വാക്കുകളാല്‍ മതിലുകള്‍ പണിയരുത്; സംസാരവും പെരുമാറ്റവും ശ്രദ്ധിച്ചാല്‍ വിവാഹബന്ധം തകരാതിരിക്കും  

32 0

ഒരിക്കലും പിണങ്ങാതെ വഴക്കുണ്ടാക്കാതെ കഴിയുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന് ആര്‍ക്കെങ്കിലും അവകാശവാദമുയര്‍ത്താനാവുമോ? സാധിക്കില്ലെന്ന് ഏറെ ആലോചിക്കാതെ തന്നെ പറയാനാകും. എ്ന്നാല്‍ കലഹവും വെറുപ്പും പതിവാക്കിയാല്‍ അതുമതി വിവാഹബന്ധം തകരാന്‍. പലവിധ ഈഗോകളും കലഹങ്ങളും വരുമ്പോള്‍ ഇണകള്‍ക്ക് പരസ്പം വെറുപ്പാകും. ചിലപ്പോള്‍ വെറുമൊരു വാക്കുകൊണ്ടുപോലും വിവാഹബന്ധം താറുമാറായേകും.

പങ്കാളികള്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന് ചില കാര്യങ്ങള്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സംസാരവും പെരുമാറ്റവും എല്ലാം ഇതില്‍ പ്രധാന പങ്കു വഹിക്കുന്നു. ചില വാക്കുകള്‍ പോലും പങ്കാളികള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കുമ്പോള്‍ മറ്റു ചില വാക്കുകളാകട്ടെ ബന്ധം വഷളാക്കുകയാണ് ചെയ്യുക. പങ്കാളികള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ നമ്മള്‍ എന്ന വാക്ക് എത്ര കൂടുതല്‍ പറയുന്നോ അത്രയും കൂടുതല്‍ അവരുടെ ബന്ധം ദൃഢമാകുമെന്നാണ് ഇപ്പോള്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ സൈക്കോളജിസ്റ്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

അതുപോലെ തന്നെ പങ്കാളികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ അപകടം ഉണ്ടാക്കുന്നതാകട്ടെ ഞാന്‍ എന്ന വാക്കാണ്. ഞാന്‍ എന്ന വാക്ക് പറയുമ്പോള്‍ രണ്ടുപേരും സ്വതന്ത്രരായ രണ്ടു വ്യക്തികളായാണ് ഇരുവര്‍ക്കും അനുഭവപ്പെടുന്നത്. എന്നാല്‍ നമ്മള്‍ എന്നു പറയുന്നതോടെ ഇത് ഒരുമയുടെ പ്രതീകമായി അനുഭവപ്പെടുന്നു. നമ്മള്‍ എന്ന വാക്ക് ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കുന്നത് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ പരസ്പരാശ്രയവും സ്നേഹവും വര്‍ധിക്കാന്‍ ഇടയാക്കും. അയ്യായിരത്തിലധികം പങ്കാളികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

Related Post

ട്രാവല്‍ ലോണ്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  

Posted by - May 23, 2019, 04:38 am IST 0
യാത്ര പോകാന്‍ ഇഷ്ടപ്പെടാത്തവരായിട്ട് ആരുണ്ട്. പലരും അതിനായുള്ള പണച്ചെലവ് ഓര്‍ത്താണ് യാത്ര വേണ്ടെന്നുവെയ്ക്കുന്നത്. അത്തരക്കാര്‍ക്കായുള്ളതാണ് ട്രാവല്‍ ലോണ്‍. വായ്പയെടുത്ത് യാത്ര പോവുക എന്നത് പതുക്കെപ്പതുക്കെ ഒരു ട്രെന്‍ഡായി…

സ്ത്രീക്കുവേണ്ടത് സെക്‌സിനേക്കാള്‍ സ്‌നേഹവും കരുതലും  

Posted by - May 23, 2019, 07:40 pm IST 0
പല ദാമ്പത്യങ്ങളും വിവാഹമോചനത്തില്‍ ചെന്നെത്തുന്നതിനു കാരണം സെക്‌സിലുണ്ടാകുന്ന താളംതെറ്റലുകളാണ്. വിവാഹിതരായി ജീവിതം ആഘോഷമാക്കുന്ന വേളകളില്‍ പോലും സ്ത്രീകള്‍ക്ക് പങ്കാളിയില്‍ താല്‍പര്യക്കുറവ് കാണുന്നത് വലിയ പ്രശ്നമായി ദാമ്പത്യത്തില്‍ കാണാറുണ്ട്.…

സാമ്പത്തിക പ്രതിസന്ധിയില്‍ വീഴ്ത്തുന്ന ശീലങ്ങള്‍  

Posted by - May 23, 2019, 04:48 am IST 0
വലിയൊരു ശതമാനവും കടക്കെണിയിലാകുന്നത് അവരുടെ ശീലങ്ങള്‍ കൊണ്ട് തന്നെയാണ്. ഒന്ന് ശ്രദ്ധിച്ചാല്‍ മാറ്റാന്‍ സാധിക്കുമായിരുന്ന ചെറിയ ചെറിയ ശീലങ്ങള്‍. അവ നിങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴ്ത്തും.…

ആര്‍ത്തവകാലത്ത് ഗര്‍ഭധാരണത്തിനുള്ള സാധ്യതയും സുരക്ഷിതകാലവും  

Posted by - May 23, 2019, 07:28 pm IST 0
ഗര്‍ഭധാരണത്തെ തടയുന്നതിനു വ്യത്യസ്തമായ മാര്‍ഗങ്ങളാണ് ഓരോരുത്തനും അനുവര്‍ത്തിക്കുന്നത്. പില്‍സ്, കോണ്ടംസ്, ഐയുഡി എന്നിവയെല്ലാം ഇതില്‍ പെടുന്ന ചിലതാണ്. സ്ഥിരമായി ഗര്‍ഭധാരണം തടയാന്‍ സ്ത്രീകളില്‍ ട്യൂബക്ടമി, പുരുഷന്മാരില്‍ വാസക്ടമി…

വിദ്യാഭ്യാസ വായ്പക്കാരെ സഹായിക്കാന്‍ വിദ്യാലക്ഷ്മി വെബ്‌സൈറ്റ്  

Posted by - May 23, 2019, 05:03 am IST 0
വിദ്യാഭ്യാസ വായ്പയ്ക്കായി വിവിധ ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നതിന് നടക്കുന്നവരെ സഹായിക്കുന്ന ഒരു വെബ്സൈറ്റ് ഉണ്ട്. www.vidyalakshmi.co.in എന്ന വെബ്സൈറ്റ് ആണത്. ഒരു സാധാരണ വിദ്യാഭ്യാസ വായ്പാ അപേക്ഷാ ഫോം…

Leave a comment