സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടിന്റെ പാപ്പന്‍ ചിത്രീകരണം തുടങ്ങുന്നു  

584 0

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്റെ ചിത്രീകരണത്തിന് നാളെ തുടക്കം. വെട്ടിയൊതുക്കിയ താടിയും മുടിയുമായുള്ള നായക കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടു. ഏറെക്കാലത്തിനുശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തില്‍ 'മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പാല, ഈരാറ്റുപേട്ട, തൊടുപുഴ എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.

'സലാം കാശ്മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആണ്. 'പൊറിഞ്ചു മറിയം ജോസി'ന്റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണ്. പാപ്പന്റെ മകളും ഐപിഎസ് ഉദ്യോഗസ്ഥയുമായി നീത പിള്ളയാണ് എത്തുന്നത്. പാപ്പന്റെ ഭാര്യയായി എത്തുന്നത് നൈല ഉഷയാണ്. ഗോകുല്‍ സുരേഷും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകനും ഒരുമിച്ച് അഭിനയിക്കുന്നത് ആദ്യമായാണ്.

സണ്ണി വെയ്ന്‍, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനിന്റേതാണ് രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്‌സ് ബിജോയ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി ചിത്രം നിര്‍മ്മിക്കുന്നു. ആഘോഷ് സിനിമാസും ചാന്ദ് വി മൂവീസും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കും.

Related Post

അലി അക്ബറിന്റെ വാരിയംകുന്നനായി തലൈവാസല്‍ വിജയ്  

Posted by - Feb 27, 2021, 03:22 pm IST 0
സംവിധായകന്‍ അലി അക്ബര്‍ തന്റെ പുതിയ ചിത്രത്തിലെ നായക കഥാപാത്രത്തെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുത്തി. 'ഇതാണ് എന്റെ വാരിയംകുന്നന്‍..' എന്ന് പറഞ്ഞ് തലൈവാസല്‍ വിജയ്യെയാണ് അലി അക്ബര്‍ പരിചയപ്പെടുത്തിയത്.…

ചങ്ക്സിന്റെ രണ്ടാം ഭാഗം വരുന്നു; ബാലു വര്‍ഗീസും ഹണി റോസും മുഖ്യവേഷത്തില്‍; അതിഥി വേഷത്തില്‍ ബോളിവുഡ് താരം  

Posted by - May 1, 2019, 09:54 am IST 0
ഒമര്‍ ലുലു സംവിധാനം ചെയ്ത് ബോക്‌സോഫീസില്‍ വിജയം നേടിയ ചങ്ക്സിന്റെ രണ്ടാം ഭാഗം വരുന്നു. ബാലു വര്‍ഗീസും ഹണിറോസും തന്നെയാണ് രണ്ടാംഭാഗത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു…

ചിരഞ്ജീവിയുടെ ചരിത്ര യുദ്ധസിനിമാ സെറ്റിലെ തീപിടുത്തം:  സെറ്റ് പൊളിച്ചുനീക്കുന്നതിന്റെ ചെലവ് ഒഴിവാക്കാന്‍ തീയിട്ടതെന്ന് സംശയം  

Posted by - May 4, 2019, 11:48 am IST 0
ഹൈദരാബാദ്: തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ചരിത്ര യുദ്ധസിനിമാ സെറ്റിന് മനപൂര്‍വം തീയിട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍. ഷൂട്ടിങ് തീര്‍ന്നു സെറ്റ് പൊളിച്ചുനീക്കുന്നതിന്റെ ചെലവ് ഒഴിവാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീയിട്ടതാവാമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.…

നയന്‍താരയും വിഘ്‌നേഷും വിവാഹിതരാകുന്നു; നവംബറില്‍ വിവാഹനിശ്ചയം  

Posted by - May 4, 2019, 08:37 pm IST 0
നാലുവര്‍ഷത്തെ പ്രണയത്തിന് ശേഷം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും വിവാഹിതരാകുന്നു. നവംബറോടെ ഇരുവരുടെയും വിവാഹനിശ്ചയമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തവര്‍ഷം ആദ്യം തന്നെ ഇരുവരും വിവാഹിതരാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹ വാര്‍ത്തയോട്…

ആഷിഖ് അബു ചിത്രം വൈറസിന്റെ ട്രെയ്‌ലര്‍ എത്തി

Posted by - Apr 27, 2019, 10:54 am IST 0
നിപ രോഗബാധയെയും നിപ്പയെ കേരളം നേരിട്ടതിനെയും ആസ്പദമാക്കി നിര്‍മ്മിച്ച ആഷിഖ് അബു ചിത്രം വൈറസിന്റെ ട്രെയ്‌ലര്‍ എത്തി. റീമ കല്ലിങ്കലാണ് ചിത്രത്തില്‍ നിപ്പ ബാധിച്ച് മരിച്ച സിസ്റ്റര്‍…

Leave a comment