ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

284 0

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. അതിന്റെ ഭാഗമായി എണ്ണക്കമ്പിനി മേധാവികളുമായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചര്‍ച്ചകള്‍ നടത്തും. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ഇത് ഒമ്പതാം ദിവസമാണ് തുടര്‍ച്ചയായി വില വര്‍ദ്ധിക്കുന്നത്. 

അതേസമയം പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ ഉത്പ്പാദനക്കുറവാണ് ഇന്ധന വില വര്‍ദ്ധനവിന് പ്രധാന കാരണമെന്നും ക്രൂഡ് ഓയില്‍ വിലയില്‍ അന്താരാഷ്ട്ര വിപണിയിലുണ്ടായ വര്‍ദ്ധനവും രാജ്യത്ത് ഇന്ധന വിലവര്‍ദ്ധിക്കാന്‍ കാരണമായെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. 

കൂടാതെ നികുതി കുറയ്ക്കണമെന്ന ശുപാര്‍ശ ധനമന്ത്രാലയത്തിന് നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81 രൂപയും ഡീസലിന് 73.88 രൂപയുമാണ് വില.

Related Post

മൂന്നു കുട്ടികളെ മരത്തില്‍ കെട്ടിത്തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തി

Posted by - Apr 16, 2018, 03:48 pm IST 0
ജയ്പൂര്‍: ജയ്പ്പൂരില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന മൂന്നു കുട്ടികളെ മരത്തില്‍ കെട്ടിത്തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തി. ശാന്തി,(12) മധു (13), ദശല്‍ ഖാന്‍ (17) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…

സമയപരിധി തീരുന്നു; രാഹുല്‍ അധ്യക്ഷപദവി ഒഴിയുമോ; ഉത്കണ്ഠയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  

Posted by - Jun 25, 2019, 11:09 pm IST 0
ന്യൂഡല്‍ഹി: അധ്യക്ഷപദവിയില്‍ തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ ഒരു മാസ സമയപരിധി ഇന്ന് അവസാനിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ,…

ന്യൂനമർദ്ദം: കേരളത്തിന് ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്  

Posted by - Mar 13, 2018, 02:19 pm IST 0
ന്യൂനമർദ്ദം: കേരളത്തിന് ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ് ന്യൂനമർദ്ദം കേരളത്തോട് അടുക്കുകയാണ് അതിനാൽ ജാഗ്രതപാലിക്കണമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറു ദിശയിലൂടെ സഞ്ചരിച്ചുവരുന്ന ന്യൂനമർദ്ദം മാലദ്വീപിനു സമീപം…

പ്രണയ വിവാഹത്തെ എതിര്‍ത്ത വീട്ടുകാരോട് യുവതി ചെയ്തത് ഇങ്ങനെ 

Posted by - Sep 12, 2018, 07:45 am IST 0
യുഎഇ: പ്രണയവിവാഹത്തെ എതിര്‍ത്ത വീട്ടുകാരോട് മകള്‍ വൈരാഗ്യം തീര്‍ത്തത് ഗള്‍ഫിലേക്ക് ക്ഷണിച്ച്‌ കേസില്‍ കുടുക്കിയാണ്. തിരുവല്ല സ്വദേശി രശ്മിയും ഭര്‍ത്താവ് മാവേലിക്കര സ്വദേശി ബിജുകുട്ടനും ചേര്‍ന്നാണ് രശ്മിയുടെ…

ജാലിയൻവാലാബാഗ് കൂട്ടക്കൊല: അഗാധ ഖേദമെന്ന് തെരേസ മെയ്

Posted by - Apr 11, 2019, 11:07 am IST 0
ലണ്ടൻ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ കണ്ണീരുണങ്ങാത്ത ഏടായ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ 100-ാം വാർഷികത്തിൽ ബ്രിട്ടൻ ഖേദം പ്രകടിപ്പിച്ചു. ബ്രിട്ടീഷ് പാർലമെന്റിലാണ് പ്രധാനമന്ത്രി തെരേസ മെയ്, ബ്രിട്ടീഷ് ഇന്ത്യൻ…

Leave a comment