പുതുച്ചേരിയില്‍ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസ് വിട്ടു  

325 0

പുതുച്ചേരി: പുതുച്ചേരിയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എ കൂടി രാജിവെച്ചു. കെ. ലക്ഷ്മി നാരായണന്‍ എംഎല്‍എ ആണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് വിട്ടത്. ഇതോടെ വി.നാരായണ സ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി അഞ്ച് എംഎല്‍എമാരാണ് രാജിവെച്ചത്.

പുതുച്ചേരി നിയമസഭയില്‍ നിലവില്‍ സ്പീക്കറടക്കം ഒമ്പത് എംഎല്‍എമാരാണുള്ളത്. ഡിഎംകെയുടെ മൂന്നും ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയുമടക്കം 13 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസിനുള്ളത്.

പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമിയോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ലെഫ്.ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍ കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്. ഫെബ്രുവരി 22 തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് ലെഫ്. ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് തിങ്കളാഴ്ച നിയമസഭ ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കാനാണ് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ എന്‍ഡിഎ സഖ്യത്തിന് 14 വീതം എംഎല്‍എമാരുടെ പിന്തുണയാണ്.

33 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 17 സീറ്റാണ് വേണ്ടത്. അഞ്ച് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. അണ്ണാ ഡിഎംകെയിലേയും എന്‍ആര്‍ കോണ്‍ഗ്രസിലേയും ഓരോ എംഎല്‍എമാരുടെ പിന്തുണയോടെ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
 

Related Post

ബലാല്‍സംഗം ചെയ്തു കത്തിച്ചു കൊന്നെക്കേസിലെ പ്രതിയെ മരണാനന്തരം കുറ്റവിമുക്തനാക്കി

Posted by - Apr 24, 2018, 08:18 am IST 0
ന്യൂഡല്‍ഹി: 25 വര്‍ഷം മുമ്പ് ഭാര്യയുടെ സഹോദരിയെ ബലാല്‍സംഗം ചെയ്തു കത്തിച്ചു കൊന്നെന്ന കേസില്‍ പ്രതിയെ മരണാനന്തരം കുറ്റവിമുക്തനാക്കി. കേസില്‍ ജീവപര്യന്തം തടവും ജോലിയില്‍നിന്നു പിരിച്ചുവിടാനുമുള്ള വിചാരണക്കോടതിയുടെ…

ജാലിയൻവാലാബാഗ് കൂട്ടക്കൊല: അഗാധ ഖേദമെന്ന് തെരേസ മെയ്

Posted by - Apr 11, 2019, 11:07 am IST 0
ലണ്ടൻ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ കണ്ണീരുണങ്ങാത്ത ഏടായ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ 100-ാം വാർഷികത്തിൽ ബ്രിട്ടൻ ഖേദം പ്രകടിപ്പിച്ചു. ബ്രിട്ടീഷ് പാർലമെന്റിലാണ് പ്രധാനമന്ത്രി തെരേസ മെയ്, ബ്രിട്ടീഷ് ഇന്ത്യൻ…

'ക്ലീന്‍ ചിറ്റു'കളിലെ ഭിന്നത:  തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം നാളെ; സുനില്‍ അറോറയുടെ രണ്ടു കത്തുകള്‍ക്ക് ലവാസെ മറുപടി നല്‍കി  

Posted by - May 20, 2019, 12:58 pm IST 0
ഡല്‍ഹി: 'ക്ലീന്‍ ചിറ്റു'കളില്‍ ഭിന്നത തുടരുമ്പോള്‍ നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേരും. തെരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക് ലവാസയുടെ എതിര്‍പ്പുകള്‍ വിശദമായി ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. …

വീടുപേക്ഷിച്ച് ആസിഫയുടെ കുടുംബം 

Posted by - Apr 13, 2018, 11:32 am IST 0
വീടുപേക്ഷിച്ച് ആസിഫയുടെ കുടുംബം  കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആസിഫയുടെ അച്ഛൻ പുജ്‌വാല മാതാവ് നസീമ രണ്ട് കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബമാണ് കേസ് ശക്തമാകുന്ന സാഹചര്യത്തിൽ സാംബ ജില്ലയിലെ സഹോദര…

ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടു: അമിത് ഷാ

Posted by - Oct 11, 2019, 10:14 am IST 0
സാംഗ്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ  പുകഴ്ത്തിക്കൊണ്ട്  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിയുടെ തുടർച്ചയായ ഭരണത്തിൽ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടുവെന്ന് അമിത് ഷാ പറഞ്ഞു.…

Leave a comment