ശരീരഭാരം കുറയ്ക്കാന്‍ ദിവസവും തേന്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കുക

66 0

ദിവസവും ഒരു സ്പൂണ്‍ തേന്‍ വെച്ചു കഴിച്ചാല്‍ ഇത് ശരീരഭാരം കുറയ്ക്കുന്നു. തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ ഇനി മുതല്‍ ദിവസവും ഒരു സ്പൂണ്‍ തേന്‍ വീതം കഴിച്ചു നോക്കൂ. എന്നാല്‍ തേന്‍ തന്നെ രണ്ടു തരത്തിലുണ്ട്. ചെറുതേനും പെരുംതേനും. ഇതില്‍ ചെറുതേന്‍ കുടിക്കുമ്പോഴാണ് വണ്ണ കുറയുന്നത്. എന്നാല്‍ ഇതിന്റെ വിപരീത ഫലമാണ് പെരുംതേന്‍ നല്‍കുന്നത്. ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന കാര്യത്തില്‍ തേന്‍ മുന്‍പന്തിയിലാണ്. 

എന്നും രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ വെള്ളത്തില്‍ കലര്‍ത്തി കഴിച്ചാല്‍ മതി. കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത്തരത്തില്‍ തേന്‍ വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ്. കൊളസ്ട്രോള്‍ എന്ന ജീവിതശൈലി രോഗത്തെ തേന്‍ വഴി നമുക്ക് ഇല്ലാതാക്കാം.തൊണ്ട വേദനയ്ക്ക് പരിഹാരം കാണാന്‍ തേന്‍ നല്ലതാണ്. തൊണ്ട വേദന ഇല്ലാതാക്കാന്‍ ഒരു ടീസ്പൂണ്‍ തേന്‍ നാരങ്ങ നീരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി. ചര്‍മ്മ സംരക്ഷണത്തിനും തേന്‍ ഉത്തമസഹായിയാണ്. 

തേന്‍ കഴിയ്ക്കുന്നതും തേന്‍ പുരട്ടുന്നതും ചര്‍മ്മത്തെ സംരക്ഷിക്കുന്നു. അനാരോഗ്യത്തിന്റെ പ്രകടമായ ലക്ഷണങ്ങളില്‍ ഒന്നാണ് നെഞ്ചെരിച്ചില്‍. ഇത് ഇല്ലാതാക്കാന്‍ തേന്‍ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ദഹനത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും നമ്മള്‍ തയ്യാറാവില്ലെങ്കില്‍ എന്നും തേന്‍ കഴിയ്ക്കുന്നതാണ് നല്ലത്. ശോധനയുടെ കാര്യത്തിലും തേന്‍ പരിഹാരം നല്‍കുന്നു. ശോധന കൃത്യമാക്കാന്‍ എന്നും രാവിലെ വെറും വയറ്റില്‍ ഒരു ടീസ്പൂണ്‍ തേന്‍ കഴിച്ചാല്‍ മതി.

Leave a comment