കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു 

226 0

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'ഗജ' ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നവംബര്‍ 15 മുതല്‍ കേരളത്തില്‍ ശക്തമോ, അതിശക്തമോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

നാളെ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, നവംബര്‍ 16ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ടും ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്തു മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

Related Post

നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു

Posted by - Dec 13, 2018, 07:34 pm IST 0
തിരുവനന്തപുരം: കേരള സര്‍വകലാശാലയും മഹാത്മാ ഗാന്ധി സര്‍വകലാശാലയും ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. നാളെ നടത്താനിരുന്ന ഒന്ന് മുതല്‍ പത്ത് വരെയുള്ള…

മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമലനട തുറന്നു

Posted by - Dec 30, 2018, 05:40 pm IST 0
പമ്പ: മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമലനട തുറന്നു. വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരിയാണു നട തുറന്നത്.വൈകിട്ട് 6.20ന് ദീപാരാധനയ്ക്കു ശേഷം രാത്രി 11ന് ഹരിവരാസനത്തോടെ നടയടക്കും. ജനുവരി…

ഇടുക്കി – ചെറുതോണി അണക്കെട്ട് അടച്ചു

Posted by - Oct 7, 2018, 05:37 pm IST 0
ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ അടച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം…

കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി

Posted by - Nov 28, 2018, 01:19 pm IST 0
കൊച്ചി: ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി. നെടുമ്പാശേരിയില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, കെ സുരേന്ദ്രന് മറ്റൊരു കേസില്‍…

ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ചുവേദനയേത്തുടര്‍ന്ന് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു 

Posted by - Sep 22, 2018, 06:41 am IST 0
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ചുവേദനയേത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍നിന്ന് കൊണ്ടുവരവെയാണ് ഫ്രാങ്കോയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. …

Leave a comment