ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 14 പേ​ര്‍ മ​രി​ച്ചു

115 0

ഉ​ത്ത​ര​കാ​ശി: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മി​നി ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 14 പേ​ര്‍ മ​രി​ച്ചു. ഒ​രാ​ള്‍​ക്കു പ​രി​ക്കേ​റ്റു. ഉ​ത്ത​ര​കാ​ശി ജി​ല്ല​യി​ലെ സ​ന്‍​ഗ്ലാ​യി​ക്കു സ​മീ​പം തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണു ബ​സ് 100 മീ​റ്റ​ര്‍ താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ​ത്. ഗം​ഗോ​ത്രി ദേ​ശീ​യ​പാ​ത​യി​ല്‍ ഒ​രു മ​ണ്ണി​ടി​ച്ചി​ലി​ല്‍ ബ​സ് അ​ക​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് അ​പ​ക​ട​മെ​ന്നാ​ണു സൂ​ച​ന. തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വും, പോ​ലീ​സ്, എ​സ്ഡി​ആ​ര്‍​എ​ഫ് ടീ​മു​ക​ളും ചേ​ര്‍​ന്ന് ഒ​രു കൗ​മാ​ര​ക്കാ​രി​യെ ര​ക്ഷി​ച്ചു. 

ഉ​ത്ത​ര​കാ​ശി ജി​ല്ല​യി​ല്‍ ഭ​ങ്കോ​ലി ഗ്രാ​മ​ത്തി​ലെ താ​മ​സ​ക്കാ​രാ​യ മി​നി ബ​സി​ലെ എ​ല്ലാ യാ​ത്ര​ക്കാ​രും ഗം​ഗോ​ത്രി ക്ഷേ​ത്ര​ത്തി​ലെ പൂ​ജ ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. പ​തി​മൂ​ന്നു​പേ​ര്‍ സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഒ​രു കൗ​മാ​ര​പ്രാ​യ​ക്കാ​രി ഡെ​റാ​ഡൂ​ണി​ലേ​ക്കു വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​പോ​ക​വെ മ​രി​ച്ചു. എ​ന്നാ​ല്‍, മ​റ്റൊ​രു കൗ​മാ​ര​ക്കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വ​രെ ഡെ​റാ​ഡൂ​ണി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു- ഉ​ത്ത​ര​കാ​ശി ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ആ​ഷി​ഷ് ചൗ​ഹാ​ന്‍ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച തെ​ര​ച്ചി​ല്‍ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 

Related Post

രഹന ഫാത്തിമ അറസ്റ്റില്‍

Posted by - Nov 27, 2018, 02:03 pm IST 0
കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹന ഫാത്തിമ അറസ്റ്റില്‍. പത്തനംതിട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശം രഹന ഫാത്തിമ നടത്തിയത്.…

കേരളത്തിന് കൈത്താങ്ങായി മുംബൈ മലയാളികൾ രംഗത്ത്

Posted by - Aug 18, 2018, 09:35 am IST 0
എൻ.ടി പിള്ള 8108318692 ചരിത്രത്തിലില്ലാത്തവിധം മഹാ പ്രളയത്തിൽ മുങ്ങിപ്പോയ കേരളത്തിന് സഹായഹസ്തവുമായി മുംബൈയിലെ മറുനാടൻ മലയാളികൾ രംഗത്ത്. ദുരിതമനുഭവിക്കുന്ന മലയാളി കുടുംബങ്ങൾക്ക് കൈത്താങ്ങാകാനുള്ള പ്രവർത്തനങ്ങളിലാണ് മുംബൈ നഗരത്തിനകത്തും…

ഓച്ചിറ കേസ് ; പെൺകുട്ടിയെയും പ്രതിയെയും നാട്ടിലെത്തിക്കും

Posted by - Mar 27, 2019, 05:32 pm IST 0
കൊല്ലം: ഓച്ചിറയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും പ്രതി മുഹമ്മദ് റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും. രാത്രിയോടെ ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിക്കുന്ന ഇരുവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തും. പെൺകുട്ടിയെ വൈദ്യ…

സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലെ വിവാദം: ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍

Posted by - May 5, 2018, 11:23 am IST 0
തിരുവനന്തപുരം: ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍. പ്രതിഭാഗത്തിന് അനുകൂലമായി ഡോ.ഉന്മേഷ് മൊഴി നല്‍കിയെന്നായിരുന്നു ആരോപണം.…

പോപ്പുലർ ഫ്രണ്ട് ചെയർമാന് നന്ദി : ഹാദിയ 

Posted by - Mar 10, 2018, 11:43 am IST 0
പോപ്പുലർ ഫ്രണ്ട് ചെയർമാന് നന്ദി : ഹാദിയ  വിവാഹം വിവാദം സൃഷ്ട്ടിച്ച ഹാദിയ ഷെഫിൻ ജഹാൻ ദമ്പതികളുടെ വിവാഹം സുപ്രിം കോടതി ശരിവച്ച സന്തോഷത്തിലാണ് ഇരുവരും.കേസ് നടത്താൻ…

Leave a comment