പ്രണയത്തിന്റെ രക്തസാക്ഷിയായി നീനുവും 

168 0

കോട്ടയം: കാത്തിരിപ്പ് കണ്ണീരിലാഴ്‌ത്തി കെവിന്‍ തിരിച്ച്‌ വരില്ലെന്ന് അറിഞ്ഞതോടെ ഇല്ലാതായത് ഒരു ജീവന്‍ മാത്രമല്ല. 'ഇനിയെന്ത് ചെയ്യും അപ്പച്ഛാ' എന്ന നീനുവിന്റെ ചോദ്യത്തിന് മുന്നില്‍ മറുപടി പറയാന്‍ പിലാത്തറ വീട്ടിലെ ആര്‍ക്കും സാധിക്കില്ല. അമലഗിരി ബി.കെ കോളേജിലെ രണ്ടാം വര്‍ഷ ജിയോളജി വിദ്യാ‌ര്‍ത്ഥിനിയായ നീനുവും കെവിനും തമ്മില്‍ രണ്ടു വര്‍ഷം മുന്‍പാണ് അടുപ്പത്തിലായത്. 

ഈ പരിചയം പ്രണയത്തിലേയ്‌ക്ക് വളര്‍ന്നു. വീട്ടുകാര്‍ മറ്റൊരു വിവാഹം ആലോചിച്ചതിനാല്‍ 25ന് കോട്ടയം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്‌തിരുന്നു. അതേസമയം, കെവിന്റെ ഭാര്യയായി ആ വീട്ടില്‍ തന്നെ ജീവിതകാലം മുഴുവന്‍ ജീവിക്കുമെന്നും ഭര്‍ത്താവിനെ കൊന്ന സ്വന്തം വീട്ടിലേക്ക് ഇനി മടങ്ങിപ്പോവില്ലെന്നും നീനു വ്യക്തമാക്കി. എന്താണ് നടന്നതെന്ന് തനിക്കറിയില്ലെന്നും സ്വന്തം സഹോദരന്‍ കെവിനെ കൊല്ലാന്‍ ഇറങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് നീനു പറയുന്നു. 
 

Related Post

ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ് ; ക്വട്ടേഷൻ 30,000 രൂപയ്ക്ക്

Posted by - Apr 12, 2019, 12:25 pm IST 0
കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലെ ക്വട്ടേഷൻ 30,000 രൂപയ്ക്ക്. കേസിൽ അറസ്റ്റിലായ ബിലാലിനും വിപിനുമായാണ് പണം നൽകിയത്.  കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ കാസർഗോട്ടെ സംഘമാണ് ക്വട്ടേഷന്…

ശബരിമലയില്‍ യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല

Posted by - Nov 13, 2018, 04:32 pm IST 0
ശബരിമലയില്‍ യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല. പ്രായഭേദമെന്യേ യുവതികള്‍ക്ക് ശബരിമലയില്‍ കയറാമെന്ന വിധിക്കെതിരെ സ്‌റ്റേ ഇല്ല എന്നും കോടതി വ്യക്തമാക്കി. മണ്ഡലകാലത്ത് യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയാനാകില്ലെന്നും…

വിദ്യാരംഭം കുറിച്ച് കുട്ടികൾ |

Posted by - Oct 13, 2024, 06:31 pm IST 0
അറിവിന്റെ അക്ഷയ ഖനി തേടിയിറങ്ങാൻ കുരുന്നുകൾക്ക് നാവിൽ ആദ്യാക്ഷരം നുകർന്ന് മാനാം കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജനാർദ്ദനൻ…

സ്കൂള്‍ ബസ്സ് മറിഞ്ഞ് കുട്ടികള്‍ക്ക് പരിക്ക്

Posted by - Dec 17, 2018, 11:14 am IST 0
ആലപ്പുഴ: ആലപ്പുഴയില്‍ സ്കൂള്‍ ബസ്സ് മറിഞ്ഞ് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. രാമങ്കരി സഹൃദയ സ്പെഷ്യല്‍ സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 12 കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്. ആരുടേയും…

 ഗായകന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Posted by - May 11, 2018, 08:32 am IST 0
തലശ്ശേരി: പ്രഫഷനല്‍ ഗായകന്‍ ജോയ് പീറ്റര്‍(52) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സാരംഗ് ഓര്‍ക്കസ്ട്ര, ന്യൂ മാഹിയിലൂടെ ആണ് ജോയ് പീറ്റര്‍ എന്ന ഗായകനെ നേടിത്തന്നത്.…

Leave a comment