‍ തകര്‍ന്ന് വീണെന്ന് റിപ്പോര്‍ട്ട് 

Posted by - Jun 11, 2018, 08:11 am IST 0
വാഷിംഗ്ടണ്‍: അമേരിക്കന്‍ യുദ്ധവിമാനം കടലില്‍ തകര്‍ന്ന് വീണതായി റിപ്പോര്‍ട്ട്. എഫ്-15 സി എന്ന വിമാനമാണ് ജപ്പാന്‍ തീരത്തു നിന്ന് 50 കിലോമീറ്റര്‍ അകലെ തകര്‍ന്നു വീണത്. വിമാനത്തിന്‍റെ…

Leave a comment