സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വച്ചു  

933 0

ഡല്‍ഹി: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പത്താംക്ലാസ് സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി, പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു. സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷമാണ് സിബിഎസ്ഇ തീരുമാനം പ്രഖ്യാപിച്ചത്.

വിദ്യാര്‍ത്ഥികളുടെ മുന്‍വര്‍ഷത്തെ മാര്‍ക്കുകളുടെ അടിസ്ഥാനത്തിലടക്കം കുട്ടികളെ പാസ്സാക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പത്താം ക്ലാസ്സില്‍ നിന്ന് പതിനൊന്നാം ക്ലാസ്സിലേക്ക് കുട്ടികളെ എങ്ങനെ പ്രവേശിപ്പിക്കുമെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കും.

മെയ് നാല് മുതല്‍ പതിനാല് വരെ നടത്താനിരുന്ന പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ തല്‍ക്കാലം മാറ്റി വച്ചിട്ടുണ്ട്. ഈ പരീക്ഷകള്‍ പിന്നീട് നടത്തുന്നതായിരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ജൂണ്‍ 1-ന് സാഹചര്യം വിലയിരുത്തിയ ശേഷം പരീക്ഷാത്തീയതികള്‍ പ്രഖ്യാപിക്കും. പരീക്ഷ തുടങ്ങുന്നതിന് പതിനഞ്ച് ദിവസം മുമ്പെങ്കിലും തീയതി പ്രഖ്യാപിക്കും.

മെയ് നാല് മുതല്‍ പതിനാല് വരെ നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷകളാണ് റദ്ദാക്കിയത്. പത്താം ക്ലാസിലെ പരീക്ഷാഫലം സിബിഎസ്ഇ തന്നെ രൂപീകരിക്കുന്ന ഒരു പരീക്ഷാരീതി പ്രകാരമാകും നിശ്ചയിക്കുക. ഇത് വഴി ലഭിക്കുന്ന മാര്‍ക്കുകളില്‍ കുട്ടിക്ക് സംതൃപ്തിയില്ലെങ്കില്‍ എഴുത്തുപരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. എന്നാല്‍ ഈ പരീക്ഷ സാഹചര്യം മെച്ചപ്പെട്ട ശേഷം മാത്രമേ നടത്തൂ.

വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രി രമേശ് പൊഖ്‌റിയാലിനെയും സിബിഎസ്ഇയിലെ ഉന്നത ഉദ്യോഗസ്ഥരെയും ഉന്നതതലയോഗത്തില്‍ പ്രധാനമന്ത്രി കണ്ടിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയടക്കം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റാന്‍ തീരുമാനമുണ്ടായത്.

Related Post

 ശനിയാഴ്ച ബീഹാർ ബന്ദ് 

Posted by - Dec 20, 2019, 10:23 am IST 0
ഡിസംബര്‍21ന് ബിഹാറില്‍ ബന്ദിന് ആര്‍.ജെ.ഡി ആഹ്വാനം ചെയ്തു.  ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും ക്യാമ്പസുകളില്‍നിന്ന് ആരംഭിച്ച പ്രതിഷേധം പൊതുജനങ്ങളും ഏറ്റെടുക്കുകയായിരുന്നു. കേരളം, കര്‍ണാടക തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, ബിഹാര്‍…

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യ​ണ​മെന്ന് വി​ജ​യ് മ​ല്യ

Posted by - Apr 27, 2018, 07:39 pm IST 0
ല​ണ്ട​ൻ: ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് വി​ജ​യ് മ​ല്യ. എ​ന്നാ​ൽ അ​തി​നു സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി മ​ദ്യ രാ​ജാ​വ് വി​ജ​യ് മ​ല്യ പറഞ്ഞു.…

പെറ്റി കേസുകൾക്ക് കേരളാ പോലീസ് പിഴ കൂട്ടി.

Posted by - Apr 19, 2020, 06:14 pm IST 0
കേരളത്തിൽ പുതിയ പിഴയും ശിക്ഷയും നിലവിൽ വരുത്തി കേരള പോലീസ് ആക്ട് ഭേദഗതി ചെയ്തു. ഇനി മുതൽ കൂടുതൽ കാര്യങ്ങൾ കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് വരും. ജനങ്ങൾ അബദ്ധത്തിൽ…

ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ട് നോക്കരുത്

Posted by - Dec 26, 2019, 09:51 am IST 0
തിരുവനന്തപുരം: ഗ്രഹണ സമയത്ത് സൂര്യനെ അലസമായ  രീതിയില്‍ വീക്ഷിക്കുന്നത് കാഴ്ച നഷ്ടപ്പെടുത്താന്‍ ഇടയാക്കും. സൂര്യനില്‍ നിന്ന് വരുന്ന ശക്തിയേറിയ അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണുകളുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുത്തും.…

രാഷ്ട്രപതിഭവന് സമീപം ഡ്രോണ്‍ പറത്തിയ  രണ്ട് അമേരിക്കന്‍ പൗരന്മാര്‍ കസ്റ്റഡിയില്‍ 

Posted by - Sep 16, 2019, 07:12 pm IST 0
ഡല്‍ഹി: രാഷ്ട്രപതിഭവന് സമീപത്ത്  ഡ്രോണ്‍ പറത്തിയ അമേരിക്കന്‍ പൗരന്മാർ കസ്റ്റഡിയിൽ . അച്ഛനും മകനുമാണ് കസ്റ്റഡിയില്‍ ആയത് . സെപ്റ്റംബര്‍ 14നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ്…

Leave a comment