പന്തളം കൊട്ടാരാത്തിന്‍റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ദേവസ്വം പ്രസിഡന്‍റ്

215 0

തിരുവനന്തപുരം: ശബരിമലയിലെ പ്രശ്നപരിഹാരത്തിനായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പന്തളം കൊട്ടാരാത്തിന്‍റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാര്‍. ശബരിമലയെ കലാപഭൂമിയാക്കാതിരിക്കാനുള്ള ഇടപെടലുകളാണ് ദേവസ്വം ബോര്‍ഡ് 
തുടക്കം മുതല്‍ നടത്തിയത്. പ്രശ്നപരിഹാരത്തിനായി ദേവസ്വം ബോര്‍ഡും താനും കഴിയാവുന്നതെല്ലാം ചെയ്യുമെന്നും പത്മകുമാര്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണമെന്നും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ തയ്യാറാണെന്നുമാണ് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മയുടെ നിലപാട്. മുമ്ബെങ്ങുമില്ലാത്ത രീതിയില്‍ ഭക്തര്‍ പിന്തിരിഞ്ഞു നിന്ന സാഹചര്യമാണുണ്ടായതെന്നും സുപ്രീം കോടതിയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ പട്ടിക നല്‍കി സര്‍ക്കാര്‍ അടി ഇരന്ന് വാങ്ങിയെന്നും ശശികുമാര്‍ വര്‍മ്മ വിമര്‍ശിച്ചിരുന്നു

Related Post

സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ലോക്‌നാഥ്  ബെഹ്‌റയും

Posted by - Dec 30, 2018, 03:05 pm IST 0
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ കേരള ഡിജിപി ലോക്‌നാഥ്  ബെഹ്‌റയും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 17 ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് പട്ടിക. നിലവിലെ സിബിഐ ഡയറക്ടറായ…

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി 

Posted by - Oct 15, 2018, 07:03 am IST 0
തിരുവനന്തപുരം : ഒക്ടോബര്‍ 17 ബുധനാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനാണ് അവധി പ്രഖ്യാപിച്ചു. പകരം ക്ലാസ്സ്‌ പിന്നീട്…

ബ്യൂട്ടിപാര്‍ലറില്‍ ഇന്നലെ നടന്ന വെടിവയ്പ്പില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

Posted by - Dec 16, 2018, 11:31 am IST 0
കൊച്ചി: നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടിപാര്‍ലറില്‍ ഇന്നലെ നടന്ന വെടിവയ്പ്പില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വെടിവയ്പ്പിലെ അന്വേഷണം സുകേഷ് ചന്ദ്ര ശേഖര്‍ ഉള്‍പ്പെട്ട…

ജെ.എന്‍.യു വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Posted by - Dec 9, 2019, 05:57 pm IST 0
ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ത്ഥികള്‍ ചാടിക്കയറാന്‍ ശ്രമിച്ചതോടെ  പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഹോസ്റ്റല്‍ ഫീസ് വര്‍ധന പൂര്‍ണമായും…

10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Posted by - May 8, 2018, 06:14 pm IST 0
കൊച്ചി : 10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. എറണാകുളം, തൃശൂര്‍ സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാലാണ് 10 മുതല്‍ 17 വരെ ട്രെയിന്‍…

Leave a comment