രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി

176 0

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി. പൂനൈയില്‍ മൂന്നു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 76 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്
കേരളത്തിൽ 6 പേർക്ക് സ്ഥിരീകരിച്ചു അതുമായി ബന്ധപ്പെട്ടവരെയെല്ലാം നിരീക്ഷണത്തിലുമാണ്. 

ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്ത നാൽപതോളം പേര്‍ വിമാനത്താവളത്തില്‍ കുടുംങ്ങിക്കിടക്കുന്നു. കൊറോണ വൈറസ് ബാധയില്ലെന്ന് സാക്ഷ്യപത്രം നല്‍കിയാലെ ഇന്ത്യയിലേക്ക് മടങ്ങാനാകൂവെന്ന വ്യോമയാന മന്ത്രാലയത്തിന്റ ഉത്തരവാണ് യാത്രയ്ക്ക് തടസം നേരിടുന്നത് 

പത്തനംതിട്ടയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ യാത്ര ചെയ്ത  റൂട്ട് മാപ്പ് അധികൃതര്‍ പുറത്തുവിട്ടു. ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് ആറ് വരെയുള്ള ദിവസം യാത്ര ചെയ്ത  ചാര്‍ട്ടാണ് പുറത്തുവിട്ടത്. പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള 24 പേരുടെ പരിശോധനാഫലങ്ങള്‍ ഇന്ന് ലഭിക്കും. പത്തനംതിട്ടയില്‍ ആശുപത്രിയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനേയും അമ്മയേയും കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.രാജ്യം അതീവ ജാഗ്രതയിലാണെന്നും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളെല്ലാം എല്ലാവരും പാലിക്കണമെന്നും, കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു.

Related Post

കോവിഡ് 19; ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റ് നിരോധിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

Posted by - Mar 12, 2020, 11:07 am IST 0
മുംബൈ: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റിന് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. കാണികള്‍ വലിയ രീതിയില്‍ ഒത്തുകൂടുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ടിക്കറ്റ്…

രാജ്യത്ത് സൈനികന് കോവിഡ് 19

Posted by - Mar 18, 2020, 03:15 pm IST 0
ന്യൂ ഡൽഹി: രാജ്യത്ത് ആദ്യമായി ഒരു സൈനികന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ജമ്മുകശ്മീരിലെ ലഡാക്കില്‍ നിന്നുള്ള കരസേന ജവാനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സൈനികന്‍ ഇന്ത്യന്‍…

സര്‍വരോഗസംഹാരിയായി ഇഞ്ചിയും ചുക്കും  

Posted by - May 5, 2019, 03:44 pm IST 0
ഏറെ ഔഷധഗുണങ്ങളുള്ളതാണ് ഇഞ്ചിയും ചുക്കും. ഇന്നും പലര്‍ക്കും ഇതിന്റെ മേന്മകള്‍ അറിയില്ല. വീട്ടില്‍ ഇഞ്ചിയുണ്ടെങ്കില്‍ ശാരീരികാസ്വസ്ഥതകളിലേറിയ പങ്കിനെയും അകറ്റിനിര്‍ത്താന്‍ കഴിയും. ഇഞ്ചിയുടെയും ചുക്കിന്റെയും ചില ഔഷധഗുണങ്ങളാണ് താഴെകൊടുത്തിരിക്കുന്നത്.…

ബംഗളൂരുവില്‍ ഗൂഗിള്‍ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു ; സഹപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

Posted by - Mar 13, 2020, 11:29 am IST 0
തങ്ങളുടെ ബെംഗളൂരു ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് കൊറോണ ബാധിച്ചതായി ഗൂഗിള്‍ ഇന്ത്യ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിനുമുമ്ബ് ഏതാനും മണിക്കൂറുകള്‍ ജീവനക്കാരന്‍ ബെംഗളൂരു ഓഫീസിലുണ്ടായിരുന്നുവെന്ന് ഗൂഗിള്‍ ഇന്ത്യ പ്രസ്താവനയില്‍…

Leave a comment