കുഞ്ഞിനെ കണ്ടെത്തിയത് വീടിനു സമീപത്‌നിന്ന് 

451 0

കൊല്ലം പള്ളിമണില്‍ നിന്നും കാണാതായ ദേവനന്ദയുടെ മൃതദേഹത്തില്‍ കാണാതായ സമയതുള്ളതായ  വസ്ത്രങ്ങള്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. വീട്ടില്‍ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. ഇന്നുരാവിലെ ഏഴുമണിയോടെ വീടിന് സമീപത്തു ഇരുനൂറ് മീറ്റർ അകലെയുള്ള  ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. അതേസമയം കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 

കുട്ടിയ്ക്ക് വളരെ പരിചയമുള്ള സ്ഥലമാണിത്. കുട്ടിയുടെ മരണത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി പഞ്ചായത്ത് അംഗം ഉഷയാണ് ആദ്യം രംഗത്തെത്തിയത്. 

ദേവനന്ദയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുട്ടിയുടെ മരണം ഏറെ വേദനിപ്പിക്കുന്നതാണ്. കുട്ടിയെ കണ്ടെത്താന്‍ ഇന്നലെ മുതല്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണത്തിലായിരുന്നു.  മരണവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തും. പഴുതടച്ച അന്വേഷണമാണ് ഇക്കാര്യത്തില്‍ ഉണ്ടാകുക. എല്ലാക്കാര്യവും പൊലീസ് അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. 

ദേവനന്ദയുടെ മരണം ഏറെ വേദനിപ്പിക്കുന്നതാണെന്ന് കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനും പറഞ്ഞു. കുട്ടിയെ അപായപ്പെടുത്താനുള്ള സാധ്യത കുറവാണെന്നാണ് എംപി പറഞ്ഞത്. കുട്ടി പുഴയില്‍ വീണതാകാനാണ് സാധ്യതയെന്നുള്ള കാര്യമാണ് പ്രേമചന്ദ്രൻ പങ്കുവയ്ക്കുന്നത്. പൊലീസ് നായ പുഴയുടെ സമീപത്താണ് നിന്നതെന്നുള്ള വസ്തുതയും എംപി ചൂണ്ടിക്കാട്ടി.

Related Post

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം  

Posted by - Aug 6, 2019, 10:32 pm IST 0
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ്ശ്രീറാമിന് ജാമ്യം അനുവദിച്ചത്. സമൂഹത്തിന് മാതൃകയാവേണ്ട ഒരു…

.കൊച്ചി വിമാനത്താവളത്തിൽ നിന്ന് 66 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

Posted by - Dec 15, 2019, 03:40 pm IST 0
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കടത്താനായി കൊണ്ടുവന്ന  66 ലക്ഷം രൂപയുടെ സ്വർണ്ണം  എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.  റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും വന്ന…

തിരുവന്തപുരത്ത്  മാധ്യമപ്രവർത്തകന് നേരെ പോലീസുകാരിയുടെ ആക്രമണം

Posted by - Nov 7, 2019, 04:18 pm IST 0
തിരുവനന്തപുരം : തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനെ  നേർക്ക് വനിതാ കോൺസ്റ്റബിൾ  ആക്രമിച്ചു . ജയ് ഹിന്ദ് ചാനലിന്റെ ക്യാമറാമാനെയാണ് പോലീസ് കോൺസ്റ്റബിൾ മർദിച്ചത്.  നിയമസഭയ്ക്ക് സമീപം മുൻമുഖ്യമന്ത്രി…

സിസ്റ്റർ ലൂസി കളപ്പുര വീണ്ടും വത്തിക്കാന് അപ്പീൽ നൽകി 

Posted by - Nov 6, 2019, 10:15 am IST 0
വയനാട് : തന്നെ മഠത്തിൽ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടുക്കൊണ്ട് സിസ്റ്റർ ലൂസി കളപ്പുര വീണ്ടും വത്തിക്കാന് അപ്പീൽ നൽകി. സഭയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു…

ഈരാറ്റുപേട്ടയില്‍ പിസി ജോര്‍ജിന്റെ കോലം കത്തിച്ച് കെഎസ് യു പ്രതിഷേധം  

Posted by - Mar 1, 2021, 11:07 am IST 0
കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ കോലം കത്തിച്ച് ഈരാറ്റുപേട്ടയില്‍ കെഎസ്യു പ്രതിഷേധം. ഉമ്മന്‍ചാണ്ടിക്കെതിരെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് കെഎസ് യുവിന്റെ നേതൃത്വത്തില്‍ ടൗണില്‍…

Leave a comment