സൂര്യസംഗീതം 2019: സുവർണ്ണ ശബ്ദത്തിലൂടെ സന്തോഷം പരത്തുന്നു

231 0

നവി മുംബൈ: ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങൾ കവരുന്ന  സുവർണ്ണ ശബ്ദമുള്ള സുന്ദരിയായ പെൺകുട്ടിയാണ് സൂര്യഗായത്രി. നിരവധി സോഷ്യൽ മീഡിയ സൈറ്റുകളിലെ വീഡിയോകൾ, ആത്മീയ സംഗീത പരമ്പരകൾ വിദേശ  രാജ്യങ്ങളിലും സ്വീകാര്യമാണ്. സൂര്യയുടെ ഭാവന  നിറഞ്ഞ, ആത്മാവ് നിറഞ്ഞ ആലാപനം സംഗീത സാമ്രാട്ട്  എം എസ് സുബ്ബലക്ഷ്മിയുടേതുമായി വളരെ സാമ്യമുണ്ട് . നോർത്ത് കേരളത്തിലെ വടകരയിലെ പുരാമേരി ഗ്രാമത്തിൽ നിന്നുള്ള ഗായികയാണ്  13 വയസുള്ള സൂര്യഗായത്രി. കർണാടക സംഗീതത്തിൽ ശ്രീമതി. ആനന്ദിയും ശ്രീ നിഷാന്ത് കുൽദീപ് എം പൈയും സംഗീതപരമായും ആത്മീയമായും അവളുടെ ഉപദേഷ്ടാക്കളാണ്.  സൂര്യയുടെ  പിതാവ് ശ്രീ പി ബി അനിൽകുമാർ  കേരളത്തിലെ പ്രസ്തനായ മൃദംഗം ആർട്ടിസ്റ്റാണ്. 'അമ്മ ദിവ്യ മികച്ച കവിയത്രിയാണ്.  സൂര്യഗായത്രിക്ക് പത്താം വയസ്സിൽ എം എസ് സുബലക്ഷ്മി ഫെലോഷിപ്പ്, തിരുവനന്തപുരം കലാനിധി സംഗീത രത്ന  പുരാസ്‌കരം, സമാജ ശക്തി പുരാസ്‌കരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ 150 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ന്യൂ ഡൽഹിയിലെ  വൈസ് പ്രസിഡന്റ് ശ്രീ വെങ്കയ്യ നായിഡുവിന്റെ ഔദ്യോഗിക വസതിയിൽ വച്ച് അവരെ അനുഗ്രഹിച്ചിട്ടുണ്ട്. സൂര്യയുടെ   സംഗീത പരിപാടി 2019 ഡിസംബർ 29 ന് രാവിലെ 10 ന് സിഡ്കോ എക്സിബിഷൻ സെന്റർ വാഷിയിൽ നടക്കും.

ആദായനികുതി ജോയിന്റ്  കമ്മീഷണർ ജ്യോതിസ് മോഹൻ ഐആർഎസ് ആയിരിക്കും സൂര്യസംഗീതം ഉത്ഘാടനം ചെയ്യുക.  എൽഐസി ഓഫ് ഇന്ത്യയുടെ എംഡി സുസീൽ കുമാർ ചീഫ് ഗസ്റ്റായിരിക്കും.   എം പി  രാമചന്ദ്രൻ, സിഎംഡി-ജ്യോതി ലാബ്സ്,  വീണ നായർ, നവ നടി (മലയാള സിനിമ (അകാശ ഗംഗ (2) , ശ്രീ പദ്മനാഭൻ നായർ, മാനേജിംഗ് പാർട്ണർ, ശ്രീ ഗ്രൂപ്പ് ഓഫ് കമ്പനീസ്  എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

Related Post

സ്വകാര്യഗ്രൂപ്പിനെ ശബരിമല സന്നിധാനത്തെ അന്നദാന ചുമതല ഏല്‍പ്പിച്ചതായി പരാതി 

Posted by - Nov 24, 2018, 08:09 am IST 0
പത്തനംതിട്ട : സ്വകാര്യഗ്രൂപ്പിനെ ശബരിമല സന്നിധാനത്തെ അന്നദാന ചുമതല ഏല്‍പ്പിച്ചതായി പരാതി . ദേവസ്വം ബോര്‍ഡ് ചുമതല നല്‍കിയത് ഹൈദരാബാദിലുള്ള അഖില ഭാരതീയ അയ്യപ്പ സമാജത്തിനാണ്. എന്നാല്‍ ഭക്ഷണമുണ്ടാക്കുന്ന…

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി

Posted by - Dec 7, 2018, 05:58 pm IST 0
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന്റെ ഓഫീസ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു തന്നെ ക്ഷണിച്ചതെന്നും സമ്മര്‍ദ്ദം മൂലമുള്ള ക്ഷണം സ്വീകരിക്കില്ലെന്നും…

യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

Posted by - Oct 4, 2018, 09:26 am IST 0
താനൂര്‍: മലപ്പുറം താനൂര്‍ ഓമച്ചപ്പുഴയില്‍ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. അഞ്ചുടി സ്വദേശി സവാദ് (40) ആണ് കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

രാഹുൽ ഇന്ന് വയനാട്ടിൽ; സുരക്ഷ ശക്തമാക്കി പൊലീസ്

Posted by - Apr 17, 2019, 10:54 am IST 0
വയനാട്: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. വയനാട്ടിലെത്തുന്ന രാഹുൽ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രചാരണ പരിപാടികൾക്ക് തുടക്കം…

പഞ്ചാബിലെ ഗുരുദാസ്പൂരിൽ  പടക്കനിർമ്മാണ  ഫാക്ടറിയിൽ സ്ഫോടനം

Posted by - Sep 4, 2019, 06:07 pm IST 0
ഗുദാസ്പൂർ, പഞ്ചാബ്: പഞ്ചാബിലെ ഗുരുദാസ്പൂരിലെ പടക്ക നിർമാണ ഫാക്ടറിയിൽ ഇന്ന് ഉണ്ടായ സ്‌ഫോടനത്തിൽ 10 പേർ മരിച്ചു. ഡസൻ കണക്കിന് പേർ കുടുങ്ങി കിടക്കുന്നുണെണ്ടു സംശയിക്കുന്നു  …

Leave a comment