മാത്യു ടി തോമസ്  മന്ത്രി സ്ഥാനം രാജി വെച്ചു

134 0

തിരുവനന്തപുരം: ജലസേചന മന്ത്രി മാത്യു ടി തോമസ്  മന്ത്രി സ്ഥാനം രാജി വെച്ചു. ക്ലിഫ്  ഹൗസില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിക്ക് രാജികത്ത് നല്‍കിയത്. വെള്ളിയാഴ്ച ബംഗഌരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്. ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം വച്ചുമാറുന്നത്. കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ നാളെ വൈകിട്ടോടെ ഉണ്ടാകും എന്നാണ് സൂചന.

പാർട്ടി പിളരില്ലെന്നു രാജിവച്ച ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമായി അദ്ദേഹം പറഞ്ഞു. ഉപാധികൾ ഇല്ലാതെയാണ് രാജി. എംഎൽഎയായി തന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. പുതിയ മന്ത്രി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Related Post

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു 

Posted by - Nov 14, 2018, 09:49 pm IST 0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'ഗജ' ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നവംബര്‍ 15 മുതല്‍ കേരളത്തില്‍…

കണ്ണൂരില്‍ വാഹനാപകടം: രണ്ട് പേര്‍ മരിച്ചു

Posted by - Jun 3, 2018, 10:00 am IST 0
കണ്ണൂര്‍: ചതുരമ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ കാര്‍ കത്തി നശിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്. 

സ്വകാര്യ ലോഡ്ജില്‍ മര്‍ദനമേറ്റയാള്‍ക്ക് ദാരുണാന്ത്യം 

Posted by - Apr 29, 2018, 12:25 pm IST 0
തൃശൂര്‍: ഗുരുവായൂരില്‍ സ്വകാര്യ ലോഡ്ജില്‍ വച്ച്‌ മര്‍ദനമേറ്റയാള്‍ മരിച്ചു. കഴിഞ്ഞ ദിവസം കുന്നംകുളം നെല്ലുവായ് സ്വദേശിയുടെ ഭാര്യയുമായി ഒളിച്ചോടിയ പാവറട്ടി മരുതയൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്. ഇരുവരും…

ട്രാന്‍സ്ജെന്‍ഡേഴ്സിന് മല കയറാന്‍ അനുമതി

Posted by - Dec 17, 2018, 05:18 pm IST 0
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിന് മല കയറാന്‍ അനുമതി. നാല് പേര്‍ക്ക് ശബരിമലയില്‍ പോകാന്‍ പൊലീസ് അനുമതി നല്‍കി. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് പൊലിസ് വിശദമാക്കി. …

കെ സുരേന്ദ്രന് ജാമ്യം

Posted by - Nov 28, 2018, 11:51 am IST 0
തിരുവനന്തപുരം: കെ സുരേന്ദ്രന് ജാമ്യം ലഭിച്ചു. നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ച കേസിലാണ് കെ സുരേന്ദ്രന് ജാമ്യം ലഭിച്ചത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം നടന്നത്.

Leave a comment