വിദേശവിപണിയും ആഭ്യന്തര വിപണിയും അനുകൂലം; റബര്‍ വില ഉയര്‍ന്ന നിലയില്‍   

317 0

കോട്ടയം: കിലോയ്ക്ക് 157 ലേക്ക് ഉയര്‍ന്ന റബര്‍ വില അതേ നില തുടരുന്നു. വിദേശ വിപണിയും ആഭ്യന്തര വിപണി സാഹചര്യങ്ങളും അനുകൂലമായതാണ് കേരളത്തിലെ റബര്‍ നിരക്ക് ഉയരാന്‍ കാരണം. ലാറ്റക്സിന് കിലോയ്ക്ക് നിരക്ക് കഴിഞ്ഞ ദിവസം 100 രൂപയ്ക്ക് മുകളില്‍ എത്തി.

ആര്‍എസ്എസ് നാല് ഗ്രേഡ് റബറിന് കിലോയ്ക്ക് 157.50 രൂപയാണ് ഇന്നത്തെ കോട്ടയം റബര്‍ ബോര്‍ഡ് നിരക്ക്. ആര്‍എസ്എസ് അഞ്ച് ഗ്രേഡിന് 153 രൂപയാണ് വില. ലാറ്റക്സിന് 117.80 രൂപയാണ് ലഭിക്കുക. അന്തരാഷ്ട്ര റബര്‍ വിതരണ ശൃംഖലയിലെ പ്രതിസന്ധികളെ തുടര്‍ന്ന് ഇന്ത്യന്‍ റബര്‍ വാങ്ങാന്‍ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് വിപണിക്ക് ഉണര്‍വേകാന്‍ കാരണം. അടുത്തകാലത്തായി ആഭ്യന്തര റബറിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു. ഇതിനോടൊപ്പം ഉല്‍പാദനത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്.

ലോക്ഡൗണിന് പിന്നാലെ വാഹന വിപണി മുന്നേറ്റം പ്രകടിപ്പിച്ചതും റബറിന്റെ ആവശ്യകത വര്‍ധിപ്പിച്ചു. റബര്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ കുറച്ചതും ബാങ്കോങ് അടക്കമുള്ള വിദേശ വിപണികള്‍ റബര്‍ നിരക്ക് ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതും ആഭ്യന്തര വിപണിയിലെ റബര്‍ ഉല്‍പാദകര്‍ക്ക് സഹായകമായി.
 

Related Post

500 ഉൽപ്പന്നങ്ങൾക്ക് വിലനിയന്ത്രണം ഏർപ്പെടുത്തി

Posted by - May 7, 2018, 07:12 pm IST 0
ദോഹ: റമദാൻ മാസത്തിനു മുന്നോടിയായി 500 ഉൽപ്പന്നങ്ങൾക്ക് സാമ്പത്തീക, വാണിജ്യമന്ത്രാലയം വിലനിയന്ത്രണം ഏർപ്പെടുത്തി. മന്ത്രാലയ സർക്കുലറിൽ പറയുന്ന ഉൽപ്പന്നങ്ങൾക്ക് ഏതെങ്കിലും വ്യാപാരസ്ഥാപനം അധികവില ഈടാക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ…

ഗാലക്സി എസ് 9 വില 57900 

Posted by - Mar 7, 2018, 12:05 pm IST 0
ഗാലക്സി എസ് 9 വില 57900  സാംസങ് എസ് ൯, എസ്9 പ്ലസ് എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു.സാംസങിന്റെ ഓൺലൈൻ സ്റ്റോറിലും ഫിള്പ്കാർട്ടിലും ഫോൺ ലഭ്യമാണ്. 16…

സ്വർണ വിലയിൽ വർധന

Posted by - Apr 8, 2019, 04:29 pm IST 0
കൊച്ചി: സ്വർണ വില ഇന്നും കൂടി. പവന് 160 രൂപയാണ് വർധിച്ചത്. വെള്ളി, ശനി ദിവസങ്ങളിലും ആഭ്യന്തര വിപണിയിൽ വില ഉയർന്നിരുന്നു. നാല് ദിവസത്തിനിടെ പവന് 360…

ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസിഡന്റ് രാജിവച്ചു

Posted by - Apr 28, 2018, 09:56 am IST 0
ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസിഡന്റ് ആദിത്യ ഘോഷ് രാജിവച്ചു. കൂടാതെ കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍ സ്ഥാനവും ഘോഷ് രാജിവെച്ചു. പത്ത് വര്‍ഷക്കാലം ഇന്‍ഡിഗോയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച…

സ്വര്‍ണ വില കുറഞ്ഞു

Posted by - Dec 26, 2018, 01:23 pm IST 0
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്.…

Leave a comment