മല ചവിട്ടിയ യുവതികള്‍ എവിടെ?  രമേശ് ചെന്നിത്തല

269 0

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. യുവതികള്‍ ദര്‍ശനം നടത്തിയപ്പോള്‍ ഭക്തര്‍ക്ക് മുറിവേറ്റെന്ന് പറഞ്ഞ ചെന്നിത്തല ഭക്തര്‍ സര്‍ക്കാരിനോട് പകരം ചോദിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഒരു ഭരണാധികാരിയും ചെയ്യരുതാത്ത തെറ്റാണ് മുഖ്യമന്ത്രി പിണറായി ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വേഷപ്രച്ഛന്നം നടത്തിയാണ് യുവതികളെ മല കയറ്റിയത്. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുമായി ബന്ധമുള്ള ആളാണ് ഒരു യുവതിയെന്നും ചെന്നിത്തല ആരോപിച്ചു. രണ്ടാമത്തെ യുവതിക്ക് സിപിഐ (എംഎല്‍) ബന്ധമുണ്ട്. യുവതികളെ പൊലീസ് ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി മാത്രം അറിഞ്ഞുള്ള ഓപ്പറേഷനാണ് നടന്നതെന്നും പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു.മലചവിട്ടിയ യുവതികള്‍ ഇപ്പോള്‍ എവിടെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. യുവതികളെ കയറ്റണമെന്ന് മുഖ്യമന്ത്രിക്ക് എന്തിനാണ് നിര്‍ബന്ധമെന്നും ചോദിച്ച അദ്ദേഹം അര്‍ധ രാത്രിയില്‍ നടന്ന നാടകം ആണ് യുവതി പ്രവേശനമെന്നും പറഞ്ഞു.

പാര്‍ട്ടി സെക്രട്ടറിയെ പോലെ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി അഹങ്കാരത്തോടെയാണ് നിലകൊള്ളുന്നത്. വിശ്വാസ സമൂഹത്തെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയാണ്. വനിതാ മതിലില്‍ പങ്കെടുത്ത എല്ലാവരും ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ട്. വനിത മതിലില്‍ വിള്ളല്‍ ഉണ്ടായെന്നും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചു 55 ലക്ഷം ആക്കിയെന്നും ചെന്നിത്തല പറഞ്ഞു. ആര്‍ എസ് എസിനും ബി ജെ പിയ്ക്കും അക്രമത്തിനുള്ള പാസ്പോര്‍ട്ട് നല്‍കിയത് സര്‍ക്കാരാണ്. ഇവിടെ അക്രമം നടത്തുന്നത് സി പി എമ്മും ബി ജെ പിയുമാണ്. രണ്ടു കൂട്ടരും പരസ്പരം മത്സരിക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

Related Post

വിശ്വാസികള്‍ ഇന്നു ചെറിയപെരുന്നാള്‍ ആഘോഷിക്കും

Posted by - Jun 15, 2018, 08:41 am IST 0
കോഴിക്കോട്: വ്രതാനുഷ്ഠാനങ്ങളിലൂടെ റമസാനില്‍ നേടിയെടുത്ത ആത്മശുദ്ധിയുമായി വിശ്വാസികള്‍ ഇന്നു ചെറിയപെരുന്നാള്‍ ആഘോഷിക്കും. ഇന്നു രാവിലെ ഈദ് ഗാഹുകളിലും പള്ളികളിലും ഒത്തുചേര്‍ന്ന് വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കും. എന്നാല്‍…

ശബരിമലയില്‍ പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധം

Posted by - Nov 9, 2018, 09:43 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധം. വാഹനം പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങണം. എല്ലാ സ്റ്റേഷനുകളില്‍ നിന്നും പാസ് സൗജന്യമായി നല്‍കും.…

തൃപ്തി ദേശായി പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്ന്‌ മടങ്ങിപ്പോകും

Posted by - Nov 16, 2018, 07:29 pm IST 0
കൊച്ചി : ശബരിമല സന്ദര്‍ശിക്കാനെത്തിയ ഭൂമാതാ ബ്രിഗേഡ്‌ നേതാവ്‌ തൃപ്തി ദേശായി പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്ന്‌ മടങ്ങിപ്പോകും. ഇന്ന് രാത്രി 9.30ന് മടങ്ങിപ്പോകുമെന്ന് തൃപ്തി ദേശായി പൊലീസിനെ അറിയിച്ചു.…

ശക്തമായ മ‍ഴ:  രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Posted by - Oct 1, 2018, 08:54 am IST 0
തിരുവനനന്തപുരം: ഇടുക്കി ,പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മ‍ഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അറബി കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഈ…

കേരള രാഷ്ട്രീയം ഉറ്റുനോക്കിയ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ശക്തി കേന്ദ്രങ്ങളില്‍ കാലിടറി യു.ഡി.എഫും ബി.ജെ.പിയും

Posted by - May 31, 2018, 10:31 am IST 0
ചെങ്ങന്നൂര്‍: കേരള രാഷ്ട്രീയം ഉറ്റുനോക്കിയ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മുന്നേറുമ്പോള്‍ യു.ഡി.എഫിനും ബി.ജെ.പിക്കും തങ്ങളുടെ ശക്തി കേന്ദ്രങ്ങളായ മാന്നാറിലും പാണ്ടനാടും കാലിടറി. മാന്നാറിലെ…

Leave a comment