കനത്ത മഴ: അഞ്ചു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

244 0

തിരുവനന്തപുരം : സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. മൂന്നുദിവസംകൂടി കനത്ത മഴ തുടരും. അഞ്ചു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയില്‍ അങ്കണവാടി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്‌ അവധിയാണ്‌. കോളേജുകള്‍ക്ക്‌ അവധിയില്ല. ഇടുക്കി, വയനട‌് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

മലപ്പുറം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പരീക്ഷകള്‍ക്ക‌് മാറ്റമില്ല. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ‌്. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
 

Related Post

ടെംപോ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ പതിനഞ്ചു പേര്‍ക്കു പരിക്ക്

Posted by - Apr 29, 2018, 04:05 pm IST 0
കൊല്ലം: കൊട്ടിയം മൈലക്കാട് ദേശീയ പാതയില്‍ ടെംപോ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ പതിനഞ്ചു പേര്‍ക്കു പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല. ഉച്ചയ്ക്കു 12 മണിയോടെ മൈലക്കാട്…

പത്മകുമാര്‍ പ്രസിഡന്റ്‌ സ്ഥാനം രാജി വച്ചേക്കുമെന്ന് സൂചന 

Posted by - Oct 25, 2018, 07:01 am IST 0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യവിമര്‍ശനത്തോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെതിരെ പാര്‍ട്ടിയിലും ദേവസ്വം ബോര്‍ഡിലും എതിര്‍പ്പ് ശക്തം. ഇതേ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്ത്…

ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ അയക്കാന്‍ നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ

Posted by - Jan 4, 2019, 11:37 am IST 0
തിരുവനന്തപുരം: ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ അയക്കാന്‍ നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ. അടുത്തയാഴ്ച രണ്ട് യുവതികളെ കൂടി സന്നിധാനത്ത് എത്തിക്കുമെന്ന് സംഘാടകന്‍ ശ്രേയസ് കണാരന്‍ പറഞ്ഞു. നട…

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി : ആരോഗ്യനില തൃപ്തികരം

Posted by - Sep 24, 2018, 07:09 pm IST 0
കൊച്ചി: ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ നാവിക സേന രക്ഷപ്പെടുത്തി. അഭിലാഷ് ടോമിയുടെ ആരോഗ്യം തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം,…

തൃശൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

Posted by - Jan 1, 2019, 08:26 am IST 0
തൃശൂര്‍ : തൃശൂര്‍ വാളൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. വാളൂര്‍ പറമ്ബന്‍ ജോസിന്റെ മകന്‍ ആല്‍വിന്‍ ആണ് മരിച്ചത്. പുതുവത്സര ആഘോഷം കഴിഞ്ഞു മടങ്ങുന്ന വഴി വിദ്യാര്‍ഥി…

Leave a comment