ആംബുലന്‍സിലെത്തിച്ച കുഞ്ഞിനെ അധിപേക്ഷിച്ച ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകനെതിരെ ഡിജിപിക്ക് പരാതി

331 0

തിരുവനന്തപുരം: മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച ഹിന്ദു രാഷ്ട്ര സേവകനെതിരെ ഡിജിപിക്ക് പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്‍റെ  പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ശ്രീജിത്ത് പെരുമനയുടെ കുറിപ്പ് :

ആംബുലൻസിലുള്ളത് 'ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്'; അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നേരെ വർഗീയ വിഷം ചീറ്റി ഫേസ്ബുക്ക് പോസ്റ്റിട്ട തീവ്രവാദിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. കർശന നടപടിയെന്ന് പൊലീസ്. വിഷയം ശ്രദ്ധയിൽപ്പെടുത്തിയ സുഹൃത്തുക്കൾക്ക് നന്ദി.

ഇന്നലെ വൈകുന്നേരത്തോടെയാണ് ആംബുലന്‍സിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അധിക്ഷേപിച്ച് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടത്. 

കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായി  മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് ചീറി പാഞ്ഞപ്പോള്‍ സമാനതകളില്ലാത്ത പ്രാര്‍ത്ഥനയുമായാണ് കേരളം കാത്തിരുന്നത്. 

തെരുവോരങ്ങളെല്ലാം ഒരേ മനസ്സാല്‍ ആംബുലന്‍സിന് വേണ്ടി വഴിമാറിയപ്പോള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം പിഞ്ചോമനയ്ക്കൊപ്പം നിന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും  വര്‍ഗീയത നിറഞ്ഞ കുറിപ്പെഴുതുകയായിരുന്നു ബിനില്‍ സോമസുന്ദരം. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനില്‍ സോമസുന്ദരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

'കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി 'സാനിയ-മിത്താഹ്' ദമ്പതികളുടേതാണ്.  

ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്' ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ച് ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തെന്ന് മറ്റൊരു കുറിപ്പിട്ട് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. 

എന്നാല്‍ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. ഇത് പിന്‍വലിക്കാന്‍ വൈകിയത് ചൂണ്ടികാട്ടി സോഷ്യല്‍ മീഡിയ അതിശക്തമായ വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയര്‍ത്തുന്നത്. ഒരേ സമയം ട്വിറ്ററും ഫേസ്ബുക്കും ഹാക്ക് ചെയ്തോ എന്ന ചോദ്യവും ഉയര്‍ത്തുന്നവരുണ്ട്.

Related Post

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് അ​നു​മ​തി ന​ല്‍​കി

Posted by - Dec 5, 2018, 11:32 am IST 0
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യാ​ന​ന്ത​ര സ​ഹാ​യം വൈ​കു​ന്ന​ത് നി​യ​മ​സ​ഭ ച​ര്‍​ച്ച ചെ​യ്യും. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ അ​നു​മ​തി ന​ല്‍​കി. പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് വി.​ഡി. സ​തീ​ശ​ന്‍ എം​എ​ല്‍​എ​യാ​ണ് അ​ടി​യ​ന്ത​ര…

ബിജെപി സമരം അവസാനിപ്പിച്ചിട്ടില്ല; പി.എസ്.ശ്രീധരന്‍പിള്ള

Posted by - Dec 2, 2018, 03:12 pm IST 0
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയം സംബന്ധിച്ച്‌ ബിജെപിയുടെ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. സമരം അവസാനിപ്പിച്ചതായി താന്‍ പറഞ്ഞെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും…

മഴ ഒഴിഞ്ഞെങ്കിലും വെള്ളമിറങ്ങാതെ കുട്ടനാട് 

Posted by - Aug 29, 2018, 06:04 pm IST 0
ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിന് സാക്ഷ്യം വഹിച്ചു ദിവസങ്ങൾ പിന്നിടുമ്പോൾ സാധാരണ ജീവിതത്തിലേക്കു പതുകെ നടന്നടുക്കുകയാണ് കുട്ടനാടും ചെങ്ങന്നൂരുമുൾപ്പടെയുള്ള ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങൾ.…

പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കിറ്റുകള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി

Posted by - Sep 4, 2018, 06:34 am IST 0
കൊച്ചി: പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കിറ്റുകള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി. കിറ്റുകള്‍ സൂക്ഷിച്ച ഗോഡൗണിന്റെ താക്കോല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതിപ്പെട്ട്…

മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

Posted by - Nov 30, 2018, 01:39 pm IST 0
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയിപ്പുകള്‍ നല്‍കേണ്ടെന്നാണ് നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണങ്ങള്‍ ആരായുന്നതില്‍ നിയന്ത്രണം. പിആര്‍ഡി നിശ്ചയിക്കുന്ന സ്ഥലത്ത് മാത്രമേ പ്രതികരണം…

Leave a comment