KSRTC ബസുകൾ നാളെ മുതൽ നിരത്തിലിറങ്ങും

261 0

തിരുവനന്തപുരം:
കൊവിഡ് ലോക്ക് ഡൗണില്‍ ഇളവുവരുത്താന്‍ തീരുമാനമായതോടെ തിങ്കളാഴ്ച മുതല്‍ ചുവപ്പ് മേഖല ഒഴികെയുള്ള ജില്ലകളില്‍ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതി. എന്നാല്‍ ബസില്‍ നിന്നുകൊണ്ടുള്ള യാത്രകള്‍ അനുവദിക്കില്ല. ഓറഞ്ച് എ, ബി മേഖലകളില്‍ സിറ്റി ബസുകള്‍ ഓടിക്കാം. ഒരുട്രിപ്പ് 60 കിലോമീറ്ററില്‍ കൂടരുത്. അതിര്‍ത്തി കടക്കാനും അനുമതിയില്ല. യാത്രക്കാര്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കുകയും വേണം. ടൂവീലറുകളില്‍ കുടുംബാംഗങ്ങളാണെങ്കില്‍ രണ്ടു പേര്‍ക്ക് സഞ്ചരിക്കാനാകും. ഏപ്രില്‍ 20ന ശേഷം മാത്രമായിരിക്കും വാഹനങ്ങള്‍ നിരത്തിലിറങ്ങുക. ഇടവിട്ട ദിവസങ്ങളില്‍ വാഹനം ഓടിക്കുന്നതരത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്കവാഹനങ്ങളും ഇരട്ട അക്കവാഹനങ്ങള്‍ മറ്റ് ദിവസങ്ങളിലും ക്രമീകരിക്കും. അവശ്യസര്‍വീസുകള്‍ക്കും സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഇത് ബാധകമല്ല.

റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നിങ്ങനെയാണ് സോണുകളാക്കിയിട്ടുള്ളത്. റെഡ് സോണില്‍ വരുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മേയ് മൂന്ന് വരെ പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകും. ഓറഞ്ച് എയില്‍ വരുന്നത് പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നീ മൂന്ന് ജില്ലകളാണ്. ഈ ജില്ലകളില്‍ ഏപ്രില്‍ 24 ന് ശേഷം ഭാഗികനിയന്ത്രണം തുടരും. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, വയനാട് എന്നീ ജില്ലകളാണ് ഓറഞ്ച് ബിയില്‍ വരുന്നത്. കോട്ടയം, ഇടുക്കി എന്നീ ജില്ലകളാണ് ഗ്രീന്‍ സോണിലുള്ളത്.

Related Post

വനിത ശാക്തീകരണത്തിനായി ദേശീയ മുന്നേറ്റത്തിന് ഉപ രാഷ്ട്രപതി ആഹ്വാനം ചെയ്തു

Posted by - Aug 24, 2020, 10:23 am IST 0
ന്യൂഡൽഹി:  വനിതാ ശാക്തീകരണത്തിന്, ഒരു ദേശീയ മുന്നേറ്റത്തിന് ഇന്നലെ  ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു. ഒരു പെൺകുട്ടി പോലും സ്കൂൾ പഠനം ഉപേക്ഷിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പേജിൽ 'വിവേചനം അവസാനിപ്പിക്കുക, സ്ത്രീകളെ ശാക്തീകരിക്കുക' എന്ന ശീർഷകത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനം വരുന്ന സ്ത്രീകൾക്ക്, എല്ലാ മേഖലയിലും, പ്രത്യേകിച്ച്, രാഷ്ട്രീയ രംഗത്തും തുല്യ അവസരങ്ങൾ നൽകുന്നതിലൂടെ മാത്രമേ പുരോഗതി കൈവരിക്കാനാവൂ. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മതിയായ സംവരണം നൽകണമെന്ന ദീർഘനാളത്തെ ശുപാർശയിൽ രാഷ്ട്രീയ കക്ഷികൾ എത്രയും വേഗം സമവായത്തിൽ എത്തണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുന്നതിന് സ്ത്രീകൾക്ക് സ്വത്തിൽ തുല്യ അവകാശം നൽകണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. അടുത്തിടെ ഉപരാഷ്ട്രപതി 'ഇന്ത്യയിലെ ജനന ലിംഗ അനുപാത സ്ഥിതി 'എന്ന റിപ്പോർട്ട് പ്രകാശനം ചെയ്തിരുന്നു. 2001 മുതൽ 2017 വരെയുള്ള കാലയളവിൽ രാജ്യത്തെ ലിംഗാനുപാത നിരക്കിൽ മാറ്റമില്ലെന്നും അതായത് ജനിക്കുന്ന പെൺകുട്ടികളുടെ എണ്ണം സാധാരണ നിലയെക്കാൾ താഴ്ന്ന അവസ്ഥയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് പാർലമെന്ററിയൻസ് ഫോർ പോപ്പുലേഷൻ ആൻഡ് ഡെവലപ്മെന്റ് ആണ് റിപ്പോർട്ട് പുറത്തിറക്കിയത്. ഇതൊരു ഭയാശങ്ക ജനിപ്പിക്കുന്ന റിപ്പോർട്ട് ആണെന്നും യുദ്ധകാലടിസ്ഥാനത്തിൽ പ്രശ്നപരിഹാരത്തിന് സമീപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീധനസമ്പ്രദായം പോലുള്ള സാമൂഹ്യ തിന്മകളെ നിർമാർജനം ചെയ്യാൻ ഓരോ പൗരനും പോരാളിയെപ്പോലെ പ്രവർത്തിക്കണമെന്നും ആൺകുട്ടിയോടുള്ള 'പ്രത്യേക താല്പര്യ' മനോഭാവം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെൺഭ്രൂണഹത്യ തടയുന്നതിനും ലിംഗ അനുപാതത്തിൽ സന്തുലനം കൈവരിക്കുന്നതിനും പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക്സ് ടെക്നിക്സ് നിയമം കർശനമാക്കി നടപ്പാക്കണമെന്നും ശ്രീ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. യാതൊരു തരത്തിലുള്ള വിവേചനവും ഇല്ലാത്ത സമൃദ്ധിയും സന്തോഷവുമുള്ള രാജ്യത്തിനുള്ള യജ്ഞത്തിൽ ഓരോ പൗരനും, പ്രത്യേകിച്ച്, യുവാക്കൾ പങ്കുചേരണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു; തെരഞ്ഞെടുപ്പു ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ സൈനികരുടെ വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്നു  

Posted by - May 1, 2019, 03:14 pm IST 0
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ സൈനിക വാഹനത്തിനു നേരെ മാവോയിസ്റ്റ് ആക്രമണം. പതിനഞ്ച് സൈനികരും ഡ്രൈവറും കൊല്ലപ്പെട്ടു. സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് ഐഇഡി സ്‌ഫോടനത്തില്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തത്. തെരഞ്ഞെടുപ്പ്…

കര്‍ണ്ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടെടുണ്ടാകില്ല? 

Posted by - May 19, 2018, 11:18 am IST 0
ബംഗളൂരു: കര്‍ണ്ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കുമോ എന്ന കാര്യത്തില്‍ സംശയം. പ്രോടേം സ്പീക്കറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുകയാണ്. ഈ വിഷയത്തില്‍ തീരുമാനം…

പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം ഉയരും; വാഹനവില ഉയരും; വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനം  

Posted by - Jul 5, 2019, 05:01 pm IST 0
ന്യൂഡല്‍ഹി:  പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം ഉയരും. ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും അധിക എക്സൈസ് തീരുവ, റോഡ് സെസ് എന്നി ഇനങ്ങളില്‍ ഓരോ രൂപ വീതം…

അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസിന്റെ അന്വേഷണം സർക്കാർ   അവസാനിപ്പിച്ചു  

Posted by - Nov 25, 2019, 05:02 pm IST 0
മുംബൈ: അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസിന്റെ അന്വേഷണം സർക്കാർ  അവസാനിപ്പിച്ചു. കേസില്‍ അദ്ദേഹത്തിനെതിരെ  തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി  അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബി.ജെ.പിക്ക് പിന്തുണ…

Leave a comment