ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് വിടില്ലെന്ന് പുതുപ്പള്ളിക്കാര്‍; വീടിനുമുന്നില്‍ പ്രതിഷേധം; ആത്മഹത്യാ ഭീഷണി  

362 0

കോട്ടയം: ഉമ്മന്‍ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കരുതെന്നും പുതുപ്പള്ളിയില്‍ നിന്നും വിട്ടുതരില്ലെന്നും വ്യക്തമാക്കി പുതുപ്പള്ളിയിലെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധം. നൂറു കണക്കിന് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ തടിച്ചു കൂടുകയും കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തി മുദ്രാവാക്യം മുഴക്കുകയും ചെയതു. ഒരു പ്രവര്‍ത്തകന്‍ പുതുപ്പള്ളിയിലെ വീടിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.

വീടിന് പുറത്ത് വനിതാപ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടില്ലെന്ന് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് നേതാവും ഇരിക്കൂര്‍ എംഎല്‍എ യുമായ കെ.സി. ജോസഫും പ്രതികരിച്ചു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടേണ്ട സാഹചര്യം ഇല്ലെന്നും നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കുന്നത് കൊണ്ട് ഭരണം യുഡിഎഫിന് കിട്ടുമോയെന്നും ജോസഫ് ചോദിച്ചു. 50 വര്‍ഷമായി പുതുപ്പള്ളിയിലെ എംഎല്‍എയാണ് ഉമ്മന്‍ചാണ്ടി. യുഡിഎഫിന് ഭരണം കിട്ടാന്‍ എല്ലാ മണ്ഡലത്തിലും ചെന്ന് ഉമ്മന്‍ചാണ്ടി പ്രചരണം നടത്തേണ്ട സാഹചര്യം ഉണ്ട്. അദ്ദേഹം സ്വതന്ത്രനായിരിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. ഇത്തവണ താന്‍ മത്സരിക്കാന്‍ ഇല്ലെന്നും നേമം മണ്ഡലത്തിന് എന്താണ് ഇത്ര പ്രാധാന്യമെന്നും കെ.സി. ജോസഫ് ചോദിച്ചു.

സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട ഹൈക്കമാന്റുമായുള്ള ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് പോയ ഉമ്മന്‍ചാണ്ടി വീട്ടിലേക്ക് ഉടന്‍ എത്തും. അദ്ദേഹത്തിന് വന്‍ വരവേല്‍പ്പ് നല്‍കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനം. ഉമ്മന്‍ചാണ്ടിയെ നേമത്ത് വിടാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം എടുത്താല്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ബിജെപി ജയിച്ച മണ്ഡലത്തില്‍ കരുത്തനായ സ്ഥാനാര്‍ത്ഥി വരുന്നതിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കണമെന്ന ആവശ്യം യുഡിഎഫില്‍ നേരത്തേ ഉയര്‍ന്നിരുന്നു.

Related Post

ഭരണഘടനയെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Posted by - Dec 30, 2019, 10:13 am IST 0
തിരുവനന്തപുരം:  ചരിത്ര കോണ്‍ഗ്രസില്‍ ഗവർണർ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കിയ നിലപാടിൽ മാറ്റമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയെ സംരക്ഷിക്കാൻ താൻ ബാധ്യസ്ഥനാണെന്നും, പാർലമെന്റ് പാസാക്കിയ നിയമം…

സി.വി ആനന്ദബോസ് കേന്ദ്രമന്ത്രിയായേക്കും  

Posted by - May 27, 2019, 11:17 pm IST 0
തിരുവനന്തപുരം:പുതിയ കേന്ദ്രമന്ത്രിസഭയില്‍ സി.വി ആനന്ദബോസ് അംഗമാകാന്‍ സാധ്യത. 2022ഓടെ എല്ലാവര്‍ക്കുംപാര്‍പ്പിടം എന്ന ബൃഹദ്പദ്ധതിയുടെ പ്രധാന ആസൂത്രകന്‍ കൂടിയായ സി.വിആനന്ദബോസിന്റെ പേര ്പ്രധാനമന്ത്രി പരിഗണിക്കുന്നതായി ഒരു ദേശീയ മാധ്യമം…

മോദിയെയും അമിത്ഷായെയും കണ്ടു; ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടുവെന്ന് അബ്ദുള്ളക്കുട്ടി  

Posted by - Jun 24, 2019, 06:58 pm IST 0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായുമായും  മുന്‍ എം പി എ പി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. ബിജെപിയില്‍ ചേരുമെന്ന…

വിജിലന്‍സ് റെയ്ഡ്: കെ എം ഷാജിയുടെ വീട്ടില്‍നിന്ന് അമ്പതുലക്ഷം പിടിച്ചെടുത്തു  

Posted by - Apr 13, 2021, 10:25 am IST 0
കോഴിക്കോട് : മുസ്ലിംലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത അമ്പത് ലക്ഷം രൂപ കണ്ടെടുത്തു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഷാജിക്കെതിരെ…

ജോസ് കെ മാണിക്കു തിരിച്ചടി; ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്കു സ്റ്റേ  

Posted by - Jun 17, 2019, 08:57 pm IST 0
തൊടുപുഴ: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ. തൊടുപുഴ മുന്‍സിഫ് കോടതിയാണ് നടപടി സ്റ്റേ ചെയ്തത്. ജോസഫ് വിഭാഗം നല്‍കിയ…

Leave a comment