മരിക്കുന്നതിനു മുമ്പ് രതീഷ് നാലാംപ്രതി ശ്രീരാഗിനൊപ്പം  

320 0

കണ്ണൂര്‍ : മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം കൊലപാതകമാണെന്ന സംശയം ശക്തമാകുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പുവരെയും രതീഷ് മറ്റു പ്രതികള്‍ക്കൊപ്പമായിരുന്നെന്നു മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ കണ്ടെത്തി. ഏറെ സമയവും നാലാം പ്രതി ശ്രീരാഗാണ് രതീഷിനൊപ്പം ഉണ്ടായിരുന്നതെന്നും മറ്റു ചില പ്രതികളും സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ചെക്യാട് ഭാഗത്തുതന്നെയാണ് ഉണ്ടായിരുന്നതെന്നും വ്യക്തമായി.

വെള്ളിയാഴ്ച്ച വൈകിട്ട് നാലോടെയാണ് സി.പി.എം പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റിയംഗമായ രതീഷിനെ (36) വളയം കിഴക്കേച്ചാലിലെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്തരാവയവങ്ങള്‍ക്കു ക്ഷതമേറ്റിരുന്നെന്നും ശ്വാസംമുട്ടിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നുമുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേസിന്റെയും അന്വേഷണത്തിന്റെയും ഗതി മാറി.

ശ്രീരാഗാണു കൂടുതല്‍ സമയവും രതീഷിനൊപ്പമുണ്ടായിരുന്നത്. മറ്റ് പ്രതികള്‍ സുരക്ഷിതമായ മറ്റിടങ്ങളിലേക്കു നീങ്ങിയിരിക്കാമെന്നാണു നിഗമനം. രതീഷിന്റെ മൃതദേഹത്തിനു സമീപത്തുനിന്നു ചില മൊബൈല്‍ നമ്പറുകളെഴുതിയ പേപ്പര്‍ ലഭിച്ചിരുന്നു. ഈ നമ്പറുകളും രതീഷിന്റെയും മറ്റു പ്രതികളുടെയും മൊബൈല്‍ നമ്പറിലേക്കു വന്ന കോളുകളും സൈബര്‍ പോലീസ് പരിശോധിച്ചു.

രണ്ടായിരത്തോളം കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ ഒന്നായിരുന്നെന്നു സ്ഥിരീകരിച്ചത്. രതീഷിന്റെ മൃതദേഹം കണ്ടെത്തിയ വളയം പ്രദേശത്ത് വടകര റൂറല്‍ എസ്.പി. ഡോ. ശ്രീനിവാസും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഷാജ് സി. ജോസും പരിശോധന നടത്തി.
അതിനിടെ, മന്‍സൂര്‍ കൊലക്കേസില്‍ ക്രൈംബ്രാഞ്ച് ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ കേസില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തി.

Related Post

സര്‍ക്കാര്‍ നിലപാടുകള്‍ ഇടത് ആശയങ്ങള്‍ക്കു വിരുദ്ധം; പിണറായിക്ക് വിഎസിന്റെ കത്ത്  

Posted by - Jun 16, 2019, 09:31 pm IST 0
തിരുവനന്തപുരം: പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഇടത് ആശയങ്ങള്‍ക്ക് വിരുദ്ധമെന്ന് വിഎസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ നിലപാട് ഇടത് ആശയങ്ങളുമായി ഒത്തുപോകുന്നില്ല. ഇടത്…

നടിയെ ആക്രമിച്ച കേസ്: വിചാരണ കാലാവധി ആറ് മാസം കൂടി നീട്ടി; ഇനി നീട്ടലില്ലെന്ന് സുപ്രീംകോടതി  

Posted by - Mar 1, 2021, 06:29 pm IST 0
ഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം നീട്ടി നല്‍കി സുപ്രീംകോടതി. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. ഇതില്‍…

ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തി; കാറോടിച്ചത് ശ്രീറാമെന്ന് യുവതിയുടെ മൊഴി  

Posted by - Aug 3, 2019, 10:37 pm IST 0
തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗതയില്‍ ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിക്കാനിടയായ സംഭവത്തില്‍ യുവ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍. സര്‍വേ ഡയറക്ടര്‍…

ഭൂമി ഇടപാടിൽ  കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്‌

Posted by - Nov 5, 2019, 05:53 pm IST 0
കൊച്ചി:  ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കും സഭയുടെ മുന്‍ ഫിനാന്‍സ് ഓഫീസര്‍ ജോഷി പുതുവക്കുമെതിരെ കേസെടുത്തു . കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…

ഗോ എയറിന്റെ കണ്ണൂര്‍-കുവൈറ്റ്  സര്‍വീസ്  സെപ്റ്റംബർ 19  മുതല്‍ ആരംഭിക്കും

Posted by - Sep 13, 2019, 02:33 pm IST 0
കണ്ണൂര്‍: ഗോ എയറിന്റെ കണ്ണൂര്‍-കുവൈറ്റ്  സര്‍വീസ് സെപ്റ്റംബർ  19 മുതല്‍ ആരംഭിക്കും. ദിവസവും രാവിലെ ഏഴു മണിക്കാണ് കണ്ണൂരില്‍ നിന്നും സര്‍വീസ്.  കുവൈറ്റില്‍ നിന്നും പ്രാദേശിക സമയം…

Leave a comment