സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല, പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി  

333 0

ഡല്‍ഹി: സര്‍ക്കാരിന്റെ തീരുമാനങ്ങളെ വിമര്‍ശിക്കുന്നതും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നതും രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി പരാമര്‍ശം.

ജമ്മുകശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി പുനഃസ്ഥാപിക്കാന്‍ ഫറൂഖ് അബ്ദുള്ള ചൈനയുടെ സഹായം തേടിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ഫറൂഖ് അബ്ദുള്ള നടത്തിയ പ്രസ്താവനകളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി തള്ളിയ കോടതി, ഇതുപോലൊരു ഹര്‍ജി നല്‍കിയതിന് 50,000 രൂപ  പിഴയും ചുമത്തി.

Related Post

കെ മാധവനെ സ്റ്റാര്‍ ആന്റ് ഡിസ്‌നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു

Posted by - Dec 14, 2019, 04:48 pm IST 0
മുംബൈ: കെ മാധവനെ സ്റ്റാര്‍ ആന്റ് ഡിസ്‌നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു. വിനോദം, സ്‌പോര്‍ട്‌സ് ഡിജിറ്റല്‍ , സ്റ്റുഡിയോസ് തുടങ്ങി മുഴുവന്‍ ബിസിനസുകളുടേയും മേല്‍നോട്ടം ഇനി കെ…

ആരുടെയും വിശ്വാസങ്ങളെ വേദനിപ്പിക്കില്ല, കോൺഗ്രസ് വിശ്വാസികൾക്കൊപ്പം: രാഹുൽ ഗാന്ധി

Posted by - Apr 16, 2019, 03:31 pm IST 0
പത്തനംതിട്ട: സംസ്ഥാനത്ത് ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിവാദം കൊഴുക്കുന്നതിനിടെ കോൺഗ്രസ് പാർട്ടി വിശ്വാസികൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. പത്തനംതിട്ടയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ്…

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു : വി മുരളീധരൻ 

Posted by - Jan 22, 2020, 05:20 pm IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്  കേന്ദമന്ത്രി വി. മുരളീധരന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ജനങ്ങള്‍ക്കിടയില്‍ വിഘടനവാദം വളര്‍ത്തുന്ന  സമീപനമെടുക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്.…

ചൈനയ്‌ക്ക് സഹായ വാഗ്‌ദാനവുമായി ഇന്ത്യ

Posted by - Feb 9, 2020, 05:30 pm IST 0
ന്യൂഡൽഹി: കൊറോണ വൈറസ് ബാധയിൽ പെട്ടുലുയുന്ന ചൈനയ്‌ക്ക് സഹായ വാഗ്‌ദാനവുമായി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന് കത്തയച്ചു. വൈറസ് ബാധ…

തലചായ്ക്കാന്‍ ഒരിടത്തിനായി കേണ് മണിക് സര്‍ക്കാര്‍

Posted by - Apr 21, 2018, 11:04 am IST 0
അഗര്‍ത്തല: തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്നിട്ടും തലചായ്ക്കാന്‍ ഒരിടത്തിനായി കേഴുകയാണ് ത്രിപുര മുന്‍ മുഖ്യമന്ത്രിയായ മാണിക് സര്‍ക്കാര്‍.  വീടും വലിയ കാറും നല്‍കണമെന്ന് ത്രിപുര സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവും മുന്‍…

Leave a comment