മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നില്‍ കത്തിയുമായി മലയാളി യുവാവ്

199 0

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ഡല്‍ഹി കേരള ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്. മുഖ്യമന്ത്രി താമസിക്കുന്ന മുറിക്ക് മുന്നിലാണ് യുവാവ് ആയുധവുമായി എത്തിയത്. ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് എത്തിയത്. ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ലെന്നും, പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും യുവാവ് പറഞ്ഞു. ഇയാള്‍ ആത്മഹത്യാഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുണ്ട്. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമല്‍രാജാണ് കത്തിയുമായി എത്തിയത്. കത്തി വീശിയ ഇയാളെ സുരക്ഷാ ജീവനക്കാര്‍ കീഴ്‌പ്പെടുത്തി ഡല്‍ഹി പൊലീസിന് കൈമാറി.

Related Post

ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജന്‍ഡറുകളെ പൊലീസ് തടഞ്ഞു

Posted by - Dec 16, 2018, 08:36 am IST 0
എരുമേലി: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജന്‍ഡറുകളെ പൊലീസ് തടഞ്ഞു. എരുമേലിയില്‍ വച്ചാണ് പെണ്‍വേഷത്തിലെത്തിയ ഇവരെ തടഞ്ഞത്. പെണ്‍ വേഷം മാറ്റി വന്നാല്‍ പ്രവേശിപ്പിക്കാമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സുരക്ഷ ആവശ്യപ്പെട്ട്…

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുടെ കോപ്പിയടി; പരീക്ഷ റദ്ദാക്കി

Posted by - Dec 22, 2018, 11:59 am IST 0
കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കൊളേജില്‍ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെഡിസിന്‍ ഇന്റേണ്‍ല്‍ പരീക്ഷയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുടെ കോപ്പിയടി. പരീക്ഷയ്ക്കിരുന്ന 34 വിദ്യാര്‍ത്ഥികളില്‍…

കെവിന്റെ കൊലപാതകത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ 

Posted by - May 29, 2018, 09:15 am IST 0
കോട്ടയം: കോട്ടയത്ത് ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ ഭാര്യ നീനുവിന്റെ കുടുബം നീനുവിന്റെ ഒരു സുഹൃത്തിനെ ആക്രമിക്കാന്‍ മുമ്പ് ക്വട്ടേഷന്‍ നല്‍കിയിരുന്നതായി സൂചന. രണ്ടുവര്‍ഷം മുമ്പ് തെന്മല സ്വദേശിക്കെതിരെ…

ശബരിമല യുവതീപ്രവേശനം ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ആര്യാമ സുന്ദരം ഹാജരാകും 

Posted by - Nov 9, 2018, 09:20 pm IST 0
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ആര്യാമ സുന്ദരം ഹാജരാകുമെന്നു പ്രസിഡന്റ് എ. പത്മകുമാര്‍. യുവതീപ്രവേശന വിധിയുമായി…

ഡാമുകള്‍ ഒന്നിച്ച്‌ തുറക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍

Posted by - Sep 26, 2018, 06:40 am IST 0
കൊച്ചി: തുലാവര്‍ഷം പടിവാതില്‍ക്കല്‍ എത്തിയിട്ടും ജലസംഭരണികളിലെ വെള്ളം കുറയ്ക്കണമോ എന്ന ആശയക്കുഴപ്പത്തില്‍ സര്‍ക്കാര്‍. തുലാവര്‍ഷത്തിന്റെ തീവ്രതയെ കുറിച്ച്‌ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇതുവരെ എത്തിയിട്ടില്ലെങ്കിലും ഒക്ടോബര്‍ പകുതിയോടെ…

Leave a comment