രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി

228 0

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി. പൂനൈയില്‍ മൂന്നു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 76 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്
കേരളത്തിൽ 6 പേർക്ക് സ്ഥിരീകരിച്ചു അതുമായി ബന്ധപ്പെട്ടവരെയെല്ലാം നിരീക്ഷണത്തിലുമാണ്. 

ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്ത നാൽപതോളം പേര്‍ വിമാനത്താവളത്തില്‍ കുടുംങ്ങിക്കിടക്കുന്നു. കൊറോണ വൈറസ് ബാധയില്ലെന്ന് സാക്ഷ്യപത്രം നല്‍കിയാലെ ഇന്ത്യയിലേക്ക് മടങ്ങാനാകൂവെന്ന വ്യോമയാന മന്ത്രാലയത്തിന്റ ഉത്തരവാണ് യാത്രയ്ക്ക് തടസം നേരിടുന്നത് 

പത്തനംതിട്ടയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ യാത്ര ചെയ്ത  റൂട്ട് മാപ്പ് അധികൃതര്‍ പുറത്തുവിട്ടു. ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് ആറ് വരെയുള്ള ദിവസം യാത്ര ചെയ്ത  ചാര്‍ട്ടാണ് പുറത്തുവിട്ടത്. പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള 24 പേരുടെ പരിശോധനാഫലങ്ങള്‍ ഇന്ന് ലഭിക്കും. പത്തനംതിട്ടയില്‍ ആശുപത്രിയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനേയും അമ്മയേയും കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.രാജ്യം അതീവ ജാഗ്രതയിലാണെന്നും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളെല്ലാം എല്ലാവരും പാലിക്കണമെന്നും, കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു.

Related Post

കേരളത്തിൽ 19 പേർക്ക് കോവിഡ് 19 : മുഖ്യമന്ത്രി

Posted by - Mar 13, 2020, 11:39 am IST 0
കേരളത്തിൽ 19 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയതായി രണ്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് വന്നയാൾ…

മഹാരാഷ്ട്രയിൽ 47 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 

Posted by - Mar 19, 2020, 12:26 pm IST 0
മുംബൈ : കോവിഡ് 19 ബാധിതരുടെ എണ്ണം  മഹാരാഷ്ടയിൽ കൂടി വരികയാണ്. ഇപ്പോൾ 47 പേരിൽ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു, കഴിഞ്ഞ ദിവസം ഒരാൾ മരണപ്പെടുകയുണ്ടായി  പുറത്തിറങ്ങുന്നവരുടെ…

കോവിഡ് 19; ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റ് നിരോധിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

Posted by - Mar 12, 2020, 11:07 am IST 0
മുംബൈ: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റിന് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. കാണികള്‍ വലിയ രീതിയില്‍ ഒത്തുകൂടുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ടിക്കറ്റ്…

കോവിഡ് 19 ഒരു മരണം കൂടി 

Posted by - Mar 17, 2020, 12:27 pm IST 0
മുംബൈ : കോവിഡ് 19 ബാധിച്ച ഒരാൾ കൂടി മുംബൈയിലെ കസ്തൂർബാ ഹോസ്പിറ്റലിൽ  മരണമടഞ്ഞു .  ദുബായിൽ നിന്ന് വന്ന 64 വയസുള്ള വ്യക്തിയാണ്  മരിച്ചത്,  .39…

Leave a comment