വിദേശത്തുവെച്ച്‌ മരിച്ച മകന്റെ മൃതദേഹത്തിന് പകരം ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം: ഞെട്ടലില്‍ കുടുംബം 

182 0

കല്‍പ്പറ്റ: വിദേശത്തുവെച്ച്‌ മരിച്ച മകന്റെ മൃതദേഹത്തിന് പകരം ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം. എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതര്‍ നാട്ടിലേക്കയച്ചപ്പോള്‍ മാറിയതാണെന്നാണ് സൂചന. അബുദാബിയില്‍വെച്ച്‌ മരണപ്പെട്ട അമ്പലവയല്‍ സ്വദേശി നിഥിന്റെ(30) മൃതദേഹത്തിനു പകരം നാട്ടിലെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ്. അബുദാബിയിലുള്ള ചെന്നൈ സ്വദേശിയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് കരിപ്പൂരിലേക്ക് അയച്ചത് ചെന്നൈ സ്വദേശിയുടെ മൃതദേഹമാണെന്ന് മനസിലായത്. 

എന്നാല്‍ മൃതദേഹത്തിനൊപ്പം അയച്ചത് നിഥിന്റെ രേഖകളായിരുന്നു. അവിവാഹിതനാണ് നിഥിന്‍. മാതാവ്: ദേവി. സഹോദരങ്ങള്‍: ജിപിന്‍, ജിഥിന്‍. കഴിഞ്ഞ 11 വര്‍ഷത്തോളം അബുദാബിയിലെ ഒരു സ്വാകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന നിഥിനെ ജൂലൈ അഞ്ചിനാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിഥിന്റെ മൃതദേഹമാണെന്ന് കരുതി ചെന്നൈ സ്വദേശിയുടെ മൃതദേഹം രാവിലെ എട്ടരയോടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു.

മൃതദേഹം ഇവിടെ നിന്ന് വയനാട്ടിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. പെട്ടി തുറക്കുന്നതിന് മുന്‍പു തന്നെ മൃതദേഹം മാറിയെന്ന് മനസിലായി. തുടര്‍ന്ന് ബന്ധുക്കള്‍ അബുദാബിയില്‍ ബന്ധപ്പെട്ടപ്പോള്‍ നിഥിന്റെ മൃതദേഹം അവിടെ തന്നെയുള്ളതായും പകരം അബുദാബിയില്‍ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് കയറ്റി അയച്ചതെന്നും കണ്ടത്തി. തുടര്‍ന്ന് ചെന്നൈ സ്വദേശിയുടെ മൃതദേഹം പോലീസ് നിര്‍ദേശപ്രകാരം അമ്പലവയല്‍ ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നിഥിന്റെ മൃതദേഹം വിദേശത്ത് തന്നെയുണ്ടെന്നാണ് സൂചന.
 

Related Post

വ്യാജ ഫേസ്‌ബുക്ക് പേജ് സൃഷ്ടിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കലക്ടര്‍ 

Posted by - Jul 18, 2018, 08:02 am IST 0
കൊച്ചി: മഴ ഒന്നു കുറഞ്ഞതോടെ അവധികള്‍ പിന്‍വലിക്കുമോ എന്ന് ആശങ്കയില്‍ കളക്ടറുടെ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുണ്ടാക്കി സ്വയം അവധി പ്രഖ്യാപിച്ചവര്‍ക്ക് പണി വരുന്നു. വ്യാജമായി പേജ് സൃഷ്ടിച്ചവര്‍ക്കെതിരെയും…

തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് താന്‍ അറിഞ്ഞിട്ടില്ല: എം ആര്‍ അജിത് കുമാര്‍

Posted by - Jun 6, 2018, 06:50 am IST 0
തിരുവനന്തപുരം: എടപ്പാള്‍ തിയേറ്റര്‍ പീഡന കേസില്‍ തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് താന്‍ അറിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാര്‍. ഡി.ജി.പി. ലോക്‌നാഥ്…

സാങ്കേതിക സര്‍വകലാശാല എട്ട് പരീക്ഷകള്‍ മാറ്റിവെച്ചു

Posted by - Dec 30, 2018, 11:41 am IST 0
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകള്‍ മാറ്റിവെച്ചു. വനിതാ മതിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്ന് അഭ്യൂഹമുണ്ട്.ബി.ടെക്, ബി.ആര്‍ക്, എം.ടെക്, എം.ആര്‍ക്, എം.സി.എ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ്…

കെവിന്റെ കൊലപാതകം : പ്രതികളുടെ മൊഴി പുറത്ത് 

Posted by - May 30, 2018, 08:37 am IST 0
കോട്ടയം: മര്‍ദനമേറ്റ് അവശനായ കെവിന്‍ വെളളം ചോദിച്ചപ്പോള്‍ ഒന്നാം പ്രതി ഷാനു ചാക്കോ വായില്‍ മദ്യം ഒഴിച്ചുകൊടുത്തെന്ന് പിടിയിലായ പ്രതികളുടെ മൊഴി. ആദ്യം പിടിയിലായ നിയാസ്, റിയാസ്,…

Leave a comment