എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു  

432 0

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 13 പൈസയുമാണ് വര്‍ധിച്ചത്. മൂന്ന് ദിവസത്തിനിടെ പെട്രോളിന് 37 പൈസയും ഡീസലിന് 39 പൈസയുമാണ് വര്‍ധിച്ചത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇന്ധന വിലയില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നില്ല. എന്നാല്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെയാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടായി തുടങ്ങിയത്.

തിരുവനന്തപുരത്ത് പെട്രോളിന് 74.74 രൂപയും 71.50 രൂപയുമാണ്. പെട്രോളിന് കൊച്ചിയില്‍ 73.44 രൂപയും ഡീസലിന് 70.15 രൂപയുമാണ് ഇന്നത്തെ വില. മെയ് 20 മുതലാണ് എണ്ണക്കമ്പനികള്‍ വില കൂട്ടാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നതിനിടെയാണ് വിലവര്‍ധന.

Related Post

ഇന്ത്യന്‍ യുവാക്കളുടെ ഹരമായി മാറിയ ആര്‍ എക്‌സ് 100 വീണ്ടും തിരിച്ചുവരുന്നു

Posted by - Jul 9, 2018, 11:47 am IST 0
ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ യുവാക്കളുടെ ഹരമായി മാറിയ യമഹയുടെ ആര്‍ എക്‌സ് 100 വീണ്ടും വിപണിയില്‍. ആര്‍ എക്‌സ് 100ന്റെ പഴയ മോഡലിനെ റീസ്റ്റോര്‍ ചെയ്ത് പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍.നിരത്തുകളിലെ…

Windows 11 നവംബർ 2025 അപ്‌ഡേറ്റ്: എഐ ഫീച്ചറുകൾ, സ്റ്റാർട്ട് മെനു റീഡിസൈൻ, സെക്യൂരിറ്റി മെച്ചപ്പെടുത്തലുകൾ

Posted by - Nov 11, 2025, 07:53 pm IST 0
മൈക്രോസോഫ്റ്റ് Windows 11 ന്റെ നവംബർ 2025 അപ്‌ഡേറ്റ് (24H2 / 25H2 പതിപ്പുകൾ) ഇന്ന് പുറത്തിറക്കി. പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട എഐ ഫീച്ചറുകൾ, പുതുക്കിയ…

500 ഉൽപ്പന്നങ്ങൾക്ക് വിലനിയന്ത്രണം ഏർപ്പെടുത്തി

Posted by - May 7, 2018, 07:12 pm IST 0
ദോഹ: റമദാൻ മാസത്തിനു മുന്നോടിയായി 500 ഉൽപ്പന്നങ്ങൾക്ക് സാമ്പത്തീക, വാണിജ്യമന്ത്രാലയം വിലനിയന്ത്രണം ഏർപ്പെടുത്തി. മന്ത്രാലയ സർക്കുലറിൽ പറയുന്ന ഉൽപ്പന്നങ്ങൾക്ക് ഏതെങ്കിലും വ്യാപാരസ്ഥാപനം അധികവില ഈടാക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ…

റെഡ്മീ നോട്ട് 7 ഇന്ത്യയില്‍ ഇറക്കാനൊരുങ്ങി ഷവോമി 

Posted by - Feb 10, 2019, 12:07 pm IST 0
ന്യൂഡല്‍ഹി: റെഡ്മീ നോട്ട് 7 ഇന്ത്യയില്‍ ഇറക്കാന്‍ ഷവോമി ഒരുങ്ങുന്നു. 48 എംപി പ്രധാന ക്യാമറയുമായി എത്തുന്ന ഫോണ്‍ ഈ മാസം തന്നെ വിപണിയില്‍ എത്തും. 9,999…

വിൽപനയിൽ റെക്കോഡ് സൃഷ്ടിച്ച് റെഡ്മീ നോട്ട് 7 പരമ്പര

Posted by - Apr 12, 2019, 04:53 pm IST 0
ദില്ലി: ഒരു മാസത്തിനിടയില്‍ ഇന്ത്യയില്‍ പത്ത് ലക്ഷം യൂണിറ്റുകള്‍ വിറ്റ് റെക്കോഡ് സൃഷ്ടിച്ച് ഷവോമിയുടെ റെഡ്മീ 7 പരമ്പര ഫോണുകള്‍.   റെഡ്മീ നോട്ട് 7, റെഡ്മീ നോട്ട്…

Leave a comment