രാ​കേ​ഷ് അ​സ്താ​ന​യ്ക്കെ​തിരെ ശ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്ന് മു​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍

379 0

ന്യൂ​ഡ​ല്‍​ഹി: സി​ബി​ഐ സ്പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന​യ്ക്കെ​തിരെ ശ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മു​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ രം​ഗ​ത്ത്. കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന ത​ന്നെ അ​ര്‍​ധ​രാ​ത്രി ന​ട​പ​ടി​യി​ലൂ​ടെ ആ​ന്‍​ഡ​മാ​നി​ലെ പോ​ര്‍​ട്ബ്ല​യ​റി​ലേ​ക്കു സ്ഥ​ലം മാ​റ്റി​യ​തി​നെ​തി​രേ എ.​കെ. ബ​സി സു​പ്രീം കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 

കേ​സ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ബ​സി​ക്കു വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. അ​തേ​സ​മ​യം, അ​സ്താ​ന​യ്ക്കെ​തി​രേ അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ര്‍​ത്തി​യ വ്യ​വ​സാ​യി സ​തീ​ഷ് സ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ പോ​ലീ​സ് സു​ര​ക്ഷ ന​ല്‍​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന മോ​യി​ന്‍ ഖു​റേ​ഷി​ക്കെ​തി​രാ​യ കേ​സി​ല്‍ പേ​ര് ഉ​ള്‍​പ്പെ​ടു​ത്താ​തി​രി​ക്കാ​ന്‍ രാ​കേ​ഷ് അ​സ്താ​ന ര​ണ്ട് കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​യി​രു​ന്നു സ​തീ​ഷ് സ​ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഇ​തു സം​ബ​ന്ധി​ച്ച്‌ രാ​കേ​ഷ് സ​ന​യും ദു​ബാ​യ് വ്യ​വ​സാ​യി​യു​മാ​യ മ​നോ​ജ് പ്ര​സാ​ദും (റോ ​മു​ന്‍ ഡ​യ​റ​ക്ട​ര്‍ ദി​നേ​ശ്വ​ര്‍ പ്ര​സാ​ദി​ന്‍റെ മ​ക​ന്‍) ത​മ്മി​ല്‍ ന​ട​ത്തി​യ വാ​ട്സാ​പ്പ് മെ​സേ​ജു​ക​ളു​ടെ റി​ക്കാ​ര്‍​ഡു​ക​ള്‍ ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും അ​തി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളു​ണ്ടെ​ന്നു​മാ​ണ് എ.​കെ. ബ​സി കോ​ട​തി​യെ അ​റി​യി​ച്ച​ത്. 

ത​ന്നെ മാ​റ്റി പ​ക​രം അ​ന്വേ​ഷ​ണ ചു​മ​ത​ല ഏ​ല്‍​പ്പി​ച്ച സ​തീ​ഷ് ഡാ​ഗ​ര്‍, അ​സ്താ​ന​യ്ക്കെ​തി​രാ​യ കേ​സി​ലെ തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ളാ​ണ്. അ​തി​നാ​ല്‍, അ​സ്താ​ന​യ്ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം പു​തി​യ സം​ഘ​ത്തെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്നും ബ​സി ആ​വ​ശ്യ​പ്പെ​ട്ടു.

Related Post

ലേഡീസ് കോച്ചിന് പുതിയ നിറം

Posted by - Mar 6, 2018, 08:27 pm IST 0
ലേഡീസ് കോച്ചിന് പുതിയ നിറം  ലേഡീസ് കോച്ചിന് പുതിയനിറം നൽകി. ഇത് സ്ത്രീകൾക്ക് എളുപ്പത്തിൽ കോച്ച് കണ്ടുപിടിക്കാൻ മാത്രമല്ല പുരുഷന്മാർ അറിയാതെ കോച്ച് മാറിക്കയറുന്നത് തടയാനും പറ്റും.…

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ വസ്തുവകകൾ കണ്ടുകെട്ടാനുള്ള നടപടി ഉത്തർ പ്രദേശ് സർക്കാർ തുടങ്ങി

Posted by - Dec 22, 2019, 09:36 am IST 0
ലഖ്‌നൗ : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ വസ്തുവകകൾ കണ്ടുകെട്ടാനുള്ള നടപടി ഉത്തർ പ്രദേശ് സർക്കാർ തുടങ്ങി. പൊതുമുതൽ നശിപ്പിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീം കോടതി…

ജനുവരി ഒന്ന് മുതൽ റെയില്‍വെ യാത്ര നിരക്കുകൾ വർധിപ്പിച്ചു

Posted by - Jan 1, 2020, 12:26 am IST 0
ന്യൂ ഡൽഹി: റെയിൽവേ യാത്ര നിരക്കുകൾ   ജനുവരി 1  മുതൽ വർധിപ്പിച്ചു.  ചെയര്‍കാര്‍, ത്രീടയര്‍ എ.സി, എ.സി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ കിലോമീറ്ററിന്…

പി.എസ്.ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണ്ണറായി ചുമതലയേറ്റു

Posted by - Nov 7, 2019, 10:13 am IST 0
ഐസ്വാള്‍: പി.എസ്.ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണ്ണറായി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി സോറാംതാംഗ, മറ്റു…

സോഷ്യൽ മീഡിയ കാരണം ഭർത്താവ് ഭാര്യയെ കൊന്നു

Posted by - Apr 18, 2018, 06:30 am IST 0
സോഷ്യൽ മീഡിയ കാരണം ഭർത്താവ് ഭാര്യയെ കൊന്നു സോഷ്യൽ മീഡിയയ്ക്ക് അടിമയായ ഭാര്യ ലക്ഷ്‌മിയെ (32) ഭർത്താവ് ഹരിഓം (35) കൊന്നു. ഗുരുഗ്രാമിലെ സെക്ടറിലാണ് സംഭവം.ഭാര്യയുടെ അമിത…

Leave a comment