സി എ ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവര്‍ണര്‍ ലോക്നാഥ് ബെഹ്റയെ വിളിച്ചുവരുത്തി വിശദീകരണം തേടി

141 0

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ യുടെ പേര് പരാമര്‍ശിച്ച് അഴിമതി ചൂണ്ടിക്കാട്ടിയതില്‍ ഇടപെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പോലീസ് മേധാവി ബെഹ്‌റയെ രാജ്ഭവനിലേക്ക് വിളിച്ചു വരുത്തി  ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്‌ക്കൊപ്പം ലോക്‌നാഥ് ബെഹ്‌റ രാജ്ഭവനില്‍ എത്തി വിശദീകരണം നല്‍കി. സംസ്ഥാനത്ത് വന്‍സുരക്ഷാ വീഴ്ച ചോദ്യം ചെയ്തുള്ളതായിരുന്നു കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. കേരളാ പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്ന് സിഎജി കണ്ടെത്തിയിരുന്നു 

Related Post

സംസ്ഥാനത്ത് 39 പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു -മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം.

Posted by - Mar 27, 2020, 06:38 pm IST 0
തിരുവന്തപുരം :സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ ചികിത്സയിൽ 164 പേർ ആയി. രോഗിയായ ഒരാളുടേത് ഭേദമായി. 34 പേർ കാസർകോട് ജില്ലയിലും…

ജാതിസംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന്  ടിക്കാറാം മീണ  

Posted by - Oct 16, 2019, 05:40 pm IST 0
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഒരു മുന്നണിക്ക് വേണ്ടി എന്‍.എസ്.എസ്. സ്വീകരിച്ച നിലപാട് തെറ്റാണെന്നും,…

ടി. പത്മനാഭന്  വൈക്കം മുഹമ്മദ് ബഷീർ അവാർഡ്   

Posted by - Dec 8, 2019, 06:08 pm IST 0
സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിൽ നൽകുന്ന അവാർഡ് ടി. പത്മനാഭന്. മരയ എന്ന കഥാസമാഹാരത്തിനാണ് പത്മനാഭന് അവാർഡ് ലഭിച്ചത്. 50,000 രൂപയും  പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ബഷീറിന്റെ…

ജോളിയുടെ വ്യാജ ഒസ്യത്തിൽ ഒപ്പിട്ട സിപിഎം ലോക്കൽ സെക്രട്ടറി മനോജിനെ പുറത്താക്കി 

Posted by - Oct 8, 2019, 10:35 am IST 0
കോഴിക്കോട് : കൂടത്തായിലെ ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള ജോളി നിർമ്മിച്ച  വ്യാജ ഒസ്യത്തിൽ ഒപ്പിട്ട സിപിഎം ലോക്കൽ സെക്രട്ടറി മനോജിനെ…

സ്ഥാനാര്‍ത്ഥിയാക്കിയാല്‍ നാളെ പ്രചാരണം തുടങ്ങും; തീരുമാനം ഹൈക്കമാന്‍ഡിന്റേതെന്ന് മുരളീധരന്‍  

Posted by - Mar 14, 2021, 06:15 pm IST 0
കോഴിക്കോട്: നേമത്ത് സ്ഥാനാര്‍ത്ഥി ആക്കുമോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെ മുരളീധരന്‍. നേമത്ത് യുഡിഎഫിന് വിജയിക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെങ്കില്‍ പൂര്‍ണ്ണ വിജയമായിരിക്കുമെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.…

Leave a comment