'ഒടിയന്‍' തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീ പിടുത്തം

160 0

തലയോലപ്പറമ്പ്; മോഹന്‍ലാല്‍ ചിത്രം 'ഒടിയന്‍' തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീ പിടുത്തം. തലയോലപ്പറമ്പ് നൈസ് കാര്‍ണിവല്‍ തിയേറ്ററിലാണ് സിനിമ പ്രദര്‍ശനത്തിനിടെ തീപിടിത്തം ഉണ്ടായത്. തീ പടര്‍ന്ന ഉടനെ തന്നെ കാണികളെയെല്ലാം പുറത്തിറക്കി ഫയര്‍ഫോഴ്‌സ് തീ അണച്ചത് ദുരന്തം ഒഴിവാക്കി.

ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. തിയേറ്ററിനകത്തെ ലഘുഭക്ഷണശാലയില്‍ നിന്നും തീ പടരുകയായിരുന്നു. പോപ്പ്‌കോണ്‍ മെഷീനില്‍ നിന്നാണ് തീപടര്‍ന്നതെന്ന് തിയേറ്റര്‍ ജീവനക്കാര്‍ പറയുന്നു. മുറിയിലെ സീലിംഗിനും മറ്റും തീ പിടിച്ച്‌ വൈദ്യുതിബന്ധം നിലച്ചതോടെ തയേറ്ററില്‍ പേടിച്ച്‌ പുറത്തിറങ്ങുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പടരാന്‍ കാരണമെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഷോ പുന:രാരംഭിക്കുകയും ചെയ്തു.

Related Post

അജയ് ദേവ്ഗണ്‍ നായകനാകുന്ന 'ടോട്ടല്‍ ധമാല്‍'; ഫെബ്രുവരി 22ന് പ്രദര്‍ശനത്തിന്

Posted by - Jan 22, 2019, 10:37 am IST 0
അജയ് ദേവ്ഗണിനെ നായകനാക്കി ഇന്ദ്ര കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടോട്ടല്‍ ധമാല്‍. ചിത്രം ഫെബ്രുവരി 22ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ അനില്‍ കുമാര്‍,…

പ്രമുഖ സംവിധായകന്റെ ലൈംഗിക പീഡനത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

Posted by - Jul 12, 2018, 05:50 am IST 0
ഹൈദരാബാദ്: നാനി, റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍, പ്രമുഖ സംവിധായകര്‍ തുടങ്ങി നിരവധിപ്പേര്‍ക്കെതിരെ തെളിവുകള്‍ സഹിതമാണ് ശ്രീ റെഡ്ഡി ആരോപണം ഉയര്‍ത്തിയത്. തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെ…

ചലച്ചിത്ര അവാർഡുകൾ ഇന്ന് 

Posted by - Mar 8, 2018, 10:43 am IST 0
ചലച്ചിത്ര അവാർഡുകൾ ഇന്ന്  മന്ത്രി എ കെ ബാലൻ ഇന്ന് 12 .30 ഇന് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കും. മത്സരത്തിന് 110 സിനിമകളാണ് ആദ്യഘട്ടത്തിൽ ഉള്ളത്…

ആരാധകരെ ആവേശത്തിലാക്കി മധുരരാജ  ട്രെയിലർ പുറത്തിറങ്ങി

Posted by - Apr 6, 2019, 03:54 pm IST 0
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ട്രെയിലർ പുറത്തിറങ്ങി. പോക്കിരിരാജയുടെ രണ്ടാഭാഗം ആരാധകരെ കെെയ്യിലെടുക്കുന്ന ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.  എട്ടുവർഷങ്ങൾക്ക് മുമ്പിറങ്ങിയ 'പോക്കിരിരാജ'യിലെ അതേ…

രാജമൗലി ചിത്രം ‘വാരണാസി’ പ്രഖ്യാപിച്ചു; മഹേഷ് ബാബു ‘രുദ്ര’യായി വേഷമിടും

Posted by - Nov 16, 2025, 12:04 pm IST 0
ഹൈദരാബാദ്: എസ്. എസ്. രാജമൗലിയുടെ ഏറെ കാത്തിരിക്കുന്ന അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തിന് ‘വാരണാസി’ എന്ന പേരിൽ ഔദ്യോഗിക പ്രഖ്യാപനം നടന്നു. ചിത്രത്തിൽ സൂപ്പർ സ്റ്റാർ മഹേഷ് ബാബു…

Leave a comment