പെണ്‍കുട്ടിയെ സ്ഥാനം മാറി ശസ്ത്രക്രിയ ചെയ്തതായി ആരോപണം 

99 0

കൊച്ചി: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ സ്ഥാനം മാറി ശസ്ത്രക്രിയ ചെയ്തതായി പരാതി.  വലത് തുടയിലെ പഴുപ്പിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക് പന്ത്രണ്ടരയോടെയാണ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് പ്രവേശിപ്പിക്കുന്നത്. എന്നാല്‍ വൈകീട്ട് പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അമ്മ പരിശോധിച്ചപ്പോള്‍ വലത് തുടയ്ക്ക് പകരം ശസ്ത്രക്രിയ ഇടത് തുടയിലാണ് നടത്തിയതെന്ന് അറിയുന്നത്. 

ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് നിന്ന് രക്തം ഒലിച്ചിറങ്ങുകയും ചെയ്തു. രക്ഷിതാക്കള്‍ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ആരും മറുപടി നല്‍കിയില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൊച്ചി മരടിലെ പി.എസ്.മിഷന്‍ ആശുപത്രിക്കെതിരെയാണ് ആരോപണം. ഇടത് തുടയിലാണ് പഴുപ്പെന്നാണ് പോലീസിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ നല്‍കുന്ന വിശദീകരണം.

Related Post

സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനം അറസ്റ്റില്‍

Posted by - Dec 15, 2018, 03:27 pm IST 0
കോഴിക്കോട്: സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു. ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്. കാസര്‍കോഡ് നടത്തിയ പ്രസംഗമാണ് എഴുത്തുകാരനെ കുരുക്കിലാക്കിയത്. ജാതീയമായി അധിക്ഷേപിച്ചെന്നായിരുന്നു ആരോപണം. കേസില്‍…

സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ്

Posted by - Jun 26, 2018, 10:39 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് ഇന്ന് പതിനഞ്ച് പൈസ കുറഞ്ഞ് 78.63 രൂപയായി. ഡീസലിനും ഇന്ന് ലിറ്ററിന് പത്ത്…

വ്യാഴാഴ്ച  ബിജെപി ഹര്‍ത്താല്‍

Posted by - Jul 11, 2018, 02:49 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍. നഗരസഭയില്‍ ബാര്‍ കോഴ അഴിമതി നടന്നുവെന്നാരോപിച്ച്‌ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ്…

മലയാളത്തിലെ പ്രമുഖ സിനിമാ നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതി

Posted by - Jan 4, 2019, 02:07 pm IST 0
കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മലയാളത്തിലെ പ്രമുഖ സിനിമാ നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ ഒരാഴ്ച മുമ്പേ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പൊലീസ്. പരാതി ലഭിച്ചിട്ട്…

രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി

Posted by - Jun 26, 2018, 08:09 am IST 0
കൊല്ലം : രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി. കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ നിന്നാണ് പിടികൂടിയത്. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായാണ് ഫുഡ് സേഫ്റ്റി…

Leave a comment