സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി സോനം കപൂറിന്‍റെ വിവാഹ ചിത്രങ്ങള്‍

239 0

ബോളിവുഡ് താരം സോനം കപൂറിന്‍റെ വിവാഹ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. സ്വര്‍ണ നിറത്തിലുള്ള താമരപ്പൂക്കള്‍ എംബ്രോയിഡറി ചെയ്ത ചുവന്ന ലഹംഗയാണ് സോനം കപൂര്‍ ധരിച്ചത്. വിവാഹ വസ്ത്രത്തില്‍ സോനം കപൂര്‍ ഏറെ സുന്ദരിയായിട്ടുണ്ടെന്ന് ആരാധകര്‍ പറയുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനും പ്രണയത്തിനും ശേഷം കാമുകനും കുടുംബസുഹൃത്തുമായ ആനന്ദ് അഹൂജയെയാണ് സോനം കപൂര്‍ വിവാഹം ചെയ്യുന്നത്. 

മുംബൈയിലാണ് വിവാഹം നടക്കുന്നത്. അര്‍ജുന്‍ കപൂറിന് ഒപ്പമാണ് സോനം വിവാഹവേദിയിലെത്തിയത്. സോനം കപൂറിന്‍റെ വിവാഹത്തിനായി ബോളിവുഡ് താരങ്ങള്‍ ഒന്നടങ്കം എത്തിയിട്ടുണ്ട്. സോനം കപൂറിന്‍റെ അടുത്ത സുഹൃത്തുക്കളായ ജാക്വിലിന്‍ ഫര്‍ണാണ്ടസ്, സ്വര ഭാസ്കര്‍, ബന്ധുക്കളായ ബോണി കപൂറും കുടുംബവും, കരണ്‍ ജോഹര്‍, കരീന കപൂര്‍, കരിഷ്മ കപൂര്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങിയവര്‍ പിങ്ക് വസ്ത്രങ്ങള്‍ അണിഞ്ഞാണ് വിവാഹ വേദിയിലെത്തിയത്. 
 

Related Post

മലയാളത്തിന്റെ 'മധുവസന്തതിന്' മുംബൈയുടെ ആദരം 

Posted by - Mar 26, 2019, 04:57 pm IST 0
മുംബൈ: മലയാളത്തിന്റെ മഹാനടൻ പദ്മശ്രീ മധുവിന് മുംബൈ മലയാളികളുടെ സ്നേഹാദരം. 55 വർഷം മലയാള ചലച്ചിത്ര രംഗത്തു അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചു "മധുവസന്തം 55…

താരരാജാവിന് ഇന്ന് അമ്പത്തെട്ടാം പിറന്നാള്‍: സിനിമാപ്രേമികളെ കാത്തിരിക്കുന്നത് നിരവധി സര്‍പ്രൈസുകള്‍

Posted by - May 21, 2018, 08:39 am IST 0
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പത്മശ്രീ ഭരത് മോഹന്‍ലാലിന് ഇന്ന് അമ്പത്തെട്ടാം പിറന്നാള്‍. ഈ ദിനത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികള്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളായ താരത്തെ മാറ്റി…

പ്രശസ്ത സിനിമാ നിര്‍മാതാവ് ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍

Posted by - Jan 17, 2019, 02:00 pm IST 0
മുംബൈ: പ്രശസ്ത സിനിമാ നിര്‍മാതാവ് ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍. സിനിമാ നിര്‍മാതാവും മുന്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ സദാനന്ദ് എന്ന പപ്പു ലാദിനെ (51) ആണ്…

ത്രില്ലടിപ്പിച്ച് അതിരൻ, ട്രെയിലർ പുറത്തിറങ്ങി 

Posted by - Apr 9, 2019, 01:45 pm IST 0
ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന അതിരൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ ഭയപ്പെടുത്തി ത്രില്ലടിപ്പിക്കുന്ന ട്രെയിലർ നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക്കിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.  കലിക്ക്…

Leave a comment