ബജറ്റ് 2020 : കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 16 കര്‍മ്മപദ്ധതികൾ 

265 0

ന്യൂദല്‍ഹി: കാര്‍ഷിക മേഖലയുടെ ക്ഷേമത്തിനായി 16 കര്‍മ്മപദ്ധതികളുമായി ഈ വർഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കാര്‍ഷിക മേഖലയ്ക്കായി ആകെ 2.83 ലക്ഷം കോടി രൂപ വകയിരുത്തി. 

കൃഷി, ജലസേചനം എന്നിവയ്ക്ക് 1.6 ലക്ഷം കോടി, ഗ്രാമവികസനം അടക്കം വിഭാഗങ്ങള്‍ക്ക് 1.23 ലക്ഷം കോടി രൂപയും വകയിരുത്തി. 15 ലക്ഷം കോടിയുടെ കാര്‍ഷിക വായ്പ സാമ്പത്തിക വര്‍ഷം നല്‍കും. മത്സ്യമേഖലയ്ക്കായി സാഗരമിത്ര എന്ന പദ്ധതി നടപ്പാക്കും.

ജലക്ഷാമം  നേരിടുന്നതിനുള്ള പ്രത്യേക പദ്ധതികളും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ജല്‍ ജീവന്‍ മിഷനിലൂടെ രാജ്യത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും. എല്ലാ വീട്ടിലും പൈപ്പ് വെള്ളം എത്തിക്കാനായി 3.6 ലക്ഷം കോടി രൂപയാണ് വകയിരുത്തുന്നത്.  മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കാനും നടപടികള്‍ സ്വീകരിക്കും.

Related Post

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന്  ബോംബ് കണ്ടെത്തി

Posted by - Jan 20, 2020, 04:25 pm IST 0
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന്  ബോംബ് കണ്ടെത്തി. എയര്‍ ട്രാഫിക് മാനേജരുടെ കൗണ്ടറിന്റെ സമീപത്ത്  ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗിനുള്ളിലാണ് ബോംബ് കണ്ടെത്തിയത്. ഇന്നു രാവിലെയാണ് സംഭവം.

പാകിസ്ഥാൻ കശ്മീരികളുടെ രക്ഷകരാണെന്ന  വ്യാജവേഷം കെട്ടുന്നു: ശശി തരൂർ   

Posted by - Oct 17, 2019, 01:55 pm IST 0
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വേദിയില്‍ ജമ്മു കശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ച പാകിസ്താനെതിരെ ആഞ്ഞടിച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. അതിര്‍ത്തി കടന്നുള്ള അനവധി  ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയായ…

കശ്മീരിൽ 8 ലഷ്കർ ഇ ത്വയ്‌ബ ഭീകരർ പിടിയിൽ

Posted by - Sep 10, 2019, 10:11 am IST 0
ന്യൂ ഡൽഹി : ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ ഭീഷണി യുണ്ടെന്ന മുന്നറിയിപ്പിന് പുറകേ  കശ്മീരിൽ 8 ലഷ്കർ ഇ ത്വയ്‌ബ ഭീകരർ കശ്മീർ പോലീസിന്റെ പിടിയിലായി. കശ്മീരിലെ സോപോറിൽ…

കത്വ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്: സോഷ്യൽ മീഡിയ പ്രചാരണം തെറ്റ് 

Posted by - Apr 22, 2018, 07:23 am IST 0
കത്വ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്: സോഷ്യൽ മീഡിയ പ്രചാരണം തെറ്റ്  കശ്മീരിൽ കത്വയിൽ പെൺകുട്ടി ഒരാഴ്ചയോളം പീഡിപ്പിക്കപ്പെടുകയും പിന്നീട് കല്ലുകൊണ്ട്  തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവം സത്യമാണെന്ന് ജമ്മു…

മോദി സർക്കാരിന് സമ്പദ്‌വ്യവസ്ഥയെ കുറിച്ച്  ഒരു ധാരണയുമില്ല : പി ചിദംബരം 

Posted by - Dec 5, 2019, 03:15 pm IST 0
ന്യൂഡല്‍ഹി: സമ്പദ്‌വ്യവസ്ഥയെ കുറിച്ച് ഒരു വിവരവുമില്ലാതെയാണ്  മോദി സര്‍ക്കാര്‍ ഭരിക്കുന്നതെന്ന് മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം ആരോപിച്ചു . ജയില്‍ മോചിതനായ ശേഷം നടത്തിയ ആദ്യ…

Leave a comment