മതത്തിന്റെ പേരില്‍ വോട്ട് തേടിയ കേന്ദ്രസഹമന്ത്രിയ്ക്കെതിരെ പൊലീസ് കേസ് 

146 0

ന്യൂഡല്‍ഹി: മാതൃകാ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്‌ മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന് ആരോപിച്ച്‌ കേന്ദ്രസഹമന്ത്രി ധാന്‍സിംഗ് റാവത്തിനെതിരെ പൊലീസ് കേസെടുത്തു. എല്ലാ ഹിന്ദുക്കളും ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് മന്ത്രി ചടങ്ങില്‍ ആവശ്യപ്പെട്ടിരുന്നു. മുസ്ലിങ്ങള്‍ക്ക് കോണ്‍ഗ്രസിന് വോട്ട് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ഹിന്ദുക്കള്‍ക്കെല്ലാം ബി.ജെ.പിക്ക് വോട്ട് ചെയ്തു കൂടാ. 

ബി.ജെ.പിയെ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ എല്ലാവരും വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി ബി.ജെ.പി നേതൃത്വം തങ്ങള്‍ ഒരിക്കലും മതത്തിന്റെ പേരില്‍ വോട്ട് തേടിയിട്ടില്ലെന്ന് അറിയിച്ചു.ഒക്ടോബര്‍ 26ന് രാജസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മന്ത്രി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

Related Post

യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി

Posted by - Oct 29, 2018, 09:05 pm IST 0
കോഴിക്കോട്: യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കാനൊരുങ്ങി സുരേഷ് ഗോപി എംപി. ഇതിനായി ശബരിമലയുടെ പൂങ്കാവിനടുത്ത് സ്ഥലം സംഘടിപ്പിക്കും. ഈ കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും സ്ഥലം ആവശ്യപ്പെടും.…

കെവിന്‍ വധക്കേസ് പരിഗണിക്കുന്നത് ഡിസംബര്‍ ആറിലേക്കു മാറ്റി

Posted by - Nov 28, 2018, 03:24 pm IST 0
കോട്ടയം: ദുരഭിമാനകൊലയായ കെവിന്‍ വധക്കേസ് പരിഗണിക്കുന്നത് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഡിസംബര്‍ ആറിലേക്കു മാറ്റി. കെവിന്‍ വധക്കേസിലെ പ്രതികളെ ഹാജരാക്കാനും തിരിക്കൊണ്ടു പോകാനും വേണ്ടത്ര…

പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു

Posted by - Sep 30, 2018, 11:05 am IST 0
ശബരിമല : പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ സന്നിധാനത്തും, പമ്പയിലും ശക്തമായ മഴ തുടർച്ചയായി പെയ്തതോടെയാണ് പുഴ കര കവിഞ്ഞ് മണത്തിട്ടയിലേക്ക് കയറിയത്. വെള്ളപ്പാച്ചിലിൽ…

വൈദികൻ കപ്യാരുടെ കുത്തേറ്റു മരിച്ചു.

Posted by - Mar 1, 2018, 03:32 pm IST 0
വൈദികൻ കപ്യാരുടെ കുത്തേറ്റു മരിച്ചു… തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ വൈദികൻ കപ്യാരുടെ കുത്തേറ്റു മരിച്ചു. മലയാറ്റൂർ കുരിശുമുടി റെക്ടറായ ഫാ. സേവ്യർ തേലക്കാട്ടാണ് കൊല്ലപ്പെട്ടത്… വൈദികനെ…

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

Posted by - Oct 1, 2018, 09:10 am IST 0
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്.  പെട്രോള്‍ വില ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപ…

Leave a comment