തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ലെ പ​ട്ടാ​ളം മാ​ര്‍​ക്ക​റ്റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

225 0

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ലെ പ​ട്ടാ​ളം മാ​ര്‍​ക്ക​റ്റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. മൂ​ന്നു ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. പ​ഴ​യ വാ​ഹ​ന​ഭാ​ഗ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന മാ​ര്‍​ക്ക​റ്റി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 

ഇ​വി​ടെ 120 ക​ട​ക​ളാ​ണ് ഉ​ള്ള​ത്. മ​റ്റു ക​ട​ക​ളി​ലേ​ക്കും തീ ​ആ​ളി​പ്പ​ട​രു​ക​യാ​ണ്. അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യ്ക്കാ​ണ് തീ ​പി​ടി​ച്ച്‌ ക​ത്തു​ന്ന​ത്. വാ​ഹന​ങ്ങ​ളി​ല്‍ പെ​ട്രോ​ള്‍ ഉ​ള്ള​തും തീ ​ആ​ളി​പ്പ​ട​രാ​ന്‍ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.
 
സ​മീ​പ​ത്തു​കൂ​ടി പോ​കു​ന്ന വൈ​ദ്യു​തി​ക​മ്ബി​യി​ല്‍​നി​ന്ന് തീ​പ്പൊ​രി​വീ​ണ് മാ​ലി​ന്യ​ത്തി​നു തീ​പി​ടി​ച്ചാ​ണ് ക​ട​ക​ളി​ലേ​ക്ക് പ​ട​ര്‍​ന്ന​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വി​ടെ​നി​ന്നും ആ​ളു​ക​ളെ മാ​റ്റി. മാ​ര്‍​ക്ക​റ്റി​നു സ​മീ​പ​ത്ത് സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡ് ഉ​ള്ള​തി​നാ​ല്‍ വ​ലി​യ ജാ​ഗ്ര​ത​യാ​ണ് പോ​ലീ​സ് പു​ല​ര്‍​ത്തു​ന്ന​ത്.

Related Post

ശബരിമലയില്‍ നടന്നതു നിരീശ്വരവാദികളെ മറയാക്കി സര്‍ക്കാര്‍ നടത്തിയ നാടകമെന്ന് ശ്രീധരന്‍ പിള്ള

Posted by - Dec 24, 2018, 11:00 am IST 0
കോട്ടയം∙ ശബരിമലയില്‍ നടന്നതു നിരീശ്വരവാദികളെ മറയാക്കി സര്‍ക്കാര്‍ നടത്തിയ നാടകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. നാടകം നടന്നതു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണ്. സംഭവത്തെക്കുറിച്ചു…

തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട

Posted by - Jun 5, 2018, 07:18 am IST 0
തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട . അന്തരാഷ്ട്രവിപണിയില്‍ അഞ്ച് കോടിയിലേറെ വിലവരുന്ന 17 കിലോ ഹാഷിഷ് ഓയിലുമായി മാലി സ്വദേശികളായ അയമന്‍ അഹമ്മദ്, ഇബ്രാഹിം ഫൈസന്‍ സാലിഹ്വ് ,…

 ജനശദാബ്ദി എക്‌സ്‌പ്രസിനുനേരെ കല്ലേറ് 

Posted by - May 21, 2018, 08:29 am IST 0
ആലപ്പുഴ: ജനശദാബ്ദി എക്‌സ്‌പ്രസിനുനേരെ നടന്ന കല്ലേറില്‍ യാത്രക്കാരിക്ക് പരിക്കേറ്റു. ഒരു മധ്യവയസ്‌കനാണ് കല്ലെറിഞ്ഞതെന്നും അന്വേഷണം നടന്നുവരികയാണെന്നും ആര്‍പിഎഫ് അറിയിച്ചു. ഇന്നലെ വൈകിട്ട് 5.40 ഓടെ ചെങ്ങന്നൂര്‍ ചെറിയനാട്…

ഫസല്‍ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി കേസ് അന്വേഷിച്ച ആദ്യ ഉദ്യോഗസ്ഥന്‍

Posted by - May 11, 2018, 12:54 pm IST 0
കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി കേസ് അന്വേഷിച്ച ആദ്യ ഉദ്യോഗസ്ഥന്‍. കേസില്‍ സി.പി.എമ്മുകാര്‍ പ്രതിയാകുമെന്ന ഘട്ടം വന്നപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണം…

എസ്എടി ആശുപത്രിയിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തി

Posted by - Apr 20, 2018, 06:52 am IST 0
എസ്എടി ആശുപത്രിയിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തി. യുവതിയെ കരുനാഗപ്പള്ളിയിൽ വെച്ചാണ് കണ്ടെത്തിയത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന യുവതിയെ…

Leave a comment