Media Eye Desk

പതിനായിരങ്ങള്‍ സത്യവിശ്വാസസംരക്ഷണ ചങ്ങലയില്‍ പങ്കെടുത്തു 

Posted by - Nov 4, 2019, 01:59 pm IST
മണര്‍കാട്: പൂര്‍വപിതാക്കള്‍ പകര്‍ന്നുനല്‍കിയ സത്യവിശ്വാസം ഭൂമിയും സൂര്യചന്ദ്രന്മാരും ഉള്ളിടത്തോളംകാലം കാത്തുസൂക്ഷിക്കുമെന്ന് പ്രഖ്യാപിച്ചെത്തിയ പതിനായിരങ്ങള്‍ സത്യവിശ്വാസ സംരക്ഷണ ചങ്ങലയില്‍ പങ്കെടുത്തു  . നീതിനിഷേധത്തിനും, പള്ളികളും സെമിത്തേരികളും കൈയേറുന്നതിനും എതിരേയാണ് മണര്‍കാട് പള്ളിയുടെ നേതൃത്വത്തില്‍ യാക്കോബായസഭക്കാര്‍ ഞായറാഴ്ച കോട്ടയത്ത് വിശ്വാസച്ചങ്ങല തീര്‍ത്തത്. അന്ത്യോഖ്യാ സിംഹാസനത്തോടുള്ള…
Read More

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

Posted by - Nov 4, 2019, 01:48 pm IST
തിരുവനന്തപുരം: മാവോവാദി ഭീഷണിയുടെ സാഹചര്യത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ.ബാലൻ, ഡോ. കെ.ടി.ജലീൽ എന്നിവരുടെ സുരക്ഷ വർധിപ്പിക്കാൻ പോലീസ്‌ തീരുമാനിച്ചു. മാവോവാദി ഭീഷണിയുടെ സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുന്നത്‌. വാളയാർ സംഭവം, മാർക്ക്‌ ദാനം എന്നിവയടക്കമുള്ളവയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ്‌…
Read More

പാലാരിവട്ടം പാലം അഴിമതി കേസ്; ടി.ഓ.സൂരജിനും മറ്റ് 2  പ്രതികൾക്കും ജാമ്യം

Posted by - Nov 4, 2019, 01:37 pm IST
കൊച്ചി : പാലാരിവട്ടം മേൽപ്പാല  അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഓ. സൂരജിനും  രണ്ട്‌   പ്രതികൾക്കും ജാമ്യം ലഭിച്ചു. ഹൈക്കോടതി ഉപാധികളോടെയാണ് മൂന്ന് പേർക്കും ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതിയും പാലം കരാറുകാരനായ ആർഡിഎസ് ഉടമ സുമിത് ഗോയൽ, രണ്ടാം…
Read More

.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കുന്നു  

Posted by - Nov 4, 2019, 10:12 am IST
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നു. പലയിടത്തും സമരാനുകൂലികള്‍ സര്‍വീസുകള്‍ തടഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. ശമ്പള വിതരണത്തിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ പണിമുടക്ക്.
Read More

പ്രിയങ്കാ ഗാന്ധിയുടെ ഫോൺ ചോർത്തൽ  അന്വേഷിക്കണമെന്ന്  കോൺഗ്രസ്സ്

Posted by - Nov 4, 2019, 10:01 am IST
ന്യൂ ഡൽഹി : പ്രിയങ്കാ ഗാന്ധിയുടേത് ഉൾപ്പെടെ 121 ഇന്ത്യക്കാരുടെ ഫോൺ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് പാർലമെന്ററി സമിതികളിൽ അന്വേഷണം ആവശ്യപ്പെടാൻ കോൺഗ്രസ്സ്. ഇസ്രായേലി സ്പൈവെയറാണ് കോൺഗ്രസ്സ് നേതാവ് പ്രിയങ്കാ ഗാന്ധിയുടേതടക്കമുള്ളവരുടെ വിവരങ്ങൾ ചോർത്തി എന്ന വിവരം പുറത്തുവന്നത്.  ആഭ്യന്തര മന്ത്രാലയ…
Read More

ഓൺലൈൻ ട്രെയിൻടിക്കറ്റ് തട്ടിപ്പ് സംഘത്തിന്റെ കേന്ദ്രത്തിൽ നിന്ന്  12,57,500 രൂപയുടെ ടിക്കറ്റുകൾ പിടിച്ചെടുത്തു

Posted by - Nov 3, 2019, 10:08 am IST
.ബെംഗളൂരു: ഓൺലൈൻ ട്രെയിൻടിക്കറ്റ് തട്ടിപ്പ് സംഘത്തിന്റെ കേന്ദ്രത്തിൽ റെയിൽവേ സംരക്ഷണസേന (ആർ.പി.എഫ്.) നടത്തിയ റെയ്ഡിൽ 12,57,500 രൂപയുടെ ടിക്കറ്റുകൾ പിടികൂടി.സംഘത്തിന്റെ വ്യവസായമേഖലയിലെ കേന്ദ്രത്തിൽനിന്നാണ് ടിക്കറ്റുകൾ പിടിച്ചത്.ഐ.ആർ.സി.ടി.സി. വെബ്‌സൈറ്റ് വഴിയായിരുന്നു ഇവർ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നത്.  ടിക്കറ്റ് ബുക്കുചെയ്യുന്നതിനായി 37 വ്യാജ അക്കൗണ്ടുകൾ…
Read More

ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ്-ഇടത് പക്ഷം കൈകോർക്കുന്നു 

Posted by - Nov 3, 2019, 09:54 am IST
കൊൽക്കത്ത : ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കോൺഗ്രസ്സും ഇടത് പക്ഷവും കൈകോർക്കുന്നു . നവംബർ 25ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് മത്സരിക്കാനായി ഇരുക്കൂട്ടരും കൈകൊടുത്തത്.  മൂന്ന് സീറ്റുകളിൽ ഒന്നിൽ സിപിഎം സ്ഥാനാർത്ഥിയും മറ്റ് രണ്ട് സീറ്റുകളിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥികളും മത്സരിക്കുമെന്നാണ് ധാരണ…
Read More

'നിയമവും ഭരണഘടനയും ആരുടെയും അടിമകളല്ല' : ശിവസേന

Posted by - Nov 2, 2019, 04:23 pm IST
മുംബയ്: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ  വിമർശനവുമായി ശിവസേന. മുഗളർ ചെയ്തത് പോലെയാണ് ബി.ജെ.പി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന് പറയുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി. മുഖപത്രമായ സാമ്‌നയിലൂടെയാണ് വിമർശനം. സുധിർ മുങ്കതിവാറിന്റെ പ്രസ്താവന ജനാധിപത്യത്തിനെതിരെയും ഭരണഘടനാ വിരുദ്ധവുമാണെന്ന് ശിവസേന…
Read More

കടമുറികള്‍ ലേലത്തിലെടുക്കാന്‍ വ്യാപാരികള്‍ വന്നില്ലെങ്കില്‍ സര്‍ക്കാര്‍ പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Posted by - Nov 2, 2019, 04:09 pm IST
പത്തനംതിട്ട: ശബരിമലയിലെ കടമുറികള്‍ ലേലത്തിലെടുക്കാന്‍ വ്യാപാരികള്‍ മുന്നോട്ടു വന്നില്ലെങ്കില്‍ സര്‍ക്കാര്‍ പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  വ്യാപാരികള്‍ തയ്യാറായി വരുമോ എന്ന് കുറച്ചുദിവസം കൂടി നോക്കുമെന്നും മന്ത്രി വ്യക്തമാക്കി.  കടമുറികള്‍ ലേലത്തിലെടുക്കാന്‍ ആരും വന്നില്ലെങ്കില്‍ ഭക്തര്‍ക്ക് വേണ്ട എല്ലാ സൗകര്യവും…
Read More

മുഖ്യമന്ത്രിയുടെ പ്രസ്താവന വിലകുറഞ്ഞത് : സുകുമാരൻ നായർ 

Posted by - Nov 2, 2019, 03:55 pm IST
തിരുവനന്തപുരം:എന്‍എസ്എസിനെതിരായ മുഖ്യമന്ത്രിയുടെ  വിമര്‍ശനത്തിനെതിരെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. നവീകരണത്തിന് തയ്യാറാകാത്ത പ്രസ്ഥാനങ്ങള്‍ അസാധുവാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എന്‍എസ്എസിനെ കുറിച്ചാണെങ്കില്‍ അവഗണനയോടെ തള്ളുന്നുവെന്ന് സുകുമാരന്‍. നിലവാരമില്ലാത്ത  അവിവേക പ്രതികരണമാണ് മുഖ്യമന്ത്രിയുടേത്. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ അപ്രസക്തരെന്നത് ഭീഷണിയുടെ സ്വരത്തി ലാണദ്ദേഹം പറഞ്ഞത് .…
Read More

തിരുവനന്തപുരം നഗരസഭാ മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 12ന് നടക്കും

Posted by - Nov 2, 2019, 09:12 am IST
തിരുവനന്തപുരം: നഗരസഭാ മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 12ന് നടക്കും. വി.കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി വിജയിച്ചതോടെയാണ് മേയര്‍ സ്ഥാനത്തേക്ക് ഒഴിവ് വന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹം മേയര്‍ സ്ഥാനം രാജിവച്ചത്.  തുടര്‍ന്ന് ഈമാസം 12ന് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.…
Read More

കേരള കോണ്‍ഗ്രസ്-എം നിയമസഭാകക്ഷി നേതാവായി പി ജെ ജോസഫിനെ തിരഞ്ഞെടുത്തു

Posted by - Nov 2, 2019, 09:05 am IST
കോട്ടയം: കേരള കോണ്‍ഗ്രസ്-എം നിയമസഭാകക്ഷി നേതാവായി പി ജെ ജോസഫിനെ തിരഞ്ഞെടുത്തു. ജോസ് കെ മാണിയെ ചെയർമാനാക്കിയ നടപടിയിൽ സ്റ്റേ തുടരുമെന്ന കട്ടപ്പന സബ്കോടതിയുടെ വിധിക്ക് പിന്നാലെയാണ് തീരുമാനം. സിഎഫ് തോമസ് നിയമസഭാകക്ഷി ഉപനേതാവായും, മോൻസ് ജോസഫ് വിപ്പും, സെക്രട്ടറിയുമായും തുടരും.…
Read More

നരേന്ദ്ര മോഡി ബാങ്കോക്കിലേക്ക് ഇന്ന് യാത്ര തിരിക്കും

Posted by - Nov 2, 2019, 08:58 am IST
ന്യൂ ഡൽഹി : ആർസിഇപി ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ബാങ്കോക്കിലേക്ക് ഇന്ന് യാത്ര തിരിക്കും.  ഉച്ചകോടിക്ക് പുറമെ പതിനാറാമത് ആസിയാൻ ഉച്ചകോടിയിലും പതിനാലാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. ആർസിഇപിയുടെ സ്വതന്ത്ര വ്യാപാരത്തിനുള്ള കരാർ സംബന്ധിച്ച യോഗവും…
Read More

ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടങ്ങളായി: ഫലപ്രഖ്യാപനം ഡിസംബര്‍ 23 ന്

Posted by - Nov 1, 2019, 06:42 pm IST
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായിട്ടാണ്  നടത്തുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നവംബര്‍ 30 നാണ് ഒന്നാംഘട്ടം. ഡിസംബര്‍ ഏഴ്, 12, 16, 20 എന്നീ തീയതികളില്‍ തുടര്‍ന്നുള്ള നാലു ഘട്ടങ്ങളിലെ വോട്ടെടുപ്പ് നടക്കും.…
Read More

രവിപിളള പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം സംഭാവന നല്‍കി

Posted by - Nov 1, 2019, 03:56 pm IST
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ  ശ്രീകോവിലിന്റെ മേല്‍ക്കൂര സ്വര്‍ണം പൊതിയുന്നതിനായി 4972.090 ഗ്രാം സ്വര്‍ണം കോവളം റിസോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ ബി രവി പിളള സംഭാവന നല്‍കി.  ക്ഷേത്രം മാനേജര്‍ ബി ശ്രീകുമാര്‍, ശ്രീകാര്യക്കാരന്‍ എസ് നാരായണന്‍, പ്രോജക്ട്…
Read More