നാലാംതവണയും പ്രധാനമന്ത്രിയായ ഷെയ്ക്ക് ഹസീനയെ അഭിനന്ദിച്ച്‌ നരേന്ദ്രമോദി

195 0

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി അധികാരം നിലനിറുത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ അഭിനന്ദിച്ച്‌ നരേന്ദ്ര മോദി. ഷെയ്ക്ക് ഹസീനയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശ് നേടിയ ഉജ്ജ്വല വികസനങ്ങളുടെ പ്രതിഫലമാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് മോദി അറിയിച്ചു.

ബംഗ്ലാദേശുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഷെയ്ക്ക് ഹസീനയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് മോദി അഭിനന്ദനം അറിയിച്ചത്.

തിരഞ്ഞെടുപ്പ് നടന്ന 298 സീറ്റില്‍ 287 സീറ്റും നേടിയാണ് ഷെയ്ക്ക് ഹസീന നേതൃത്വം നല്‍കുന്ന അവാമി ലീഗ് അധികാരത്തില്‍ എത്തിയത്. ഹസീനയുമായി സംസാരിച്ചതായും അഭിനന്ദനങ്ങളും പിന്തുണയും അറിയിച്ചതായും മോദി ട്വിറ്ററില്‍ കുറിച്ചു.

Related Post

ശബരിമലയില്‍ ഇനി ഹൈ ടെക് ബസ് സര്‍വ്വീസുകള്‍ 

Posted by - Oct 25, 2018, 10:03 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ ഇനി മുതല്‍ ഹൈ ടെക് ബസ് സര്‍വ്വീസുകള്‍. മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയുടെ പത്ത് എസി വൈദ്യുത ബസുകളും നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സര്‍വീസ് നടത്തും. ശബരിമലയില്‍ 250…

നവതിയുടെ നിറവില്‍ ബോംബെ കേരളീയ സമാജം; നവതിയാഘോഷങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും  

Posted by - Feb 6, 2020, 05:03 pm IST 0
മാട്ടുoഗ: മുംബൈയിലെ പ്രഥമ  മലയാളി സംഘടനയായ ബോംബെ കേരളീയ സമാജത്തിന്റെ നവതി ആഘോഷങ്ങള്‍ക്ക്  ശനിയാഴ്ച്ച തുടക്കം കുറിക്കും.  ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം…

10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Posted by - May 8, 2018, 06:14 pm IST 0
കൊച്ചി : 10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. എറണാകുളം, തൃശൂര്‍ സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാലാണ് 10 മുതല്‍ 17 വരെ ട്രെയിന്‍…

ശബരിമല സ്ത്രീ പ്രവേശനം സ്വാഗതാര്‍ഹമാണെന്ന‌് ശ്രീ ശ്രീ രവിശങ്കര്‍

Posted by - Oct 11, 2018, 07:26 am IST 0
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ച് ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. മുമ്പ് ശബരിമലയിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നു. ദിവസങ്ങളും ആഴ‌്ചകളും…

അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ പ്രശ്‌നക്കാര്‍: ഗണേഷ്‌കുമാറിന്റെ ശബ്ദസന്ദേശം പുറത്ത്

Posted by - Jun 30, 2018, 01:40 pm IST 0
കൊച്ചി: അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ പ്രശ്‌നക്കാരെന്ന് നടനും ഇടത് എം.എല്‍.എയുമായ കെ.ബി ഗണേഷ്‌കുമാര്‍. അവര്‍ സിനിമയില്‍ സജീവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മയെ എന്നും തകര്‍ക്കാന്‍ ശ്രമിക്കുന്ന…

Leave a comment