'ഇഡി'ക്കു മുന്നില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ ഹാജരാകില്ല; ഏറ്റുമുട്ടാനുറച്ച് സര്‍ക്കാര്‍  

229 0

തിരുവനന്തപുരം: വിദേശനാണ്യപരിപാലനച്ചട്ടം ലംഘിച്ചെന്ന് കാട്ടി കിഫ്ബിക്കെതിരെ കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സിന് കിഫ്ബി മറപടി നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്യോസ്ഥരെ വിളിച്ചുവരുത്താനാകില്ലെന്നാണ് കിഫ്ബി മറുപടിയില്‍ പറയുന്നത്. സമന്‍സിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയും മറുപടിയില്‍ ഉന്നയിച്ചിട്ടുണ്ട്.

കിഫ്ബി ഡെപ്യൂട്ടി എംഡി വിക്രംജീത് സിംഗിനോട് ഇന്നും കിഫ്ബി സിഇഒ കെ എം എബ്രഹാമിനോട് നാളെയും ഹാജരാകാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചിരുന്നത്. ഹാജരാകില്ലെന്ന് കൃത്യമായ മറുപടി നല്‍കുക വഴി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന വ്യക്തമായ സന്ദേശം നല്‍കുകയാണ് സര്‍ക്കാര്‍.

ഇഡി നടപടി പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയപ്പോള്‍ ഇഡിക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്ന് ധനമന്ത്രി വെല്ലുവിളിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കിഎഫ്ബിക്കെതിരെ കേസെടുത്ത ഇഡി നടപടിയെ രാഷ്ട്രീയമായി നേരിടുകയാണ് സര്‍ക്കാര്‍. രാഷ്ട്രീയപ്രേരിതവും പെരുമാറ്റച്ചട്ട ലംഘനവുമാണ് ഇഡി നീക്കമെന്ന് കാണിച്ചാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേരളത്തിലെത്തി കിഫ്ബിക്കെതിരെ നടത്തിയ വിമര്‍ശനത്തിന്റെ തുടര്‍ച്ചയാണ് ഇഡി നീക്കമെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു.

Related Post

ഫാറൂഖ് അബ്ദുള്ളയെയും ഒമറിനെയും കാണാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അനുമതി ലഭിച്ചു

Posted by - Oct 5, 2019, 10:35 pm IST 0
ശ്രീനഗര്‍: വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള, വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള എന്നിവരെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടിയുടെ പ്രതിനിധി സംഘത്തിന് ഗോവെർണോറുടെ അനുമതി ലഭിച്ചു.…

മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണം വൈകുന്നു

Posted by - Oct 30, 2019, 09:23 am IST 0
മുംബൈ : നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം വിജയം നേടിയെങ്കിലും സർക്കാർ രൂപീകരണം വൈകുന്നു. ചൊവാഴ്ച നടക്കേണ്ടിയിരുന്ന ചർച്ചയിൽ നിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി…

ശക്തികാന്ത ദാസിനെ പുതിയ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചു

Posted by - Dec 11, 2018, 09:27 pm IST 0
ന്യൂഡല്‍ഹി : മുന്‍ ധനകാര്യ സെക്രട്ടറിയും ധനകാര്യ കമ്മീഷന്‍ അംഗവുമായ ശക്തികാന്ത ദാസിനെ പുതിയ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചു. ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ശക്തികാന്ത ദാസ്…

ഗ്രാമങ്ങൾ പ്രകാശിച്ചു : മോദി വാക്ക് പാലിച്ചു 

Posted by - Apr 29, 2018, 11:16 am IST 0
മണിപ്പൂരിലെ സേനാപതി ജില്ലയിലെ ലൈസാംഗ് ഗ്രാമത്തിൽ വൈദ്യതി എത്തിയതോടെ എല്ലാഗ്രാമത്തിലും 1000 ദിവസത്തിനുള്ളിൽ വൈദ്യതി എത്തിക്കാം എന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനമാണ് യാഥാർഥ്യമാകുന്നത്.  ദിനദയാൽ…

ദുരൂഹ സാഹചര്യത്തില്‍ കാണാതായ എച്ച്‌.ഡി.എഫ്.സി വൈസ് പ്രസിഡന്റ്‌ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

Posted by - Sep 10, 2018, 06:51 am IST 0
മുംബൈ : കഴിഞ്ഞ സെപ്റ്റംബര്‍ 5 ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ എച്ച്‌.ഡി.എഫ്.സി വൈസ് പ്രസിഡന്റ്‌ സിദ്ധാര്‍ത്ഥ് സാംഗ്‌വി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ . സഹപ്രവര്‍ത്തകരായ 2 പേര്‍…

Leave a comment