പട്ടാള അട്ടിമറി: മ്യാന്‍മറില്‍ ജനം തെരുവില്‍; വെടിവയ്പ്പില്‍ 18 മരണം  

991 0

യങ്കൂണ്‍: അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ച മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്കുനേരേ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ 18 മരണം. യങ്കൂണ്‍, ദാവേയ്, മന്‍ഡാലേ എന്നിവിടങ്ങളിലാണു മരണം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം ഒന്നിനു നടത്തിയ പട്ടാള അട്ടിമറിക്കെതിരേ ആഴ്ചകളായി ജനം സമരത്തിലാണ്. എന്നാല്‍, ശനിയാഴ്ചയോടെയാണ് പോലീസും പട്ടാളവും അടിച്ചമര്‍ത്തല്‍ നടപടികള്‍ ആരംഭിച്ചത്.

റോഡുകളില്‍ തമ്പടിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും നടത്തിയ പോലീസ് റബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചു. തുടര്‍ന്നാണു വെടിവയ്പ്പുണ്ടായത്. പത്തുപേര്‍ മരിച്ചതായാണു റിപ്പോര്‍ട്ടുകളെങ്കിലും മരണസംഖ്യ വര്‍ധിക്കുമെന്നാണു സൂചന. നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. യങ്കൂണില്‍ മാത്രം നാലുപേരാണു കൊല്ലപ്പെട്ടത്. നിരവധി പേരെ സൈന്യം കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

Related Post

ജയിലിലുണ്ടായ കലാപത്തില്‍ ഒന്‍പത് കുട്ടികള്‍ കൊല്ലപ്പെട്ടു

Posted by - May 26, 2018, 11:32 am IST 0
റിയോ ഡി ജനീറോ: ബ്രസീലില്‍ കുട്ടികളുടെ ജയിലിലുണ്ടായ കലാപത്തില്‍ ഒന്‍പത് കുട്ടികള്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ കൂടുതലും 13നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. ജയിലിലെ സെല്ലുമാറ്റുന്നതുമായി ബന്ധപ്പെട്ട്…

മരണത്തിന്റെ എവറസ്റ്റ് മല; പര്‍വാതാരോഹകരുടെ തിരക്ക്; പൊലിഞ്ഞത് പത്തുജീവന്‍  

Posted by - May 27, 2019, 07:42 am IST 0
കഠ്മണ്ഡു: പര്‍വതാരോഹകരുടെ തിരക്ക് ലോകത്തിലെഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനെ 'മരണമേഖല'യാക്കുന്നു. പര്‍വതാരോഹണത്തിനിടെ ഒരു ഐറിഷ്പൗരനും ഒരു ബ്രിട്ടീഷ് പൗരനും മരണപ്പെട്ടതായി പര്‍വത പര്യവേഷണ സംഘാടകര്‍ കഴിഞ്ഞ ദിവസംഅറിയിച്ചിരുന്നു.…

യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടി

Posted by - Dec 3, 2018, 05:37 pm IST 0
ദുബൈ: യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടി. ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് നീട്ടിയത്. ഓഗസ്റ്റില്‍ ആരംഭിച്ച പൊതുമാപ്പ് രണ്ടാം തവണയാണ് നീട്ടുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ചാണ് യുഎഇ ഭരണകൂടത്തിന്റെ…

വിടാതെ  കോവിഡ്  വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ്

Posted by - Mar 18, 2020, 04:52 pm IST 0
വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ് ബാധയെന്ന് സർക്കാർ സ്ഥിരീകരിച്ചു. ഇതില്‍ 255 പേർ ഇറാനിലാണ്. യുഎഇൽ 12  പേർക്കും ഇറ്റലിയിൽ 5 പേർക്കുമാണ് രോഗം സ്ഥിതീകരിച്ചത്.WHO യുടെ…

സൗദി എണ്ണക്കമ്പനിക്ക് നേരെ വന്ന മിസൈൽ തകർത്തു 

Posted by - Apr 5, 2018, 02:02 pm IST 0
സൗദി എണ്ണക്കമ്പനിക്ക് നേരെ വന്ന മിസൈൽ തകർത്തു  യെമൻ വിമതർ സൗദി എണ്ണകമ്പിനിക്കിനുനേരെ തൊടുത്തുവിട്ട മിസൈൽ സൗദി അതിർത്തിയിൽ വച്ചുതന്നെ തകർത്തു. ഇന്നലെ വൈകിട്ട് സൗദി അർമക്കോ…

Leave a comment