മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവിന് ദാരുണാന്ത്യം 

172 0

കാസര്‍ഗോഡ്: കാസര്‍ഗോഡ് ബദിയടുക്കയില്‍ മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ബാളിഗെയിലെ രമേശാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഇയാള്‍ ഗുഹയില്‍ കുടുങ്ങിയത്.

വെള്ളത്തിനായി കര്‍ഷകര്‍ നിര്‍മ്മിച്ച തുരങ്കത്തിനുള്ളില്‍ മുള്ളന്‍ പന്നിയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് രമേശും അയല്‍വാസികളായ നാലുപേരും സ്ഥലത്തെത്തുകയായിരുന്നു. കൂടെയുള്ളവരെ പുറത്ത് നിര്‍ത്തി രമേശ് ഗുഹക്കുള്ളിലേക്ക് കയറി. എന്നാല്‍ ഏറെനേരം കഴിഞ്ഞും തിരിച്ചിറങ്ങാതായതോടെ ഒപ്പമുണ്ടായിരുന്നവര്‍ അന്വേഷിച്ച്‌ അകത്തുകയറിയെങ്കിലും ശ്വാസതടസം നേരിട്ടതോടെ പുറത്തിറങ്ങുകയായിരുന്നു.

തുടര്‍ന്ന് പൊലീസും അഗ്‌നിശമനസേനയും, നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും രമേശിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഇന്നു രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Related Post

മരം വീണ് രണ്ട് മലയാളികൾ മൈസൂരിൽ മരിച്ചു 

Posted by - May 2, 2018, 07:13 am IST 0
 മൈസൂരിലെ വിനോദ സഞ്ചാര കേന്ദ്രമായ വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണ് ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി…

അങ്കമാലിൽ  വെടിക്കെട്ടപകടം; മരണം ഒന്ന്

Posted by - Apr 16, 2018, 07:06 am IST 0
അങ്കമാലിൽ  വെടിക്കെട്ടപകടം; മരണം ഒന്ന് പള്ളിപെരുന്നാളിനോടനുബന്ധിച്ച് അങ്കമാലിലെ കുറുകുറ്റിയിൽ മാമ്പ്ര സെന്റ് ജോസഫ് പള്ളി കപ്പോള പെരുന്നാളിനിടെ നടന്ന വെടിക്കെട്ടിൽ ഒരാൾ മരിച്ചു സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു…

സൈനികന്റെ വീട് ആക്രമിച്ച കേസ്: സംഭവം കൊല്ലത്ത് 

Posted by - Jul 8, 2018, 01:32 pm IST 0
കൊല്ലത്ത് സൈനികന്റെ വീട് ആക്രമിച്ചു. സംഭവത്തില്‍  5 എസ് ഡി പി ഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. കൊല്ലത്ത് നിന്നെത്തിയ അന്വേഷണ സംഘമാണ് കണ്ണൂരില്‍ നിന്ന്  എസ്…

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി

Posted by - May 4, 2018, 11:21 am IST 0
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരുവനന്തപുരം സ്വദേശിയുടെ ആത്മഹത്യാ ഭീഷണി. സുരേഷാണ് കാര്‍ഗോ കെട്ടിടത്തിന്റെ മുകളില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.  ദുബായിയില്‍ നിന്നും എത്തിയതാണ്…

ഹര്‍ത്താലില്‍ വിവിധ സ്ഥലങ്ങളില്‍ വഴിതടയലും കല്ലേറും

Posted by - Jan 3, 2019, 10:52 am IST 0
പന്തളം:ശബരിമല കര്‍മസമിതി നടത്തുന്ന ഹര്‍ത്താലില്‍ വിവിധ സ്ഥലങ്ങളില്‍ വഴിതടയലും കല്ലേറും. കോഴിക്കോട് രാവിലെ വിവിധ സ്ഥലങ്ങളില്‍ റോഡുകളില്‍ ടയര്‍ കത്തിച്ചും കല്ലുകള്‍ നിരത്തിയും ഗതാഗതം തടസപ്പെടുത്തി. കുന്നമംഗലത്തും…

Leave a comment