അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ബി.ഉണ്ണികൃഷ്ണൻ

145 0

കൊച്ചി:ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നടി അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ബി.ഉണ്ണികൃഷ്ണൻ. മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായി. ഇതേക്കുറിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് താന്‍ നേരിട്ട് പരാതി നല്‍കിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. തനിക്കിപ്പോള്‍ അവസരങ്ങള്‍ ഒന്നുമില്ല എന്നാല്‍ ആരോപണവിധേയന്‍ സിനിമയില്‍ സജീവമാണെന്നായിരുന്നു അര്‍ച്ചന പത്മിനിയുടെ ആരോപണം.

എന്നാല്‍ ഇത് ശരിയല്ലെന്നും സാങ്കേതിക പ്രവര്‍ത്തകനെതിരെ ഫെഫ്ക നടപടിയെടുത്തെന്നുമാണ് ബി.ഉണ്ണികൃഷ്ണന്‍ പറ‍ഞ്ഞത്. സാങ്കേതിക പ്രവര്‍ത്തന്‍ ഇപ്പോഴും സസ്പെന്‍ഷനിലാണ്. അര്‍ച്ചനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കുറ്റാരോപിതനായ ദിലീപിനെ വച്ച് സിനിമയെടുക്കമെന്ന് പറഞ്ഞ ബി.ഉണ്ണികൃഷണനെതിരെ റിമ കല്ലിങ്കലും വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്,കുറ്റക്കാരനല്ല. ദിലീപിനെ വച്ച് സിനിമ ചെയ്യുന്നതില്‍ തെറ്റില്ലെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 

Related Post

മീന്‍ പിടിക്കാന്‍ പോയ രണ്ടു മല്‍സ്യത്തൊഴികളെ കാണാനില്ല; രക്ഷാബോട്ട് തെരച്ചില്‍ തുടങ്ങി

Posted by - Dec 30, 2018, 04:01 pm IST 0
മലപ്പുറം: പൊന്നാനിയില്‍ നിന്ന് വെള്ളിയാഴ്ച മീന്‍ പിടിക്കാന്‍ പോയ രണ്ടു മല്‍സ്യത്തൊഴികളെ കാണാനില്ല. പൊന്നാനി സ്വദേശി മൊയ്തീന്‍ ബാവ, സേലം സ്വദേശി ഫയസ് മുഹമ്മദ് എന്നിവരെയാണ് കാണാനില്ലാത്തത്.…

രാഹുൽ ഇന്ന് വയനാട്ടിൽ; സുരക്ഷ ശക്തമാക്കി പൊലീസ്

Posted by - Apr 17, 2019, 10:54 am IST 0
വയനാട്: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. വയനാട്ടിലെത്തുന്ന രാഹുൽ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രചാരണ പരിപാടികൾക്ക് തുടക്കം…

10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Posted by - May 8, 2018, 06:14 pm IST 0
കൊച്ചി : 10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. എറണാകുളം, തൃശൂര്‍ സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാലാണ് 10 മുതല്‍ 17 വരെ ട്രെയിന്‍…

മോഷണമുതല്‍ തിരികെ വച്ച്‌ കള്ളന്റെ മാപ്പപേക്ഷ

Posted by - Jul 13, 2018, 11:22 am IST 0
അമ്പലപ്പുഴ: മോഷണമുതല്‍ തിരികെ വച്ച്‌ കള്ളന്റെ മാപ്പപേക്ഷ. സഹോദരപുത്രന്റെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബം തിങ്കളാഴ്ച ചെറുതനയിലേയ്ക്ക് പോയ സമയത്തായിരുന്നു മോഷണം. ചൊവ്വാഴ്ചരാത്രിയോടെ മടങ്ങിയെത്തിയപ്പോള്‍ അടുക്കളവാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു…

ശ​ര​ണം വി​ളി​ച്ചതിന് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം

Posted by - Nov 25, 2018, 08:08 am IST 0
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു പോ​ലീ​സ് വി​ല​ക്ക് ലം​ഘി​ച്ച്‌ ശ​ര​ണം വി​ളി​ച്ചതിന് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം ലഭഇച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 11 നാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്തു…

Leave a comment