ആര്‍ത്തവകാലത്ത് ഗര്‍ഭധാരണത്തിനുള്ള സാധ്യതയും സുരക്ഷിതകാലവും  

37 0

ഗര്‍ഭധാരണത്തെ തടയുന്നതിനു വ്യത്യസ്തമായ മാര്‍ഗങ്ങളാണ് ഓരോരുത്തനും അനുവര്‍ത്തിക്കുന്നത്. പില്‍സ്, കോണ്ടംസ്, ഐയുഡി എന്നിവയെല്ലാം ഇതില്‍ പെടുന്ന ചിലതാണ്. സ്ഥിരമായി ഗര്‍ഭധാരണം തടയാന്‍ സ്ത്രീകളില്‍ ട്യൂബക്ടമി, പുരുഷന്മാരില്‍ വാസക്ടമി തുടങ്ങിയ വഴികളുമുണ്ട്.ഇതല്ലാതെ സുരക്ഷിതകാലം എന്ന സമയവുമുണ്ട്. അതായത് ഓവുലേഷന്‍ നടക്കാത്ത സമയത്തുള്ള സംഭോഗം ഗര്‍ഭധാരണ കാരണമാകില്ലെന്നാണ് പൊതുവേ പറയുക. ഇതു പോലെ ആര്‍ത്തവ കാലത്തും ഗര്‍ഭധാരണം നടക്കില്ലെന്നാണ് വിശ്വാസം.

ഏതു ഗര്‍ഭനിരോധന ഉപാധികളും 100 ശതമാനം സുരക്ഷിതമല്ലെന്നാണ് പൊതുവേ പറയുക. പരാജയത്തിനുള്ള ഒരു ശതമാനം സാധ്യത ഏതു ഗര്‍ഭനിരോധനോപാധികളിലുമുണ്ട്. ഇതുപോലെയാണ് ആര്‍ത്തവ കാലത്തുള്ള ഗര്‍ഭധാരണവും. ആര്‍ത്തവ കാലത്തെ സംഭോഗം സുരക്ഷിതമാണെന്നു പറയാനാകില്ല. കാരണം പൊതുവേ സാധ്യത കുറവാണെങ്കിലും ഈ സമയത്തും ഗര്‍ഭധാരണ സാധ്യതയുണ്ടെന്നര്‍ത്ഥം.

സാധാരണ 28 ദിവസമുള്ള ആര്‍ത്തവചക്രത്തില്‍ 12-14 ദിവസങ്ങളിലാണ് ഓവുലേഷന്‍ സംഭവിയ്ക്കുക. ആര്‍ത്തവചക്രത്തിലെ വ്യത്യാസമനുസരിച്ച് ഇതിലും വ്യത്യാസമുണ്ടാകും.ഇതു കൊണ്ടു തന്നെ ആര്‍ത്തവ ചക്രം വ്യത്യാസപ്പെട്ടിരിയ്ക്കുന്നവരില്‍, അല്ലെങ്കില്‍ ആര്‍ത്തവ ക്രമക്കേടുകളുള്ളവരില്‍ കൃത്യമായി ഓവുലേഷന്‍ കണ്ടെത്താനാകില്ല. ഇതു കൃത്യമായി നടക്കണമെന്നുമില്ല. ഇതു കൊണ്ടു തന്നെ ഗര്‍ഭധാരണ സാധ്യതയും കൂടുതലാണ്.

ഓവുലേഷന്‍ കൃത്യമല്ലാത്തവരില്‍ ചിലപ്പോള്‍ ആര്‍ത്തവശേഷം ഉടന്‍ തന്നെ ഓവുലേഷന്‍ നടക്കാന്‍ സാധ്യതയുണ്ട്. ആര്‍ത്തവസമയത്തു ബന്ധപ്പെട്ടാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിയ്ക്കുന്നു. കാരണം ബീജത്തിന് നാലഞ്ചു ദിവസം സ്ത്രീ ശരീരത്തില്‍ ആയുസോടെ ഇരിയ്ക്കാന്‍ സാധിയ്ക്കും. ഈ സമയത്ത് ഓവുലേഷന്‍ നടന്നാല്‍ ഗര്‍ഭ ധാരണ സാധ്യതയും കൂടുതലാണ്. അതുകൊണ്ട് അണ്ഡോല്‍പാദനത്തിന്റെ രണ്ടോ മൂന്നോ ദിവസം മുന്‍പ് ലൈംഗികമായി ബന്ധപ്പെട്ടാലും ഗര്‍ഭധാരണ സാധ്യതയുണ്ടെന്നര്‍ത്ഥം.

സ്ത്രീകളില്‍ ആര്‍ത്തവചക്രം ഇതിനേക്കാള്‍ ചെറുതെങ്കില്‍, അതായത് 28 ദിവസത്തിനും കുറവെങ്കില്‍ ഓവുലേഷന്‍ ദിന ദൈര്‍ഘ്യവും കുറയും. ഇതു കൊണ്ടു തന്നെ ആര്‍ത്തവത്തോടനുബന്ധിച്ച് ഓവുലേഷന് സാധ്യതയുമേറെയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആര്‍ത്തവ സമയത്തെ ബന്ധം ഗര്‍ഭധാരണത്തിലേയ്ക്കു വഴിയൊരുക്കും.

Related Post

വാക്കുകളാല്‍ മതിലുകള്‍ പണിയരുത്; സംസാരവും പെരുമാറ്റവും ശ്രദ്ധിച്ചാല്‍ വിവാഹബന്ധം തകരാതിരിക്കും  

Posted by - May 23, 2019, 07:31 pm IST 0
ഒരിക്കലും പിണങ്ങാതെ വഴക്കുണ്ടാക്കാതെ കഴിയുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന് ആര്‍ക്കെങ്കിലും അവകാശവാദമുയര്‍ത്താനാവുമോ? സാധിക്കില്ലെന്ന് ഏറെ ആലോചിക്കാതെ തന്നെ പറയാനാകും. എ്ന്നാല്‍ കലഹവും വെറുപ്പും പതിവാക്കിയാല്‍ അതുമതി വിവാഹബന്ധം തകരാന്‍.…

വിദ്യാഭ്യാസ വായ്പക്കാരെ സഹായിക്കാന്‍ വിദ്യാലക്ഷ്മി വെബ്‌സൈറ്റ്  

Posted by - May 23, 2019, 05:03 am IST 0
വിദ്യാഭ്യാസ വായ്പയ്ക്കായി വിവിധ ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നതിന് നടക്കുന്നവരെ സഹായിക്കുന്ന ഒരു വെബ്സൈറ്റ് ഉണ്ട്. www.vidyalakshmi.co.in എന്ന വെബ്സൈറ്റ് ആണത്. ഒരു സാധാരണ വിദ്യാഭ്യാസ വായ്പാ അപേക്ഷാ ഫോം…

സാമ്പത്തിക പ്രതിസന്ധിയില്‍ വീഴ്ത്തുന്ന ശീലങ്ങള്‍  

Posted by - May 23, 2019, 04:48 am IST 0
വലിയൊരു ശതമാനവും കടക്കെണിയിലാകുന്നത് അവരുടെ ശീലങ്ങള്‍ കൊണ്ട് തന്നെയാണ്. ഒന്ന് ശ്രദ്ധിച്ചാല്‍ മാറ്റാന്‍ സാധിക്കുമായിരുന്ന ചെറിയ ചെറിയ ശീലങ്ങള്‍. അവ നിങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴ്ത്തും.…

സ്ത്രീക്കുവേണ്ടത് സെക്‌സിനേക്കാള്‍ സ്‌നേഹവും കരുതലും  

Posted by - May 23, 2019, 07:40 pm IST 0
പല ദാമ്പത്യങ്ങളും വിവാഹമോചനത്തില്‍ ചെന്നെത്തുന്നതിനു കാരണം സെക്‌സിലുണ്ടാകുന്ന താളംതെറ്റലുകളാണ്. വിവാഹിതരായി ജീവിതം ആഘോഷമാക്കുന്ന വേളകളില്‍ പോലും സ്ത്രീകള്‍ക്ക് പങ്കാളിയില്‍ താല്‍പര്യക്കുറവ് കാണുന്നത് വലിയ പ്രശ്നമായി ദാമ്പത്യത്തില്‍ കാണാറുണ്ട്.…

ട്രാവല്‍ ലോണ്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  

Posted by - May 23, 2019, 04:38 am IST 0
യാത്ര പോകാന്‍ ഇഷ്ടപ്പെടാത്തവരായിട്ട് ആരുണ്ട്. പലരും അതിനായുള്ള പണച്ചെലവ് ഓര്‍ത്താണ് യാത്ര വേണ്ടെന്നുവെയ്ക്കുന്നത്. അത്തരക്കാര്‍ക്കായുള്ളതാണ് ട്രാവല്‍ ലോണ്‍. വായ്പയെടുത്ത് യാത്ര പോവുക എന്നത് പതുക്കെപ്പതുക്കെ ഒരു ട്രെന്‍ഡായി…

Leave a comment