രാജ്യത്ത് സൈനികന് കോവിഡ് 19

121 0

ന്യൂ ഡൽഹി: രാജ്യത്ത് ആദ്യമായി ഒരു സൈനികന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ജമ്മുകശ്മീരിലെ ലഡാക്കില്‍ നിന്നുള്ള കരസേന ജവാനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സൈനികന്‍ ഇന്ത്യന്‍ ആര്‍മിയിലെ ലഡാക് സ്‌കൗട്ട്‌സിലെ ലാന്‍സ് നായിക് ആണെന്ന് സേനാ അധികൃതര്‍ വ്യക്തമാക്കി. സൈനികന്റെ പിതാവ് ഇറാനില്‍ തീര്‍ത്ഥാടനത്തിന് പോയിരുന്നു.

ഇദ്ദേഹം ഫെബ്രുവരി 27 നാണ് നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് 29 ന് ഇയാളെ ലഡാക് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ക്വാറന്റീനില്‍ പാര്‍പ്പിച്ചിരുന്നു. സൈനികന്റെ പിതാവിന് കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് മുമ്പ് തന്നെ സ്ഥിരീകരിച്ചിരുന്ന പശ്ചാത്തലത്തിൽ ആയിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചതുപ്രവേശിപ്പിച്ചത് . പിതാവില്‍ നിന്നാണ് സൈനികന് കൊറോണ പകര്‍ന്നത്. കോവിഡ് സ്ഥിരീകരിച്ച സൈനികന്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് ഒന്നുവരെ അവധിയിലായിരുന്നു. മാര്‍ച്ച് രണ്ടിനാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.

.

Related Post

വെറും വയറ്റില്‍ ലെമണ്‍ ടീ കഴിക്കൂ, ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളൂ  

Posted by - May 5, 2019, 03:45 pm IST 0
മലയാളികളുടെ പ്രിയപ്പെട്ട ശീലങ്ങളില്‍ ഒന്നാണ് ചായയും കാപ്പിയും. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മികച്ചതാണ് ലെമണ്‍ ടീ. തടി കുറക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച…

ഐ പി എൽ മാറ്റിവെക്കണമെന്നു കർണാടക, മാറ്റിവെക്കില്ലന്നു ഗാംഗുലി 

Posted by - Mar 11, 2020, 11:40 am IST 0
കൊറോണ രോഗ ഭീതി പറക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നിർത്തിവെക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കർണാടക സർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചു  റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ ഹോം…

ആമവാതത്തിന്റെ ലക്ഷണങ്ങള്‍ കാണാതെ പോകരുത്  

Posted by - May 5, 2019, 03:47 pm IST 0
സന്ധിക്കുളളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ കാരണമെങ്കിലും ലക്ഷണങ്ങള്‍ പലതുണ്ട്. ദേഹംകുത്തിനോവുക, രുചിയില്ലായ്മ അങ്ങനെ പല ലക്ഷണങ്ങളും കണ്ടേക്കാം. ഓരോരുത്തര്‍ക്കും ലക്ഷണങ്ങളിലും മാറ്റമുണ്ടാകും. ഓരോ…

കോവിഡ് 19: വിശദ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ കേരള സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പ്

Posted by - Mar 13, 2020, 11:44 am IST 0
കൊറോണ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ മൊബൈല്‍ ആപ്പുകള്‍ വികസിപ്പിച്ചതായി മുഖ്യമന്ത്രി. കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ടെക്സ്റ്റ് മെസേജ് രൂപത്തില്‍ സാധാരണ ഫോണുകളില്‍ ലഭിക്കും. ജിഒകെ ഡയറക്‌ട്…

കൊറോണ പ്രതിരോധത്തിന് ജനകീയ കൂട്ടായ്മ വേണം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Posted by - Mar 14, 2020, 11:18 am IST 0
കൊറോണ രോഗ വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ജനകീയമായ ഇടപെടലുകളിലൂടെ നടപ്പാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത്…

Leave a comment