ജമ്മു കാശ്മീരിലേക്ക് യാത്ര ചെയ്തിരുന്ന 10 ബി.എസ്.എഫ് ജവാന്മാരെ കാണാതായി

296 0

മുഗള്‍സരായ്: ബുധനാഴ്ച, ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും പ്രത്യേക ട്രെയിനില്‍ ജമ്മു കാശ്മീരിലേക്ക് യാത്ര ചെയ്തിരുന്ന 10 ബി.എസ്.എഫ് ജവാന്മാരെ കാണാതായി. ജമ്മുവിലേക്ക് എണ്‍പത്തിമൂന്നാം ബംഗാള്‍ ബറ്റാലിയനിലെ ജവാന്മാരുമായി പോകുകയായിരുന്നു പ്രത്യേക സൈനിക ട്രെയിന്‍. ബര്‍ദാമന്‍, ധന്‍ബാദ് സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തിയിരുന്നു. ഇവിടെ നിന്നും ട്രെയിന്‍ പുറപ്പെട്ട ശേഷം നടത്തിയ തലയെണ്ണലിലാണ് സൈനികരെ കാണാനില്ലെന്ന് വ്യക്തമായത്. 

ഇവരുടെ കമാന്‍ഡര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഗള്‍സരായ് ഗവണ്മെന്റ് റെയില്‍വേ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 83 ജവാന്മാരാണ് പ്രത്യേക ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 10 പേര്‍ ധന്‍ബാദിനും ബര്‍ദാമനും ഇടയില്‍ വച്ച്‌ അവരുടെ കമാന്‍ഡറെ അറിയിക്കാതെ മുങ്ങുകയായിരുന്നു. ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഗവണ്മെന്റ് റെയില്‍വേ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജിതേന്ദ്ര കുമാര്‍ യാദവ് പറഞ്ഞു.

Related Post

കനത്ത മഴ: മുംബൈയില്‍ മൂന്ന്​ പേര്‍ മരിച്ചു

Posted by - Jun 3, 2018, 09:46 am IST 0
മുംബൈ: മണ്‍സൂണിന്​ മുമ്പുണ്ടായ കനത്ത മഴയില്‍ മുംബൈയില്‍ മൂന്ന്​ പേര്‍ മരിച്ചു. ശനിയാഴ്​ച വൈകിട്ട്​ മുതല്‍ മുംബൈയില്‍ കനത്ത മഴ തുടരുകയാണ്​. മഴക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. കനത്ത…

ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ലെന്ന് സർക്കാർ : സമരം ശക്തമായി നേരിടും

Posted by - Apr 16, 2018, 01:05 pm IST 0
തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സമരം ശക്തമായി നേരിടാൻ സർക്കാർ തീരുമാനം. ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ലെന്നും നോട്ടീസ് നല്‍കാതെ സമരത്തെ സമരമായി അംഗീകരിക്കാനാവില്ലെന്നും മന്ത്രിസഭയില്‍ തീരുമാനമായി. അതേസമയം സമരം…

യോഗി സർക്കാരിന് വെല്ലുവിളിയുയർത്തി ഉത്തർപ്രദേശിൽ കർഷക പ്രക്ഷോഭം 

Posted by - Mar 15, 2018, 10:19 am IST 0
യോഗി സർക്കാരിന് വെല്ലുവിളിയുയർത്തി ഉത്തർപ്രദേശിൽ കർഷക പ്രക്ഷോഭം  കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ‘ചലോ ലക്നൗ’ എന്ന പേരില്‍ കര്‍ഷകര്‍ ഇന്നു തലസ്ഥാനനഗരിയിലേക്കു മാര്‍ച്ച് നടത്തും.അറുപത് ജില്ലകളിൽനിന്നുള്ള…

ഒരു  രാഷ്ട്രം ,ഒരു  നികുതി ; ആലോചിക്കണമെന്ന് കേന്ദ്രം 

Posted by - Sep 17, 2019, 02:11 pm IST 0
തിരുവനന്തപുരം:  എല്ലാ സംസ്ഥാനങ്ങളുടെയും ടൂറിസം വികസനമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും , ഏക രാഷ്ട്രം ഏക നികുതി സമ്പ്രദായത്തെ കുറിച്ച് ആലോചിക്കേണ്ട സമയമായെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ളാദ്…

മൊബൈല്‍ ഫോണ്‍ കണക്ഷന്റെ മാതൃകയില്‍ വൈദ്യുതി ബില്‍ പ്രി പെയ്ഡ്; സംവിധാനം 2019 ഏപ്രിലോടെ പ്രാബല്യത്തില്‍  

Posted by - Dec 25, 2018, 02:46 pm IST 0
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ കണക്ഷന്റെ മാതൃകയില്‍ വൈദ്യുതി ബില്‍ പ്രി പെയ്ഡ് ആയി അടയ്ക്കാവുന്ന സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി ആര്‍കെ സിങ്. 2019 ഏപ്രിലോടെ ഈ സംവിധാനം…

Leave a comment