കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിൻ്റെ മികവ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നു

339 0

ബിബിസി- യിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു നടന്ന ഒരു ചർച്ചയിലാണ് കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രത്യേകതകൾ പരാമർശിക്കപ്പെട്ടത്. നിപ്പ, സിക്ക, കൊറോണ വൈറസ് ബാധ ഉൾപ്പെടെയുള്ള പകർച്ച വ്യാധികളെ പ്രതിരോധിക്കാൻ കേരളം മുന്നോട്ടു വച്ച മാതൃകയെ അവതാരക പ്രശംസിക്കുകയുണ്ടായി. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി കേരളത്തിന്റെ  പ്രാഥമിക ആരോഗ്യ സംവിധാനത്തിൻ്റെ ഇടപെടൽ ശേഷിയും, രോഗങ്ങളെ ഡയഗ്നോസ്  ചെയ്യാനുള്ള മികവും കാരണമാണ് അത് സാധിച്ചതെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രശസ്ത വൈറോളജിസ്റ്റ് 
ഡോ. ഷാഹിദ് ജമീൽ പറഞ്ഞു. ആരോഗ്യമേഖലയിൽ കേരളം നടത്തുന്ന മുന്നേറ്റം ശരിയായ ദിശയിലാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ആരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും ജനകീയമാക്കാനും ഈ ബോധ്യം കേരളത്തിന്  കരുത്തു പകരും.

Related Post

ആമവാതത്തിന്റെ ലക്ഷണങ്ങള്‍ കാണാതെ പോകരുത്  

Posted by - May 5, 2019, 03:47 pm IST 0
സന്ധിക്കുളളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ കാരണമെങ്കിലും ലക്ഷണങ്ങള്‍ പലതുണ്ട്. ദേഹംകുത്തിനോവുക, രുചിയില്ലായ്മ അങ്ങനെ പല ലക്ഷണങ്ങളും കണ്ടേക്കാം. ഓരോരുത്തര്‍ക്കും ലക്ഷണങ്ങളിലും മാറ്റമുണ്ടാകും. ഓരോ…

ബംഗളൂരുവില്‍ ഗൂഗിള്‍ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു ; സഹപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

Posted by - Mar 13, 2020, 11:29 am IST 0
തങ്ങളുടെ ബെംഗളൂരു ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് കൊറോണ ബാധിച്ചതായി ഗൂഗിള്‍ ഇന്ത്യ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിനുമുമ്ബ് ഏതാനും മണിക്കൂറുകള്‍ ജീവനക്കാരന്‍ ബെംഗളൂരു ഓഫീസിലുണ്ടായിരുന്നുവെന്ന് ഗൂഗിള്‍ ഇന്ത്യ പ്രസ്താവനയില്‍…

ഇന്ത്യയിൽ കോവിഡ് മരണം 50: ആകെ 1965 രോഗബാധിതർ

Posted by - Apr 2, 2020, 01:53 pm IST 0
ഇന്ത്യയിൽ കോവിഡ് ബാധിച്ച് 50 പേർ മരിച്ചു . 1965 പേർക്കാണ് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചത്.  രോഗബാധിതരായി 1764 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 150 പേർക്ക്…

ഇന്ത്യയിൽ കോവിഡ് 19 സ്ഥിരീകരിച്ചു

Posted by - Mar 2, 2020, 03:24 pm IST 0
മുംബൈ: തെലുങ്കാനയിലും, ഡൽഹിയിലുമാണ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽനിന്നും, ദുബായിൽ നിന്നും വന്നവർക്കാണ് സ്ഥിരീകരിച്ചത് . സൗദി എയർലൈൻസ്, മലിണ്ടോ എയർലൈൻസ് എന്നിവയും സവീസ് വെട്ടിക്കുറച്ചു.  കൊച്ചിയിൽ നിന്നുള്ളവയാണ് വെട്ടികുറച്ചിട്ടുള്ളത്…

Leave a comment