ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍

340 0

തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഭക്തര്‍ക്ക് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുഴപ്പക്കാരെ അറസ്റ്റ് ചെയ്യുന്നതിന് പകരം ഭക്തരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് പോലീസിന്റേതെന്നും ഈ നില തുടര്‍ന്നാല്‍ യുഡിഎഫ് നിരോധനാജ്ഞ ലംഘിക്കാന്‍ മുന്നിട്ടിറങ്ങുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ ഇന്നും മല ചവിട്ടുന്നതിന് നിയന്ത്രണമെര്‍പ്പെടുത്തിയിട്ടുണ്ട്. 11.30മുതല്‍ 2വരെ മല ചവിട്ടരുതെന്നാണ് പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യം ഉച്ചഭാഷിണിയിലൂടെയാണ് പൊലീസ് അറിയിച്ചത്. നെയ്യഭിഷേകത്തിന്റെ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിവരെ മാത്രമേ അനുവദിച്ചിട്ടുള്ളു. ഇതോടെ പകല്‍ നിയന്ത്രണം ഉണ്ടാകില്ലെന്ന് ഡിജിപി ദേവസ്വം ബോര്‍ഡിന് നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.

Related Post

ജനറൽ മാനേജർ വെടിയേറ്റു മരിച്ചു

Posted by - Mar 9, 2018, 01:22 pm IST 0
ജനറൽ മാനേജർ വെടിയേറ്റു മരിച്ചു ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് ഡെപ്യൂട്ടിജനറൽ മാനേജർ അമിത് പാണ്ഡെ (41) വീട്ടിൽനിന്നും ഏകദേശം ഒരുകിലോമീറ്റർ അകലെ തുറസായ സ്ഥലത്തു വെടിയേറ്റ്…

ന്യൂനമര്‍ദ്ദത്തിന് സാധ്യത: മത്സ്യബന്ധനം ഒഴിവാക്കണം

Posted by - May 17, 2018, 07:51 am IST 0
തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനും അറേബ്യന്‍ ഉപദ്വീപിന്റെ പരിസരഭാഗത്തും ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥാ അറിയിപ്പ്. ലക്ഷദ്വീപിലും ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തേക്കും ഇന്നും നാളെയും മത്സ്യ ബന്ധനം ഒഴിവാക്കണം.  ലക്ഷദ്വീപിനും അറേബ്യന്‍…

കെ. സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു

Posted by - Nov 17, 2018, 08:20 pm IST 0
പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശബരിമലയിലേക്ക് പോകണമെന്ന ആവശ്യവുമായാണ് കെ സുരേന്ദ്രനും ബിജെപി നേതാക്കളും നിലയ്ക്കലില്‍ എത്തിയത്. ഇവിടെവെച്ച്‌ പോലീസുകാരുമായി…

കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്

Posted by - Nov 9, 2018, 09:31 pm IST 0
കൊല്ലം: അടൂര്‍ – കൊട്ടാരക്കര റൂട്ടില്‍ ഇഞ്ചക്കാട്ട് കെഎസ്‌ആര്‍ടിസി ബസ് താഴ്‌ച്ചയിലേക്ക് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

Posted by - Apr 20, 2018, 07:26 am IST 0
ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു തിരൂരിലെ ഗൾഫ് ബസാർ ജീവനക്കാരനായ അക്ബറിനാണ് വെട്ടേറ്റത്. ഡിവൈഎഫ്ഐ അഞ്ചുടി യൂണിറ്റ് പ്രസിഡന്റ് ആണ് അക്ബർ. സംഭവത്തിനു പിന്നിൽ മുസ്ലിം ലീഗാണെന്ന് സി.പി.എം…

Leave a comment